GK ( 143 TO 155)
1. ഭൂമിയിലെ ചൂട് നിയന്ത്രിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നത് വെള്ളം.
2. വായു ഇല്ലെങ്കിലും ജീവിക്കുന്ന ചില സൂക്ഷ്മ ജീവികളുണ്ട്. എന്നാൽ
വെള്ളം ഇല്ലാതെ ഇവയ്ക്കൊന്നും ജീവിക്കാൻ കഴിയില്ല.
3. ഒരു ലിറ്റർ കടൽ ജലത്തിൽ ഏകദേശം 35 ഗ്രാം ഉപ്പുണ്ടാകും.
4. ഭൂമിക്കടിയിലാണ് ഭൗമോപരിതലത്തിൽ ഉള്ളതിനേക്കാൾ
ശുദ്ധജലമുള്ളത്.
5. ഭൂമിയിൽ ഇന്നുള്ള മഞ്ഞുമലകളും ഐസുമെല്ലാം ഉരുകിയാൽ സമുദ്രനിരപ്പ് 200 അടിയിലേറെ ഉയരും.
6. ഉപ്പു കര ഭൂമിയിലെ കടൽ ജലത്തിലുള്ള
ഉപ്പ് മുഴുവൻ ശേഖരിച്ച് കരയിൽ വിതറിയാൽ 152 മീറ്റർ ഉയരത്തിൽ കരയിൽ ഉപ്പു നിറയും. ഏതാണ്ട് 40 നില കെട്ടിടത്തിന്റെ ഉയരത്തിൽ.
7. ശരീരഭാരം ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ശരീരഭാരത്തിന്റെ 50% ത്തിലേറെ വെള്ളമാണ്.
8. കിലോഗ്രാം ഒരു ലിറ്റർ വെള്ളത്തിന്റെ ഭാരം ഒരു കിലോഗ്രാമാണ്.
9. അമൂല്യ ജലം
Ø ഭൂമിയിൽ വെറും 3% ശുദ്ധജല മേയുള്ളൂ. അതിന്റെ 77.23 % ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളിൽ കുടിങ്ങിക്കിടപ്പാണ്.
Ø 12.35 % ജലമാകട്ടെ ഭൂമിക്കടിയിൽ 80 മീറ്ററിനും 4 കിലോമീറ്ററിനുമിടയിലും 9.86% 800 മീറ്റർ താഴ്ചയിൽ കിടക്കുന്നു.
Ø 0.35 % ശുദ്ധജല തടാകങ്ങളിലും 0.17% മണ്ണിലെ ഈർപ്പമായും 0.001% ധാതുക്കളിലും 0.04% ജീവജാലങ്ങളുടെ ശരീരത്തിനകത്തും
Ø ചുരുക്കി പറഞ്ഞാൽ, ലഭ്യമായ 3 % ശുദ്ധജലത്തിൽ 2.67% വും മനുഷ്യന് എളുപ്പം ഉപയോഗിക്കാൻ കഴിയില്ല.
10. ഉമ്മയുടെ ഗർഭപാത്രത്തിൽ ഇരിക്കുന്ന കുഞ്ഞിന്റെ 90% വും വെള്ളമാണ്.
11. ശരീരത്തിലെ ആകെ വെള്ളത്തിന്റെ 4 % രക്തത്തിലാണ്.
12. നിങ്ങളുടെ മുടിയിലും പല്ലിലെ കടുപ്പമേറിയ ഇനാമലിലും വെള്ളമുണ്ട്.
13. മിക്കി മൗസ്സ് തന്മാത്ര
വലുപ്പം കൂടിയ ഓക്സിജൻ ആറ്റവും അതിന്റെ മുകളിൽ ഇരുവശങ്ങളിലുമായി വലുപ്പം കുറഞ്ഞ ഹൈഡ്രജൻ
തന്മാത്രകളും ചേർന്ന ഘടനയാണ് ജല തന്മാത്രയ്ക്ക് .ഒറ്റ നോട്ടത്തിൽ നോക്കിയാൽ മിക്കി
മൗസിന്റെ തല പോലെ..
ഐസ് പൊങ്ങി കിടക്കൽ ഖരാവസ്ഥയിലായിരിക്കുമ്പോൾ ജലത്തിന്റെ സാന്ദ്രത കുറയുന്നു. ഇങ്ങനെ
സാന്ദ്രത കുറഞ്ഞ ഐസ്കഷ്ണങ്ങൾ സാന്ദ്രത കൂടുതലുള്ള വെള്ളത്തിൽ പൊങ്ങിക്കിടക്കും.
14. മിനറൽ വാട്ടറും പ്യുരിഫൈഡ്
വാട്ടറും
നമുക്ക് കുപ്പികളിൽ സാധാരാണ കിട്ടുന്ന വെള്ളത്തെ മിനറൽ വാട്ടർ
എന്നാണ് പലരും വിളിക്കുക. എന്നാൽ അത് വെറും പ്യുരിഫൈഡ് വാട്ടറാണ്. വെള്ളത്തിലെ മാലിന്യങ്ങളൊക്കെ
കളഞ്ഞ് ശുദ്ധി ചെയ്ത കുടിവെള്ളം എന്നർഥം.
വെള്ള കുപ്പികളിൽ യു.വി ട്രീറ്റഡ്
എന്നും അൾട്രാവയലറ്റ് ട്രീറ്റസ് എന്നുമൊക്കെ എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും.
