Tuesday, 27 March 2018

റമളാൻ മാസത്തിൽ പിശാചുക്കൾ ചങ്ങലയിൽ തളയ്ക്കപ്പെടുന്നത് എന്തുകൊണ്ട് ...?


സംശയ നിവാരണം ( 171)

161.      റമളാൻ മാസത്തിൽ പിശാചുക്കൾ ചങ്ങലയിൽ തളയ്ക്കപ്പെടുന്നത് എന്തുകൊണ്ട് ...?

                               Image result for chain
നോമ്പുകാരിൽ ദുർബോധനം നടത്താതിരിക്കാൻ വേണ്ടിയാണത്. തിന്മകളിൽ മുഴുകിയ ഭൂരിഭാഗവും റമളാനിൽ തിന്മകളിൽ നിന്ന് പിന്മാറുന്നതും പശ്ചാതപിച്ചു മടങ്ങുന്നതും അതിന്റെ ലക്ഷണമാണ്. 

എന്നാൽ ഇതിനു വിരുദ്ധമായി ചിലരിൽ കാണപ്പെടുന്നത്, അവരുടെ ദുഷ്ടാത്മാക്കളുടെ അടിത്തട്ടിൽ ആഴ്ന്നിറങ്ങുകയും മുട്ടയിടുകയും ചെയ്ത പിശാചുക്കളിൽ നിന്നുള്ള മുൻ ദുർബോധനങ്ങളുടെ ദു:സ്വാധീനമാണ്.

( മിർഖാത്ത് 4 / 234 )

കുട്ടി ജനിച്ചതു കാരണം ശുക്റിന്റെ സുജൂദ് സുന്നത്തുണ്ടൊ. ...?


സംശയ നിവാരണം ( 170).
           

161.                    കുട്ടി ജനിച്ചതു കാരണം ശുക്റിന്റെ സുജൂദ് സുന്നത്തുണ്ടൊ. ...?

                        Image result for sleeping


ഉണ്ട്.,

കുട്ടി ജനിക്കുക എന്നത് അപ്രതീക്ഷിതവും പ്രകടവുമായ അള്ളാഹു വിന്റെ അനുഗ്രഹമായതിനാൽ അതിന്റെ പേരിൽ അവനെ സ്തുതിക്കലും ശുകുറിന്റെ സുജൂദ് ചെയ്യലും സുന്നത്താണ്.

Monday, 26 March 2018

ഫർള് നിസ്കാരത്തിന്റെ സമയമായാൽ അത് നിർവഹിക്കാതെ ഉറങ്ങുന്നതിന്റെ വിധി.?



സംശയ നിവാരണം ( 169)

161.               ഫർള് നിസ്കാരത്തിന്റെ സമയമായാൽ അത് നിർവഹിക്കാതെ ഉറങ്ങുന്നതിന്റെ വിധി.?

                     Image result for sleeping
വിവേകം നഷ്ടപ്പെടുന്നവിധം ഉറക്കം പിടിപെട്ട് തട്ടി മാറ്റാൻ നിവൃത്തിയില്ലാതെ വന്നാൽ ഉറക്കം അനുവദനീയമാണ്. 

അല്ലാത്ത പക്ഷം സമയം കഴിയുന്നതിനു മുമ്പ് ഫർള് നിസ്കാരത്തിന് സൗകര്യപ്പെടുംവിധം ഉണരുമെന്ന് ധാരണയുണ്ടെങ്കിൽ ഫർള് നിസ്കരിക്കാതെ ഉറങ്ങൽ കറാഹത്തും.
ധാരണയില്ലെങ്കിൽ ഹറാമുമാണ്

( തുഹ്ഫ_ ശർവാനി 1/429, നിഹായ 1/373,മുഗ്നി 1/125, ഫത്‌ഹുൽ മുഈൻ -ഇആനത്ത് 1 / 120 )

നിസ്കാരത്തിന് കൈ കെട്ടേണ്ടത് വലതു കൈ കൊണ്ട് ഇടതു കൈയിന്റെ മണി കണ്ഠം പിടിച്ചു കൊണ്ടാണല്ലോ.. അത് വാച്ചിന് മേലായാൽ പുണ്യം ലഭിക്കുമോ


സംശയ നിവാരണം ( 168)

161.               നിസ്കാരത്തിന് കൈ കെട്ടേണ്ടത് വലതു കൈ കൊണ്ട് ഇടതു കൈയിന്റെ മണി കണ്ഠം പിടിച്ചു കൊണ്ടാണല്ലോ.. അത് വാച്ചിന് മേലായാൽ പുണ്യം ലഭിക്കുമോ. ?

