Wednesday 11 July 2018

പഹയൻ മുഖം കഴുകി നാടിന്റെ സമൃദ്ധി പോയി


നല്ല കഥ (41)


41.                പഹയൻ മുഖം കഴുകി നാടിന്റെ സമൃദ്ധി പോയി



ഈസാ (അ) യാത്രക്കിടയിൽ ഒരു ഗ്രാമത്തിലെത്തി. വൃക്ഷങ്ങളും പഴങ്ങളും നിറഞ്ഞ, നദികൾ ഒഴുകും മനോഹരമായ ഒരു ഗ്രാമം.അനുഗ്രഹങ്ങളാൽ പ്രതാപവും സമൃദ്ധിയും നിറഞ്ഞ ഭൂമിക , ഗ്രാമവാസികൾക്ക് നബിയുടെ ആഗമനം സന്തോഷകരമായി.അവർ നബിയെ ആദരിച്ചാശീർവദിച്ചു. അവരുടെ ബഹുമാനവും വന്ദനവും കണ്ട് നബി വല്ലാതെ അൽഭുതപ്പെട്ടു.
          കാലചക്രം കറങ്ങി. മൂന്ന് വർഷത്തിനു ശേഷം ഈസാ നബി വീണ്ടും അതുവഴി യാത്ര ചെയ്തു. സമൃദ്ധിയും ഐശ്വര്യവും നഷ്ടപ്പെട്ട് വൃക്ഷങ്ങൾ ഉണങ്ങി, നദീജലം വറ്റിയ ഒരു ഗ്രാമം..!
ഗ്രാമത്തിന്റെ ഈ പരിവർത്തനം കണ്ട് ഈസാ നബി (അ) അൽഭുതസ്തബ്ധനായി. ഉടനെ അല്ലാഹു സന്ദേശം അറിയിച്ചു.'നബിയേ നിസ്കരിക്കാത്ത ഒരാൾ ഇതുവഴി കടന്നു പോകുമ്പോൾ ഗ്രാമത്തിലെ പുഴയിൽ നിന്ന് അദ്ദേഹം മുഖം കഴുകിയത് നദി വരണ്ടുണങ്ങി, വൃക്ഷങ്ങൾ കരിഞ്ഞമർന്ന് ഗ്രാമത്തിന്റെ പ്രതാപം നഷ്ടപ്പെടാൻ കാരണമായി. "
( മിസ്ബാഹു ള്ളു ലാം )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...