നല്ല
കഥ (20 )
The dress of prophet Muhammed PBUH daughter Fatima R.A |
ഇംറാനുബ്നു ഹുസൈൻ
(റ) ൽ നിന്നു നിവേദനം: നബിﷺ യുടെ കൂടെ ഞാനുള്ളപ്പോൾ ഫാത്വിമ
(റ) വന്ന് നബിﷺയുടെ മുമ്പിൽ നിന്നു. വിഷപ്പിന്റെ
കാഠിന്യത്താൽ മഹതിയുടെ മുഖത്തു നിന്ന് രക്തത്തിന്റെ നിറം പോയി മഞ്ഞവർണ്ണമായി മാറിയിരിക്കുന്നു.
അത് ശ്രദ്ധയിൽ പെട്ടപ്പോൾ നബിﷺ മഹതിയെ അടുത്തേക്ക് നിർത്തി
മഹതിയുടെ നെഞ്ചിൽ തിരുകൈ വെച്ച് ഇപ്രകാരം പ്രാർത്ഥിച്ചു
വിഷന്നവർക്ക് വയറു
നിറക്കുന്നവനും താഴ്ന്ന വരെ ഉയർത്തുന്നവനുമായ അല്ലാഹുവേ മുഹമ്മദ് നബിﷺ ന്റെ പുത്രി ഫാത്വിമ (റ) യെ
നീ ഉയർത്തണമേ..
ഇംറാൻ (റ) പറയുന്നു: ഉടനെ മഹതിയുടെ മുഖത്തേക്കു
നോക്കിയപ്പോൾ മഞ്ഞവർണ്ണം പോയി രക്തത്തിന്റെ നിറം വന്നിരുന്നു.
പിന്നീട് മഹതിയോട്
അന്വേക്ഷിച്ചപ്പോൾ അതിനു ശേഷം എനിക്ക് വിഷപ്പുണ്ടായിട്ടില്ലെന്ന് മഹതി പറഞ്ഞു.
ഹിജാബിന്റെ ആയത്ത് അവതരിക്കുന്നതിന് മുമ്പാണ് ഇംറാൻ (റ) ഫാത്വിമ
(റ) യെ കണ്ടത്.
( ദലാഇലുന്നുബുവ്വ
: 6/266 )
No comments:
Post a Comment