                                  Image result for hand of muslim fivw time prayer
പുണ്യം ലഭിക്കുന്നതാണ്.

വാച്ചോ  ഷർട്ടിന്റെ കൈയ്യോ അതിന് പ്രതിബന്ധമില്ല..

( ഫതാവാ നെല്ലിക്കുത്ത് ഉസ്താദ്... പേജ്: 73 )

നോമ്പുകാരനായി മരണപ്പെട്ടവനെ കുളിപ്പിക്കുന്ന വെള്ളത്തിലും കഫനിലും സുഗന്ധം ഉപയോഗിക്കാമോ. ?


സംശയ നിവാരണം ( 167)

161.               നോമ്പുകാരനായി മരണപ്പെട്ടവനെ കുളിപ്പിക്കുന്ന വെള്ളത്തിലും കഫനിലും സുഗന്ധം ഉപയോഗിക്കാമോ. ?

                     Image result for islamic spray jannathul firdous

സുന്നത്താണ്

( തുഹ്ഫ- ശർവാനി 3/411, നിഹായ അശ്ശബ്റാമല്ലിസി 3/173 )

പ്രത്യേക അറിയിപ്പ് നോമ്പുകാർക്ക് സുഗന്ധ സ്പർശനവും ശ്വസനവും കറാഹത്താണ്.

(തുഹ്ഫ - ശർവാനി 3/424, ഫത്ഹുൽ മുഈൻ - ഇആനത്ത് 2/249 )

അതിനാൽ മയ്യിത്തിന് സുഗന്ധം നടത്തി കൊടുക്കുന്ന നോമ്പുകാർ ഇവരണ്ടും വന്നു ചേരാത്ത രീതിയിലാവാൻ ശ്രദ്ധിക്കണം.

Sunday, 25 March 2018

ഹൈള്, നിഫാസിൽ നിന്ന് ശുദ്ധിയാ യതിന്റെ ലക്ഷണമെന്ത്. ?


സംശയ നിവാരണം ( 166)

161.               ഹൈള്, നിഫാസിൽ നിന്ന് ശുദ്ധിയാ യതിന്റെ ലക്ഷണമെന്ത്. ?

                           Image result for red background
പഞ്ഞി പോലോത്ത വെളുത്ത സാധനം യോനിമുഖത്ത് വെച്ച് എടുത്ത് നോക്കിയാൽ മറ്റ് നിറങ്ങളൊന്നും കാണാതെ വെളുത്ത് തന്നെയിരിക്കുക.

( തുഹ്ഫ 1/412 )

നമുക്കു വിശപ്പു തോന്നുന്നത് എന്തുകൊണ്ട്.. ?


സംശയ നിവാരണം ( 165)

161.               നമുക്കു വിശപ്പു തോന്നുന്നത് എന്തുകൊണ്ട്.. ?

                                                Image result for വിശപ്പു തോന്നുന്നത്

വാഹനങ്ങൾ ഓടാൻ ഇന്ധനം വേണം ആവശ്യമാണല്ലോ. നമ്മുടെ ശരീരത്തിനും ഇതു പോലെ ഒരു ഇന്ധനം അവശ്യമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങങ്ങളിൽ പോഷകമെത്തിക്കുന്നത് രക്തമാണ്. രക്തത്തിൽ പോഷകത്തിന്റെ അളവ് കുറയുമ്പോഴാണ് നമുക്ക് 'വിശപ്പിന്റെ വിളി വരുന്നത്

അവയവങ്ങൾ പണിമുടക്കുന്നതിനു മുമ്പ് നമ്മുടെ ശരീരം തലച്ചോറിനയ്ക്കുന്ന സന്ദേശമാണ് വിശപ്പ് ! നമ്മുടെ തലച്ചോറിന് വിശപ്പിന്റെ ഒരു കേന്ദ്രമുണ്ട്. ഈ വിദ്വാനാണ് ആമാശയത്തിന്റേയും കുടലുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നത്. ശരീരത്തിലെ പോഷകങ്ങൾ തീരുന്നതോടെ 'ഇന്ധനം തീർന്നു ' എന്ന സന്ദേശം ശരീരം തലച്ചോറിലേയ്ക്കയക്കും. അതോടെ ഈ വിദ്വാൻ ഉഷാറാകുകയും വിശപ്പിന്റെ സൈറൺ മുഴക്കുകയും ചെയ്യും.

( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 18 )

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...