Sunday, 20 May 2018

തലക്ക് പകരം തല തന്നെ.


നല്ല കഥ  (36)

                          തലക്ക് പകരം തല തന്നെ.

                   തിരുനബി പൗത്രൻ ഹുസൈൻ (റ) വിനെ വധിക്കാൻ കർബലയിലേക്ക് സൈനത്തെ പറഞ്ഞയച്ച ദുഷ്ടനയാരുന്നല്ലോ ഇബ്നു സിയാദ് .ഹുസൈൻ (റ) വിന്റെ കറാമത്ത് അവനിലൂടെ ജനങ്ങൾക്കു  കണ്ടറിയാൻ കഴിഞ്ഞു.
ഹിജ്റ 64 മുഹർറം 10 നു തന്നെ അവൻ ദാരുണമായി വധിക്കപ്പെട്ടു . അവന്റെ ശിരസ്സും അവഹേളനങ്ങൾ ഏറ്റുവാങ്ങി. ഖാസിർ പുഴയോരത്ത് താൻ വധിക്കപ്പെട്ടതിനു ശേഷം ശിരസ്സ് അരിഞ്ഞെടുക്കപ്പെട്ടു. ജഡം കരിച്ചുകളഞ്ഞു. അവന്റെ തല മുഖ്താറിന്റെ മുമ്പിൽ ഹാജറാക്കി. മറ്റ് പല തലകളും കൂട്ടത്തിലുണ്ട്. പൊടുന്നനെ മെലിഞ്ഞ ഒരു പാമ്പ് ഇഴഞ്ഞു വന്നു.
ഇബ്നു സിയാദിന്റെ വായിലൂടെ അത് അകത്ത് കടന്നു.പിന്നെ മൂക്കിലൂടെ പുറത്തേക്ക് വന്നു. പാമ്പ് പല തവണ ഇത് ആവർത്തിച്ചു. ഒടുവിൽ അപ്രത്യക്ഷമായി.
( അൽ ബിദായത്തു വന്നിഹായ 8/177-250 )

Monday, 14 May 2018

ലൈലത്തുൽ ഖദ്റിന്റെ മനസ്സിലാക്കാൻ വല്ല അടയാളമുണ്ടൊ...?


സംശയനിവാരണം (180)

161.      ലൈലത്തുൽ ഖദ്റിന്റെ മനസ്സിലാക്കാൻ വല്ല അടയാളമുണ്ടൊ...?


Image result for ലൈലത്തുൽ ഖദ്റിന്റെ

പല അടയാളങ്ങളും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.. അവയിൽ ചിലത്

ചൂടു കൂടിയതോ തണുപ്പ് കൂടിയതോ അല്ലാത്ത നടുത്തരമായ അവസ്ഥയുണ്ടാകുക.

പ്രസ്തുത രാത്രിയുടെ പ്രഭാതത്തിൽ സൂര്യനുദിക്കുന്നത് വരെ വെളുത്തതായും കിരണങ്ങളില്ലാത്തതുമായിരിക്കും..

( ശറഹുൽ മുഹദ്ദബ് 6/495)

ഖുർആൻ ചുംബിക്കുന്നതിനേറെയും മറ്റും വിധിയെന്ത് ?


സംശയനിവാരണം (179)

161.               ഖുർആൻ ചുംബിക്കുന്നതിനേറെയും മറ്റും വിധിയെന്ത് ?

                              Image result for kiss of quran
ഖുർആൻ  ചുംബിക്കുന്നത് സുന്നത്താണ്.

അശുദ്ധിയുള്ള വേളയിൽ പല്ല്, നഖം പോലയുള്ളതുകൊണ്ട് ഖുർആൻ സ്പർശിക്കുന്നത് ഹറാമുമാണ്. അതേ സമയം സ്വർണ്ണം വെള്ളി എന്നിവ കൊണ്ട് ഉണ്ടാക്കപ്പെട്ട കൈക്ക് ഈ വിധി ബാധകമല്ല . 

( ശർവാനി: 1/155)

ആഴ്ച്ചയിൽ ഏതെല്ലാം സമയങ്ങളാണ് ഖബ്റ് സിയാറത്തിന് സവിശേഷം .....?


സംശയനിവാരണം (178)

161.      ആഴ്ച്ചയിൽ ഏതെല്ലാം സമയങ്ങളാണ് ഖബ്റ് സിയാറത്തിന് സവിശേഷം .....?

                                Image result for ഖബ്റ്
വ്യാഴാഴ്ച്ച അസർ മുതൽ ശനിയാഴ്ച്ച സൂര്യോദയം വരെ .

കാരണം പ്രസ്തുത സമയം ആത്മാവുകൾ അവരുടെ ഖബ്റുകളിൽ പ്രത്യേകം താമസിക്കുന്നു..

( അശ്ശബ്റാമല്ലിസി 3/36, ശർവാനി 3 / 200, ഖൽയൂബി 1/351 )

ലൈലത്തുൽ ഖദ്റിന്റെ ആനുകൂല്യം എല്ലാവർക്കും ലഭിക്കുമോ......?


സംശയ നിവാരണം (177)

161.                 ലൈലത്തുൽ ഖദ്റിന്റെ ആനുകൂല്യം എല്ലാവർക്കും ലഭിക്കുമോ......?

                        Image result for ലൈലത്തുൽ ഖദ്റിന്റെ

മലക്കുകളുടെ സലാം പ്രസ്തുത രാത്രിയുടെ വലിയൊരു ആനുകുല്യമാണ്. എന്നാൽ ഇബ്നു അബ്ബാസ് (റ) പറയുന്നു : കള്ള് കൂടി നിത്യമാക്കിയവൻ ,ദോഷത്തിന്റെ മേൽ നിത്യമാക്കിയവൻ, ജോത്സ്യൻ, സഹോദരനുമായി പിണങ്ങി ജീവിക്കുന്നവൻ എന്നിവരോട് മലക്കുകൾ സലാം പറയുന്നതല്ല.

( ശറഹുൽ മുഹദ്ദബ് 6 / 498 )

നോമ്പുള്ള പകൽ സമയത്ത് ആർത്തവമുണ്ടായാൽ എന്തു ചെയ്യണം ...?


സംശയ നിവാരണം ( 176)

161.                 നോമ്പുള്ള പകൽ സമയത്ത് ആർത്തവമുണ്ടായാൽ എന്തു ചെയ്യണം ...?


നോമ്പ് മുറിയുന്നതാണ്.

(ഫത്ഹുൽ മുഈൻ 196)

എന്നാൽ പകലിൽ രക്തം തുടങ്ങുകയോ നിലക്കുകയോ ചെയ്യാത്ത ഹൈള്കാരിക്കും നിഫാസ്കരിക്കും നോമ്പെന്ന ഉദ്ദേശ്യത്തോട് കൂടി ഇംസാക്ക് ഹറാമാണ്.

( മുഗ്നി 1 /432, ശറഹ് മുഹദ്ദബ് 6 /257 )

Wednesday, 2 May 2018

SSLC RESULT 2019


SSLC ഫലം അറിയാൻ ഫലം പ്രഖ്യാപിച്ച ശേഷം താഴെയുള്ള ചിത്രങ്ങളിൽ Click ചെയ്യുക.

 

Image result for click here icon
Image result for RESULT
Image result for RESULT









എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...