നല്ല കഥ (26)
ഉമർ(റ) വിന്റെ വീട്ടിൽ
ഒരു സ്വഹാബി ആഗതനായി. ഉമർ(റ) തന്റെ പത്നിയുമായി ചില്ലറ പ്രശ്നത്തിലായിരുന്നു. ഭാര്യ
എന്തൊക്കെയോ പരാതികൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഉമർ (റ) എല്ലാം കേട്ടിരുന്നു. ഒന്നും
പ്രതികരിച്ചില്ല അവൾ സംസാരം നിറുത്തി....
പുറത്തിറങ്ങിയപ്പോൾ ഒരാൾ വീട്ടുമുറ്റത്തു നിന്നു തിരിച്ചു പോകുന്നതു
കണ്ടു.ഉമർ(റ) അന്വേഷിച്ചു ഇതാരാണ്....❓
അദ്ധേഹം പറഞ്ഞു അമീറുൽ മുഅമിനീൻ.. ഞാൻ എന്റെ ഭാര്യയുടെ സ്വഭാവദൂഷ്യം
സഹിക്കവയ്യാതെ താങ്കളോട് പരാതി പറയാൻ വന്നതാണ്. താങ്കളുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ
താങ്കളും ഭാര്യയും തമ്മിലുള്ള സംസാരം കേട്ടു. എന്തൊക്കയാണവർ പറഞ്ഞത്.. താങ്കളെല്ലാം
കേട്ടു സഹിച്ചല്ലോ. ഞാൻ ഇതിനേക്കാൾ ഭാഗ്യവാനാണ്✨. എന്റെ ഭാര്യ ഇത്രയൊന്നും പറയാറില്ല..
ഉമർ(റ) ഞാനതു പ്രശ്നമാക്കാറില്ല. അവരെത്ര പറഞ്ഞാലും
അതു ക്ഷമിക്കുകയാണ് പതിവ്. ഇങ്ങനൊയൊക്കെ പറഞ്ഞാലും അവൾ എന്റെ സന്താനസന്താനങ്ങളെ പരിപാലിക്കുന്നു. അവർക്കു പാലു കൊടുക്കുന്നു.
എന്റെ വസ്ത്രം അലക്കുന്നു. എന്റെ വീട്ടുജോലികളെടുക്കുന്നു. ഭക്ഷണം പാകം ചെയ്തു എനിക്കു
വേണ്ടി കാത്തിരിക്കുന്നു. ഇതൊക്കെ ഞാനാവശ്യപ്പെടാതെയാണവൾ ചെയ്യുന്നത്. നിർബന്ധ ബാധ്യതയില്ലാത്ത
ഇക്കാര്യങ്ങളെല്ലാം അവർ സ്വയം ചെയ്യുമ്പോൾ നമുക്ക് ഇതൊക്കെ സഹിക്കാനും മറക്കാനും കഴിയണമല്ലോ
(മുസ്ലിം
സ്ത്രീ: 48)
No comments:
Post a Comment