Tuesday 13 March 2018

കുറ്റം കണ്ടെത്തിയ ഭാര്യ


നല്ല കഥ  (32)

 കുറ്റം കണ്ടെത്തിയ ഭാര്യ


                           ആധ്യാത്മികജ്ഞാനികളിൽ പ്രമുഖനായ ശഖീഖുൽ ബൽഗീ ഒരു ദിവസം തന്റെ സഹധർമ്മിണിയെ സന്തോഷിപ്പിക്കാൻ വേണ്ടി ഒരു തണ്ണിമത്ത (വത്തക്ക) നുമായി ചെന്നു. തണ്ണിമത്തൻ അത്ര രുചികരമായിരുന്നില്ല. അവൾ അതിന്റെ കുറ്റങ്ങൾ പെരുപ്പിച്ച് പെൺ സ്വഭാവം  പ്രകടിപ്പിച്ചു.
ഇത് ശഖീഖുൽ ബൽഗിക്ക് ഇഷ്ടമായില്ല. അദ്ദേഹം പ്രതികരിച്ചു.
" നീ ആരോടാണ് ക്രോധം പ്രകടിപ്പിക്കുന്നത്..? വാങ്ങിച്ചവൻ, വില്പനക്കാരൻ, കൃഷിക്കാരൻ, സ്രഷ്ടാവ് എന്നിവർ മുഖേനെയാണ് ഇതു നിനക്കു ലഭ്യമായത്.സ്വാദിഷ്ടവും രുചികരവുമാക്കാൻ വിൽപനക്കാരനോ വാങ്ങിച്ചവനോ, കൃഷിക്കാരനോ സാധിക്കില്ല പിന്നെയുള്ളത് സ്രഷ്ടാവ്. അവനെയാണോ നീ ആക്ഷേപിക്കുന്നത്...? നല്ലതും ചീത്തയും സംവിധാനിക്കുന്നവൻ അല്ലാഹുവാണ്. അവനിലേക്കാണ് നിന്റെ ക്രൗര്യം മടങ്ങുന്നത്. നീ അല്ലാഹുവെ ഭയക്കുക. അവന്റെ സംവിധാനങ്ങളിൽ തൃപ്തിയടക്കുക.".
ഭർത്താവിന്റെ വിശദീകരണം കേട്ട് അവൾ പൊട്ടിക്കരഞ്ഞു. ഉള്ളതുകൊണ്ട് സായൂജ്യമടയുകയും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു.
( മിസ്ബാഹുള്ളലാം )

ഏതൊരു വിശ്വാസിയും മുന്നിൽ തയ്യാറായ ഭക്ഷണം മനസ്സുകൊണ്ട് തൃപ്തിപ്പെടണം.നിസ്സാരമാക്കുകയോ കുറ്റം കണ്ടെത്തുകയോ അരുത്. വേണമെങ്കിൽ ആഹരിക്കുക. അല്ലെങ്കിൽ സൗമ്യമായി എഴുന്നേറ്റു പോവുക. ഇതാണ് പ്രവാചക ചര്യ.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...