Thursday, 5 October 2017

സന്താനങ്ങൾ പിറക്കാൻ നബി തങ്ങൾ നിർദേശിച്ചത്

ജവ്വാലത്തുൽ മആരിഫ് (113)



ഇമാം അബു ഹനീഫ (റ) തന്റെ മുസ്നദിൽ ഉദ്ധരിക്കുന്നു:
ഒരിക്കൽ തിരുനബിയുടെ അടുത്ത് ഒരു അൻസ്വാരി യുവാവ് വന്ന് വേവലാതി പറഞ്ഞു:
പുണ്യദൂതരേ, കല്യാണം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. കുഞ്ഞ് പിറന്നിട്ടില്ല.* എനിക്കതിനു ഭാഗ്യം കിട്ടില്ലേ.

നബി(സ) എടുത്തപടി ആ ചെറുപ്പക്കാരനോട് ചോദിച്ചു.
" നീ എവിടെപ്പോയി കിടക്കുകയാ.ഇസ്തിഗ്ഫാറും (പശ്ചാതാപം) ദാനധർമ്മവും വർധിപ്പിച്ചു കൂടെ, മക്കളെ വേണ്ടുവോളം പടച്ചവൻ തരുമല്ലോ."

അൻസ്വാരി തിരുനബിയെ പൂർണമായി വിശ്വാസത്തിലെടുത്തു. സ്വദഖയും പാശ്ചാത്താപവും വർധിപ്പിച്ചു.

അൽഭുതം.അദ്ദേഹത്തിന് മക്കൾ പിറക്കാൻ തുടങ്ങി, ഒന്നല്ല രണ്ടല്ല ഒമ്പത് മക്കൾ.
( നിവേദനം ജാബിർ (റ) വിൽ നിന്ന് )

(നമമുടെ മക്കൾ പേ:13  )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...