Friday 18 August 2017

വയറിളക്കം

ആരോഗ്യം (40)


ലക്ഷണങ്ങൾ

അയഞ്ഞമലം, ഛര്ദി, പനി, വയറുവേദന, വിശപ്പുകുറവ് എന്നിവയാണ് ലക്ഷണങ്ങള്. ചെറിയ തോതിലാണെങ്കില് പനി വരില്ല. ശരീരത്തിലെ ജലാംശം
കുറയുന്നതനുസരിച്ച് മൂത്രത്തിന്റെ അളവു കുറയും. വയറിളക്കത്തിനൊപ്പം
ഛര്ദിയുണ്ടെങ്കില് ശ്രദ്ധിക്കണം. ദാഹം കൂടുക, മൂത്രം കുറയുക, നാവ്
വരളുക, രക്തസമ്മര്ദം കുറയുക എന്നിവ നിര്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. ഈ ഘട്ടത്തില് സ്വയം ചികിത്സ ചെയ്യാതെ രോഗിയെ
ആശുപത്രിയിലെത്തിക്കണം. ഐ വി ഫ്ളൂയിഡ് നല്കണം. ആഹാരത്തില്
നിന്നുണ്ടായ വയറിളക്കത്തിന് രണ്ടു ദിവസത്തിലേറെ ആശുപത്രിയില്
കഴിയേണ്ടതില്ല. വയറുകടിക്കു വെള്ളം പോലെ വയറിളകും. ഇവരുടെ
മലത്തില് രക്തവും കഫവും കാണും.

വീട്ടു ചികിത്സകൾ

വയറിളക്കം വന്നാല് രോഗിക്കു ധാരാളം ജലം നല്കണം. ഒ ആര് എസ്
ലായനിയും നല്കാം. ശരീരത്തില് നിന്നു നഷ്ടമാകുന്ന ലവണങ്ങളും
പഞ്ചസാരയും പുനഃസ്ഥാപിക്കണം. ഇതിന് ഒരു നുള്ള് ഉപ്പു ചേര്ത്ത്
കഞ്ഞിവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില് പഞ്ചസാരയോ ഉപ്പോ
ചേര്ത്ത വെള്ളം, കരിക്കിന്വെള്ളം, കടുപ്പം കുറഞ്ഞ ചായ
എന്നിവയിലേതെങ്കിലും നല്കുക. നാരങ്ങാവെള്ളം, കരിക്കിന്വെള്ളം, ഓറഞ്ച്ജ്യൂസ് എന്നിവയിലെ പൊട്ടാസ്യം വയറിളക്കം തടയുന്നതിനു
സഹായകമാണ്. ആഹാരം നല്കാതിരിക്കരുത്. എളുപ്പം ദഹിക്കുന്ന ആഹാരം നല്കാം.

എങ്ങനെ തടയാം

പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ആഹാരം കഴിക്കരുത്. പഴങ്ങള് നന്നായി കഴുകി കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. കൈ
കഴുകാന് ശുദ്ധജലം മാത്രം ഉപയോഗിക്കുക. ഇത് അണുബാധയെ തടയാന് ഫലപ്രദമായ മുന്കരുതലാണ്.

 ഒ ആര് എസ് ലായനി വീട്ടില് തയാറാക്കാം

ഒ ആര് എസ് ലായനി വീട്ടില് തയാറാക്കാം. 200 മിലീ വെള്ളം അതായത് തിളപ്പിച്ചാറ്റിയ ഒരു ഗാസ് വെള്ളത്തില് രണ്ട് ടീസ്പൂണ്
പഞ്ചസാര, ഒരു നുള്ള് ഉപ്പ്, എന്നിവ ചേര്ത്തു നന്നായി ഇളക്കുക.
ഹോംമെയ്ഡ് ഒ ആര് എസ് ലായനി തയാര്. നഷ്ടമാകുന്ന ലവണങ്ങളും
പഞ്ചസാരയും പുനഃസ്ഥാപിക്കാന് ഈ ലായനി അത്യുത്തമമാണ്.


( http://www.ariyuka.com/news/ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...