Monday 28 August 2017

ഹിജാമ (കൊമ്പ് വെക്കൽ)

GK (2)      


ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിംഗ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ്
കൊണ്ട് ചികിൽസ നടത്തിയിരുന്നതുകൊണ്ട്
കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു.

ഉത്ഭവവും വളർച്ചയും  :

വലിച്ചെടുക്കുക എന്ന അർത്ഥം വരുന്ന ഹജ്മ എന്ന അറബി വാക്കിൽ നിന്നാണ് ഹിജാമഎന്ന പദം ഉണ്ടായത്

നൈൽ നദി തീരത്തെ നിവാസികളാണ് കപ്പിംഗ് ചികിത്സാരീതി വ്യവസ്ഥാപിതമായി തുടങ്ങിയതെന്ന് കാണാം. പുരാതന ഈജിപ്ഷ്യൻ ലിഖിതങ്ങളിലും ഹിപ്പോക്രാറ്റസിന്റെ രചനകളിലും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഈജിപ്തുകാർക്ക് ശേഷം ഗ്രീക്കുകാരും റോമക്കരും പിൻതുടരുകയും പിന്നീട് മധ്യകാലഘട്ടത്തിലാകെ വൻ പ്രചാരം നേടുകയും ചെയ്തു.

 കപ്പിംഗ് :

ചികിത്സ അതിന്റെ പാരമ്യത്തിലെത്തിയത് 19-ാം
നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്. ഈ
ചികിത്സാ രീതി യൂറോപ്പിലാകെ ഗ്രാമീണ വൈദ്യന്മാർ പിന്തുടരുകയും ചെലവ് കുറവായതിനാൽ സാധാരണ
ജനങ്ങൾക്ക് എളുപ്പത്തിൽ ചികിത്സ ലഭിക്കാൻ ഇടവരുകയും ചെയ്തു. 18,19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും അമേരിക്കയിലും വളരെയധികം പ്രചരിച്ചിരുന്നു. 1860 വരെ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് അമേരിക്കയിലേയും യൂറോപ്പിലെയും വൈദ്യശാസ്ത്രജ്ഞന്മാർ വെറ്റ്കപ്പിംഗ് നടത്തിയിരുന്നു.

കേരളത്തിൽ :

കേരളത്തിൽ മർകസ് യൂനാനി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ഹിജാമ ചികിൽസ നടത്തുന്നുണ്ട്.


( https://ml.m.wikipedia.org/wiki/ ഹിജാമ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...