Thursday 3 January 2019

ജഹ്ജാഹിന് കിട്ടിയ ഫലം


നല്ല കഥ (46)

              ജഹ്ജാഹിന് കിട്ടിയ ഫലം



ഒരു ദിവസം ഖുതുബ നിർവഹിച്ച് കൊണ്ടിരിക്കുന്ന ഉസ്മാൻ ( റ) വിനെതിരെ യാതൊരു പ്രകോപനവുമില്ലാതെ ജഹ്ജാഹ് എന്നയാൾ ചാടിയെണീറ്റു. നിന്റെ ഒരു പ്രസംഗം എന്ന മട്ടിൽ ആ മനുഷ്യൻ ഖലീഫയുടെ കയ്യിൽ നിന്ന് വടിവാങ്ങി തന്റെ മുട്ടിൽ വെച്ച് പൊട്ടിച്ച് കളഞ്ഞു.
ജനങ്ങൾ ബഹളം വെച്ചു. കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് അപമര്യാദയുടെ ഫലം അനുഭവിച്ചത്. ഒരു ദിനം അയാൾ മുട്ടുകുത്തി നിലത്തു വീഴുകയും കാലിൽ മുറിവ് പറ്റുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞതും ജഹ്ജാഹ് ആ മുറിവ് മൂലം മൃതിയടഞ്ഞു. ജനങ്ങൾ പറഞ്ഞു: ഇത് ഉസ്മാൻ (റ) വിനെ അവഹേളിച്ചതിന്റെ ഫലം തന്നെ.
( കറാമത്തു സ്വഹാബ) 

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...