Friday, 15 February 2019

അല്ലാഹു വിന്റെ മാർഗത്തിലാകട്ടെ എന്ന് പറഞ്ഞിരുന്നെങ്കിൽ


നല്ല കഥ  (50)

  അല്ലാഹു വിന്റെ മാർഗത്തിലാകട്ടെ എന്ന് പറഞ്ഞിരുന്നെങ്കിൽ   



മരണശേഷം സ്വപ്നത്തിൽ കണ്ട മനുഷ്യനോട് നിങ്ങളുടെ കർമ്മങ്ങളെ നിങ്ങൾ ഏതു രൂപത്തിലാണ് എത്തിച്ചത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി:
അല്ലാഹുവിനു വേണ്ടി ഞാൻ ചെയ്ത എല്ലാ കർമ്മങ്ങളേയും ഞാൻ നന്മകളായി എത്തിച്ചിട്ടുണ്ട്.
എത്രത്തോളമെന്നാൽ വഴിയിൽ നിന്നും ഞാൻ പൊറുക്കിയെടുത്ത റുമ്മാൻ വിത്തും ചത്തുപോയ എന്റെ പൂച്ചയേയും വരെ ഞാൻ നന്മകളായി എത്തിച്ചു.
എന്നാൽ എന്റെ തൊപ്പിയുണ്ടായിരുന്ന ഒരു പട്ടുനൂൽ, അത് തിന്മയുടെ കൂട്ടത്തിലാണ് ഞാൻ കണ്ടത്.
അതുപോലെ നൂറു ദീനാർ വിലയുണ്ടായിരുന്ന ഒരു കഴുത എനിക്ക് ചത്തു പോയിരുന്നു. അതിനു ഒരു പ്രതിഫലവും കാണാതിരുന്നപ്പോൾ ഞാൻ ചോദിച്ചു: പൂച്ച ചത്തത് നന്മയായിട്ടും കഴുത ചത്തതിന്  ഒരു പ്രതിഫലവും ലഭിക്കാതിരിക്കാൻ കാരണം?
അതിന് ലഭിച്ച മറുപടി: ആ കഴുത ചത്തവിവരം നിന്നോട് പറയപ്പെട്ടപ്പോൾ നീ പറഞ്ഞു: അല്ലാഹുവിന്റെ ശാപത്തിലാകട്ടെ .അതിനാൽ നിന്റെ കൂലി നഷ്ടപ്പെട്ടു.അത് അല്ലാഹുവിന്റെ മാർഗത്തിലാകട്ടെ എന്ന് പറഞ്ഞിരുന്നെങ്കിൽ അത് നിനക്ക് നന്മയാകുമായിരുന്നു.
( ഇഹ് യാഉലൂമുദ്ദീൻ 4/379 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...