നല്ല
കഥ (14)
നബിﷺ ഒരിക്കൽ പള്ളിയിൽ പ്രവേശിച്ചു.അബൂ
ഉമാമ(റ) എന്ന അൻസാരി യുവാവ് അവിടെയുണ്ടായിരുന്നു.നബിﷺ ചോദിച്ചു: "ഓ അബൂ
ഉമാമ, നിസ്ക്കാര സമയമല്ലാത്ത ഇന്നേരത്ത്
നിന്നെ ഇവിടെ കാണുന്നതെന്ത്..?
അദ്ദേഹം പറഞ്ഞു:
" മാനസിക വിഷമങ്ങളും കടങ്ങളും* കാരണമാണ് അല്ലാഹുവിന്റെ പ്രവാചകരേ.."
അപ്പോൾ നബിﷺ പറഞ്ഞു: "ഞാൻ ചില
വാചകങ്ങൾ നിനക്കു പഠിപ്പിച്ചു തരാം. അതു നീ ചൊല്ലിയാൽ അല്ലാഹു നിന്റെ വിഷമങ്ങൾ നീക്കുകയും
കടങ്ങൾ വീട്ടിത്തരികയും ചെയ്യും...
പ്രഭാത സമയത്തും വൈകുന്നേരവും
നീ ഇങ്ങനെ ചൊല്ലുക ".
اللَّهُمَّ إِنِّي أَعُوذُ بكَ مِنَ الْهَمِّ وَالْحَزَنِ وَأَعُوذُبِكَ مِنَ
الْبُخْلِ وَالْجُبْنِ
وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ
وَقَهْرِ الرِّجَّالِ
അദ്ദേഹം പറയുന്നു:
"ഞാൻ അങ്ങനെ ചെയ്തു. അതു കാരണമായി അല്ലാഹു എന്റെ മനോവിഷമങ്ങൾ നീക്കുകയും കടങ്ങൾ
വീട്ടിത്തരികയും ചെയ്തു.
( ഹദീസ് : അബുദാവുദ്
)
No comments:
Post a Comment