സംശയ നിവാരണം (224)
കായകൾ പഴുക്കുമ്പോൾ നിറം മാറുന്നതെന്തുകൊണ്ട്...?
പഴുക്കുന്നതിനു മുമ്പ് ആരും പറിച്ചു
തിന്നാതിരിക്കാനാണ് പ്രക്യതിയുടെ ഈ സൂത്രം.വിത്ത് പാകമാകുമ്പോഴേകായ് പഴുക്കൂ. അതിനു മുമ്പ് പറിച്ചാൽ വിത്ത്
മുളക്കില്ല.പച്ച ഇലകൾക്കിടയിലായിരിക്കുമ്പോൾ പച്ച നിറത്തിലുള്ള കായകൾ ആരുടെയും
ശ്രദ്ധയിൽ പെടില്ലല്ലോ..! പാകമാകുമ്പോൾ
പഴത്തിന്റെ നിറം മാറും. അത് പെട്ടെന്ന് തിരിച്ചറിയാവുന്ന മഞ്ഞയോ ചുവപ്പോ നിറമാകും.. ഒപ്പം രുചിയും
വ്യത്യാസപ്പെടും. അപ്പോൾ പക്ഷികളും മൃഗങ്ങളുമെല്ലാം വന്ന് അത് പറിച്ചു കൊണ്ട് പോയി
തിന്നും. പഴത്തിലെ വിത്ത് മറ്റെവിടെയെങ്കിലും ഉപേക്ഷിക്കും അങ്ങനെ പുതിയ ചെടി ദൂരെ
മുളയ്ക്കും. കായയ്ക്ക് പച്ച നിറം കൊടുക്കുന്നത്
ക്ളോറോഫിൻ ആണ്. കായ പഴുക്കുമ്പോൾ ക്ളോറോഫിൻ നശിക്കും. പകരം മഞ്ഞ ചുവപ്പ് തുടങ്ങിയ നിറം
നൽകുന്ന ഘടകങ്ങൾ വർദ്ധിക്കും. (ബാലരമ ഡൈജസ്റ്റ 2015 സെപ്റ്റംബർ 26 )
No comments:
Post a Comment