നല്ല
കഥ (15)
നബിﷺ പറഞ്ഞു: ഒരാൾ നടന്നു പോകവേ
അയാൾക്ക് ശക്തിയായ ദാഹമുണ്ടായി. ഒരു കിണറ്റിൽ ഇറങ്ങി അയാൾ ദാഹം തീർത്തു. കിണറ്റിൽ നിന്ന്
കയറിയപ്പോഴാണ് ഒരു നായ ദാഹം കാരണം കിതച്ച് നാവുനീട്ടി മണ്ണ് കപ്പുന്നത് അയാൾകണ്ടത്..
എനിക്കുണ്ടായിരുന്ന
ദാഹം ഈ നായക്കുണ്ടായിരിക്കുന്നുവെന്ന് അയാൾ മനസ്സിൽ കരുതി. അദ്ദേഹം വീണ്ടും കിണറ്റിലിറങ്ങി.
തന്റെ കാലുറ (ഖുഫ്ഫ ) യിൽ വെള്ളം ശേഖരിച്ച് അത് വായയിൽ കടിച്ച് പിടിച്ച് കയറി പുറത്തിറങ്ങി
നായയെ വെള്ളം കുടിപ്പിച്ചു.ഇക്കാരണത്താൽ അല്ലാഹു അയാളോട് നന്ദികാണിക്കുകയും ദോഷങ്ങൾ
പൊറുത്ത് കൊടുക്കുകയും ചെയ്തു.
ഇതു കേട്ട പ്രവാചകാനുചരർ
ചോദിച്ചു: "അല്ലാഹു വിന്റെ തിരുദൂതരെ , മൃഗങ്ങളുടെ കാര്യത്തിലും
ഞങ്ങൾക്ക് പ്രതിഫലമുണ്ടോ...? "
നബിﷺ പറഞ്ഞു: "എല്ലാ ജീവനുള്ളവയിലും
നിങ്ങൾക്ക് കൂലിയുണ്ട്. "
( പ്രകൃതിയുടെ
പ്രവാചകൻ പേ: 43 )
No comments:
Post a Comment