Friday 20 October 2017

കുഷ്ഠരോഗിയായ നായയെ പരിചരിച്ച സൂഫിവര്യൻ

നല്ല കഥ  (17)




കുഷ്ഠരോഗം ബാധിച്ച ഒരു നായയെ എല്ലാവരും ആട്ടിയോടിക്കുന്നത് ശൈഖ് അഹ് മദ് കബീർ രിഫാഈ(റ) വിന്റെ ശ്രദ്ധയിൽപ്പെട്ടു.

 ശൈഖ് രിഫാഈ(റ) ആ നായയെ ഒരു വിജന സ്ഥലത്ത് കൊണ്ടുപോയി ഒരു കുടിലുണ്ടാക്കി അതിനകത്ത് കെട്ടി. ആഹാരവും വെള്ളവും നൽകുകയും മരുന്ന് പുരട്ടി ചികിത്സിക്കുകയും ചെയ്തു. ചികിത്സ 40 ദിവസം നീണ്ടുനിന്നു. സുഖം പ്രാപിച്ചപ്പോൾ ചൂട് വെള്ളം കൊണ്ട് ചികിത്സിച്ചു.

ഈ നായയുടെ കാര്യത്തിൽ നിങ്ങളിത്രയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ടൊ...?! എന്നാരോ ചോദിച്ചപ്പോൾ ഇമാം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: അതെ, അന്ത്യദിനത്തിൽ അല്ലാഹു എന്നെ ശിക്ഷിച്ചേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. "ഈ നായയോട് നിനക്ക് കനിവുണ്ടായില്ലേ എന്ന വൻ ചോദിച്ചേക്കും . ഈ നായക്ക് ഞാൻ വരുത്തിയ വിപത്ത് കൊണ്ട് നിനക്ക് ഞാൻ വിപത്ത് വരുത്തിയേക്കുമെന്നുള്ള ആശങ്ക നിനക്കുണ്ടായിരുന്നില്ലേ എന്നും ".


( നൂറുൽ അബ്സാർ )

No comments:

Post a Comment