Saturday, 11 November 2017

ആ ഉമ്മ സ്വർഗ്ഗത്തിലാണ്

നല്ല കഥ  (19)



ശൈഖ് മുഹ്യദ്ദീനു ബ്നു അറബി അവർകൾ പറയുന്നു: ഒരാൾ എഴുപതിനായിരം തവണ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിയാൽ അയാൾക്കു പാപമോചനം ലഭിക്കും, മറ്റൊരാൾക്കു വേണ്ടി ചൊല്ലിയാൽ അയാൾക്കു പാപമോചനം ലഭിക്കും എന്ന് നബി പ്രസ്താവിച്ചതായി ഒരു ഹദീസ് എനിക്കു ലഭിച്ചു . അങ്ങനെ പ്രസ്തുതയെണ്ണം തഹ് ലീൽ ഞാൻ പൂർത്തികരിച്ചു.ചൊല്ലി തീർത്തുവെന്നതല്ലാതെ ഒരാളെയും പ്രത്യേകമായി ഉദ്ദേശിച്ചില്ല.

അങ്ങനെയിരിക്കെ ചില കൂട്ടുകാരോടപ്പം ഒരു സദ്യയ്ക്കു പങ്കെടുത്തു.ദിവ്യവെളിപ്പാട് കൊണ്ട് പ്രസിദ്ധനായ ഒരു യുവാവ് അക്കൂട്ടത്തിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അയാൾ പരസ്യമായി വിലപിക്കുകയുണ്ടായി. ഞാൻ അദ്ദേഹത്തോട് കാരണമന്വേക്ഷിച്ചു. "എന്റെ മാതാവിനെ ശിക്ഷയിലായിട്ടു ഞാൻ കാണുന്നു" . യുവാവ് വിലാപകാരണം വെളിപ്പെടുത്തി.

അപ്പോൾ ഞാൻ ചൊല്ലി വച്ച 70,000 തഹ് ലീൽ ആ സ്ത്രീക്കു ദാനം ചെയ്തതായി ഞാൻ മനസ്സിൽ കരുതി. താമസം വിനാ ആ യുവാവ് ചിരിച്ചു കൊണ്ട് പറഞ്ഞു: തീർച്ചയായും മാതാവിനെ ഇപ്പോൾ നല്ല അവസ്ഥയിൽ കാണുന്നുണ്ട്.

ശൈഖ് ഇബ്നു അറബി പറയുന്നു: അങ്ങനെ അയാളുടെ വെളിപ്പാടിന്റെ സാധുത മുഖേന ആ ഹദീസിന്റെ സുബദ്ധത എനിക്കു മനസ്സിലായി. ഹദീസിന്റെ സുബദ്ധതയിലൂടെ അയാളുടെ വെളിപ്പാടിന്റെ സാധുതയും എനിക്ക് ബോധ്യപ്പെട്ടു.


( മിർഖാത്തുൽ മഫാതീഹ് ശർഹു മിശ്കാത്തുൽ മസ്വാബീഹ് 3/98 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...