സംശയ
നിവാരണം ( 165)
161.
നമുക്കു വിശപ്പു തോന്നുന്നത് എന്തുകൊണ്ട്.. ?
വാഹനങ്ങൾ ഓടാൻ ഇന്ധനം വേണം
ആവശ്യമാണല്ലോ. നമ്മുടെ ശരീരത്തിനും ഇതു പോലെ ഒരു ഇന്ധനം അവശ്യമുണ്ട്. ശരീരത്തിന്റെ
വിവിധ ഭാഗങ്ങങ്ങളിൽ പോഷകമെത്തിക്കുന്നത് രക്തമാണ്. രക്തത്തിൽ പോഷകത്തിന്റെ അളവ്
കുറയുമ്പോഴാണ് നമുക്ക് 'വിശപ്പിന്റെ വിളി വരുന്നത്
അവയവങ്ങൾ പണിമുടക്കുന്നതിനു
മുമ്പ് നമ്മുടെ ശരീരം തലച്ചോറിനയ്ക്കുന്ന സന്ദേശമാണ് വിശപ്പ് ! നമ്മുടെ തലച്ചോറിന്
വിശപ്പിന്റെ ഒരു കേന്ദ്രമുണ്ട്. ഈ വിദ്വാനാണ് ആമാശയത്തിന്റേയും കുടലുകളുടെയും
പ്രവർത്തനം നിയന്ത്രിക്കുന്നത്. ശരീരത്തിലെ പോഷകങ്ങൾ തീരുന്നതോടെ 'ഇന്ധനം
തീർന്നു ' എന്ന സന്ദേശം ശരീരം തലച്ചോറിലേയ്ക്കയക്കും. അതോടെ ഈ വിദ്വാൻ
ഉഷാറാകുകയും വിശപ്പിന്റെ സൈറൺ മുഴക്കുകയും ചെയ്യും.
( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ
18 )
No comments:
Post a Comment