ഇതൊക്കെ ജലം ശുദ്ധീകരിക്കുന്നതിനുള്ള മാർഗങ്ങളാണ്. കൃത്യമായ അളവിൽ ധാതുക്കൾ ചേർത്ത് പ്രത്യേകം തയ്യാറാക്കുന്ന വെള്ളമാണ് മിനറൽ വാട്ടർ.
15. നമുക്ക് പരിചിതമായ
ചില വസ്തുക്കൾ ഉണ്ടായി വരാൻ വേണ്ട വെള്ളത്തിന്റെ അളവ്
§
1 Kg അരി - 1,000-3000 ലിറ്റർ
§
തക്കാളി - 13 ലിറ്റർ
§
ഉരുളക്കിഴങ്ങ് - 25 ലിറ്റർ
§
ഒരു കപ്പ് ഛായ - 35 ലിറ്റർ
§
ആപ്പിൾ - 70 ലിറ്റർ
§
ഒരു ഗ്ലാസ് പാൽ - 200 ലിറ്റർ
16. കൂടുതൽ വെള്ളമുള്ള
ഫലം ഏറ്റവും കൂടുതൽ വെള്ളമുള്ള ഫലം തക്കാളി 95% .തൊട്ടുപിന്നിൽ തണ്ണി മത്തൻ 92%. കൈതച്ചക്കയിൽ 80 %.
17. പെട്രോളിയവും വെള്ളവും ഒരു ബാരൽ പെട്രോളിയം ശുദ്ധീകരിക്കാൻ
7,000 ലിറ്റർ വെള്ളം വേണം.
18. ഒരിക്കലും വെള്ളം കുടിക്കാതെ
ജീവിക്കുന്ന ജീവിയാണ്
കങ്കാരു എലി.
19. ഒരു ശരാശരി മനുഷ്യന് ഒരു മാസത്തിലേറെക്കാലം ഭക്ഷണമില്ലാതെ ജീവിക്കാം.
എന്നാൽ, വെള്ളമില്ലാതെ
കഷ്ടിച്ച് ഒരാഴ്ച്ച മാത്രമേ കഴിയാനാകൂ..
20. ഒരു സ്വിമ്മിംഗ് പൂൾ നിറയ്ക്കാൻ ആവശ്യമായതിലും അധികം വെള്ളം ഒരു
കാറിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.
21. വെള്ളമില്ലാത്ത ലോകം
Ç വെള്ളത്തിന് വലിയ
ക്ഷാമമുള്ള നാടാണ് ആഫ്രിക്ക. ശുദ്ധജലം ലഭിക്കാത്ത 100 കോടി ജനങ്ങളാണ്
ആഫ്രിക്കയിലുള്ളത്.
Ç ഒരു ആഫ്രിക്കൻ കുടുംബം
ഒരു ദിവസം ശരാശരി 23 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്.
അമേരിക്കയിൽ ഇത് 946 ലിറ്റർ.
Ç ആഫ്രിക്കയുടെ ഏകദേശം
66 ശതമാനവും വരണ്ട പ്രദേശങ്ങളാണ്.
സഹാറ ഭൂമിയോട് ചേർന്ന പ്രദേശങ്ങളിലെ മുപ്പത് കോടിയോളം
ജനങ്ങൾ കടുത്ത ജലക്ഷാമം അനുഭവിക്കുന്നു.
Ç ഇത്യോ പയിലെ ഹമർ വംശക്കാർ
കൊടും ചൂടിൽ കിലോമീറ്ററുകൾ നടന്നാണ് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്നത്.
22. ആനകൾ തരുന്ന വെളളം
കെനിയയിലെ സംബുരു
ഗോത്രക്കാർ ആനകളെ നിരീക്ഷിച്ചാണ് ജലസ്രോതസ്സുകൾ കണ്ടെത്തുന്നത്. മണ്ണിനടിയിലെ വെള്ളം
മനസ്സിലാക്കാൻ ആനകൾക്കു പ്രത്യേക കഴിവാണ് ഇവർ ആശ്രയിക്കുന്നത് . ആനകൾ ആവശ്യം കഴിഞ്ഞ്
ഉപേക്ഷിച്ചു പോകുന്ന ആഴം കുറഞ്ഞ കിണറുകളിൽ നിന്ന് ഇവർ വെള്ളം ശേഖരിക്കും. ആവശ്യത്തിനുള്ള
വെള്ളമെടുത്തിട്ട് ബാക്കി അവർ ദാഹിച്ചു വരുന്ന മൃഗങ്ങൾക്ക് കുടിക്കാൻ ചെറിയ കുഴികളിൽ
ഒഴിക്കും.
23. ജല ശുദ്ധീകരണത്തിന് നമ്മുടെ നാടുകളിൽ ഉപയോഗിച്ചിരുന്ന വിദ്യയായിരുന്നു വെള്ളം തിളപ്പിക്കുക.
എന്നിട്ട് അതിൽ ഒരു ചെമ്പു കഷ്ണം ഏഴു പ്രാവശ്യം മുക്കുക.
24. കടലിനു കീഴെ ഒരു രാജ്യം രാജ്യത്തിന്റെ പകുതിയിലേറെയും
കടൽനിരപ്പിന് താഴെയുള്ള രാജ്യമാണ് ഹോളണ്ട്.
( ബാലര ഡൈജസ്റ്റ : 2013 ഓഗസ്റ്റ 31 )
അറിവുകൾ തന്നതിന് നന്ദി
ReplyDelete