സംശയ
നിവാരണം ( 161)
വയറു നിറയെ ഭക്ഷണം കഴിച്ചാൽ ഉറക്കം വരുന്നതു എന്തുകൊണ്ടാണ് ...?
ഭക്ഷണം
അകത്തെത്തിയാൽ പിന്നെ നമ്മുടെ വയറിനകത്തെ അവയവങ്ങൾ കഠിനമായി ജോലി തുടങ്ങുകയായി.
ആഹാരം
ദഹിപ്പിച്ച് പോഷകാംശങ്ങൾ രക്തത്തിലൂടെ ശരീരകോശങ്ങളിലേക്ക് എത്തിക്കണം ഇതിനായി
വയറിലെയും ദഹനവ്യൂഹത്തിലെയും രക്തക്കുഴലുകളിലൂടെ കൂടുതൽ രക്തം ഒഴുകും. അപ്പോൾ
മറ്റ് അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം സാധാരണത്തേതിലും കുറവാകും. തലച്ചോറിലേക്കും
ഈ സമയത്ത് കുറച്ച് രക്തമേ എത്തുകയുള്ളൂ. അതുകൊണ്ടെന്താ, തലച്ചോറിന് കുറേ ജോലികൾ നിർത്തിവയ്ക്കാൻ
തോന്നും. അപ്പോഴാണ് നമുക്ക് ഉറക്കം വരുന്നത്.
( ബാലരമ
ഡൈജസ്റ്റ 2015 ഏപ്രിൽ
18 )
No comments:
Post a Comment