Tuesday, 16 January 2018

അയാൾ ഈ പറഞ്ഞത് സത്യമാണ്...!

നല്ല കഥ (25)

         അബൂഹുറയ്ററ(റ) പറയുന്നു: "റമളാനിലെ സകാത് മുതൽ സംരക്ഷിക്കാൻ നബി എന്നെയാണ് ഏൽപ്പിച്ചത്. തദവസരം ഒരാള് വന്ന് ഭക്ഷണത്തിൽ നിന്നും ഒരു പിടി വാരിയെടുത്തു. ഞാൻ പറഞ്ഞു: തീർച്ചയായും നിന്നെ ഞാൻ നബിയുടെ സന്നിധിയിലേക്ക് കൊണ്ടു പോവും. അയാൾ പറഞ്ഞു: ഞാൻ ഭക്ഷണത്തിനു ആവശ്യമുള്ള ദരിദ്രനാണ്. എനിക്ക്  സന്താനങ്ങളുമുണ്ട്. പരമദരിദ്രനയാത് കൊണ്ടാണ് ഞാൻ ഇപ്രകാരം ചെയ്തത്. ഇത് കേട്ടപ്പോൾ ഞാൻ അവനു കരുണ ചെയ്യുകയും വെറുതെ വിടുകയും ചെയ്തു.
ഈ വിഷയം ഞാൻ നബി യോട് പറഞ്ഞപ്പോൾ നബി പറഞ്ഞു : അവൻ കള്ളം പറയുകയാണ്. അവൻ വീണ്ടും വരും. പിറ്റേന്നും പ്രസ്തുത വ്യക്തി വന്നു ഭക്ഷണമെടുത്തപ്പോൾ ഞാൻ കയ്യിനു പിടിച്ചു.അയാൾ പഴയ പല്ലവി ആവർത്തിച്ചു. അലിവ് തോന്നിയതിനാൽ ഞാൻ വെറുതെ വിട്ടു. നബി എന്നോട് പറഞ്ഞു: അയാൾ കള്ളം പറയുന്നതാണ്. അവൻ വീണ്ടും വരും

പ്രതീക്ഷിച്ചതു പോലെ വീണ്ടും വന്നു. അയാൾ ഭക്ഷണമെടുത്തപ്പോൾ ഞാൻ പറഞ്ഞു: നീ പഴയ പല്ലവി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. നീ കള്ളം പറയുകയാണ്. ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് മുന്ന് തവണ പറഞ്ഞവനാണ് നീ. ഇബ്ലീസു മനുഷ്യ വേഷം ധരിച്ചു വന്നതായിരുന്നു അത്. രക്ഷയില്ലെന്ന് കണ്ട ഇബ്ലീസ് പറഞ്ഞു: എന്നെ വിടൂ, ഞാൻ നിങ്ങൾക്ക് ചില പദങ്ങൾ പഠിപ്പിച്ചു തരാം. അത് നിങ്ങൾക്കു ഉപകരിക്കുക തന്നെ ചെയ്യും. ഞാൻ ചോദിച്ചു: ഏതാണ് അത്? ഇബ്ലീസ് പറഞ്ഞു: താങ്കൾ കിടന്നുറങ്ങുമ്പോൾ ആയതുൽ കുർസി ഓതിയാൽ അല്ലാഹുവിൽ നിന്ന് സംരക്ഷകനായി ഒരു മലക്കിനെ അല്ലാഹു നിയോഗിക്കും. പിശാച് നിന്നെ സമീപിക്കുകയില്ല. ഈ വിവരമറിഞ്ഞ നബി പറഞ്ഞു: പ്രസ്തുത വ്യക്തി ഇബ് ലീസാണ്. അയാൾ ഈ പറഞ്ഞത് സത്യമാണ്.

( ദൈറുബി P:10 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...