Friday 20 October 2017

ശഹാദത്ത് ഇല തരുന്ന മരം

നല്ല കഥ  (16)




 ഏകദേശം 500 വർഷങ്ങൾക്കു മുമ്പ് തലശ്ശേരിക്കടുത്ത ഇന്നത്തെ ധർമ്മടം ഒരു തുറമുഖ പട്ടണമായിരുന്നു.

പുരാതനമായ ധർമ്മടം പള്ളിയുടെ വിശുദ്ധി വളരെ പ്രകീർത്തിക്കപ്പെട്ടതാണ് 600 അടി നീളവും 300 അടി വീതിയുമുള്ള ഒരു കുളമുണ്ടായിരുന്നു പള്ളിയോടനുബന്ധിച്ച് .

പളളിയിൽ നിന്നും നേരെ കുളത്തിലേക്കിറങ്ങാവുന്ന വിധത്തിൽ പടവുകൾ കെട്ടിയിരിക്കുന്നു. കുളത്തിന്റെ പാർശ്വഭാഗങ്ങളിൽ 28 ഗോപുമങ്ങളും ഓരോ ഗോപുരങ്ങളിലും 4 വീതം ഇരിപ്പ് മുറികളും ഉണ്ടായിരുന്നു. ജനങ്ങൾ ഈ ഗോപുരത്തിനു സമീപം വെച്ച് അംഗ സ്നാനം ചെയ്യാറുണ്ടായിരുന്നു. കുളത്തിന്റെ മധ്യഭാഗത്തായി ഈ ഗോപുരം 3 നിലകളുള്ളതും നേരിട്ട് പള്ളിയുമായി ബന്ധപ്പെടാൻ പറ്റുന്നതുമായിരുന്നു.

പള്ളിയുടെ മുറ്റത്തായി ഒരൽഭുത വൃക്ഷം സ്ഥിതി ചെയ്തിരുന്നു. ആ വൃക്ഷത്തിന്റെ ഇല അത്തിമരത്തിന്റെ ഇല പോലെയായിരുന്നു. വൃക്ഷത്തിന്റെ ചുറ്റും മതിൽ കെട്ടിയിരുന്നു. ആ മതിലിനകത്തു നിന്നു നമസ്കരിച്ചിരുന്നു. അതിന്റെ ഇലകൾ തനി പച്ച നിറമായിരുന്നു. പഴുക്കുകയോ വീഴുകയോ ചെയ്യാറില്ലത്രെ....!

ശൈത്യകാലത്ത് ആ വൃക്ഷത്തിന്റെ ഒരില ആദ്യം മഞ്ഞ നിറവും പിന്നെ ചുവപ്പു നിറമാവുകയും അതിൽ 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ല' എന്ന് ആലേഖനം ചെയ്യപ്പെട്ടിരുന്നു. ആ ഒരൊറ്റ ഇല മാത്രം താഴെ വീഴും  ശഹാദത്ത് മരം എന്നായിരുന്നു ഈ മരത്തെ വിളിച്ചിരുന്നത്.

ഇല വീഴുന്ന സമയവും പ്രതീക്ഷിച്ച് വിശ്വാസികളും അവിശ്വാസികളും ഈ വൃക്ഷച്ചുവട്ടിൽ ഇരിക്കാറുണ്ട്. ഇല വീഴുമ്പോൾ മുസ്ലിംകൾ അതെടുത്ത് ഒരു ഭാഗം രാജാവിനും മറ്റൊരു ഭാഗം വീടുകളിൽ കൊണ്ട് പോയി സൂക്ഷിക്കും. രാജാവ് ഇലയുടെ പകുതി ഭണ്ഡാരത്തിൽ സൂക്ഷിക്കും.

രാജവംശത്തിൽപ്പെട്ട  ഒരു രാജാവ് ഇസ് ലാം മതം സ്വീകരിക്കുകയും മുസ് ലിമായി ജീവിതം നയിക്കുകയും ചെയ്തു.

പ്രസ്തുത രാജാവിന്റെ അനന്തരവകാശി ഇസ് ലാമിന്റെ ബദ്ധ വിരോധിയായിരുന്നു. അദ്ദേഹം ഈ അൽഭുതവൃക്ഷം വേരോടെ പിഴുതു മാറ്റുകയും അതിന്റെ അവശിഷ്ടം പോലും നശിപ്പിച്ചു കളയുകയും ചെയ്തു.ഇതിനു ശേഷം അവിശ്വാസിയായ ആ രാജാവ് പെട്ടെന്ന് മരണപ്പെടുകയും ചെയ്തു.


( ചരിത്ര കഥകൾ - മമ്മൂട്ടി പീടികപ്പുരയിൽ, ഫാത്തിമാബുക്ക് സ്റ്റാൾ ,തലശ്ശേരി )

1 comment: