സംശയ നിവാരണം (221)
ഗുളിക പോലുളളത് കൊണ്ട് ഗർഭം അലസിപ്പോയാൽ കുളി
നിർബന്ധമാകുമോ....?
നിർബന്ധമാകും.
മനുഷ്യ കുഞ്ഞിന്റെ അടിസ്ഥാന ഘടക
മാണെന്നു പരിചയ സമ്പന്ന കളായ ഈറ്റെടുക്കുന്ന സ്ത്രീകൾ വധിയെഴുതുന്ന രക്ത പിണ്ഡമോ
മാംസ പിണ്ഡമോ ആണ് പുറത്ത് വന്നതെങ്കിലും കുളി നിർബന്ധമാണ്. അനന്തരം പുറപ്പെടുന്ന
രക്തം നിഫാസായി ഗണിക്കപ്പെടുന്നതു കൊണ്ട്
അത് നിലച്ചാൽ കുളി നിർബന്ധമാകുന്നതാണ്.
അനന്തരം നിഫാസ് രക്തം
വന്നിട്ടില്ലെങ്കിൽ പെട്ടെന്നു തന്നെ കുളിക്കേണ്ടതാണ്.
( നിഹായ
ശബ്റാ മല്ലിസി സഹിതം 1/248,
തുഹ്ഫ
ശർവാനി സഹിതം 1/258 )
No comments:
Post a Comment