ഏവര്ക്കും അറിവ് ഗ്രൂപ്പിന്റെ സ്നേഹത്തിന്റെയുംസാഹോദര്യത്തിന്റെയും ബലിപെരുന്നാള് ആശംസകള്
CONTENT
1. തക്ബീർ
2. പെരുന്നാൾ രാത്രി
3. പെരുന്നാൾ ആശംസ
4. ആശംസ വാചകം
5. പെരുന്നാൾ കുളി
6. പെരുന്നാളും - സുഗന്ധം
7. പെരുന്നാളും ഭംഗിയും
8. പുതുവസ്ത്രം ധരിക്കുമ്പോൾ...
9. പെരുന്നാൾ പോക്കും വരവും
10. നിസ്കാരത്തിന് മുമ്പ് ഭക്ഷണം
11. പെരുന്നാൾ നിസ്കാരം
ജവ്വാലത്തുൽ മആരിഫ് (126)
1.
തക്ബീർ
അറഫ ദിവസം സുബ്ഹി
മുതൽ അയ്യാമുത്തശ് രീഖിന്റെ അവസാന ദിവസം (ദുൽഹിജജ 13 ) അസ്ർ ഉൾപ്പെടെയുള്ള സമയങ്ങളിൽ നിർവ്വഹിക്കപ്പെടുന്ന ഫർളും സുന്നത്തുമായ
എല്ലാ നിസ്ക്കാരങ്ങൾക്ക് ശേഷവും തക്ബീർ സുന്നത്താണ്..
( തുഹ്ഫ 3/ 45, മഹല്ലി 1/309 )
വീടുകൾ, പള്ളികൾ, അങ്ങാടികൾ തുടങ്ങിയ സംസാരം
കറാഹത്തില്ലാത്ത മുഴുവൻ സ്ഥലങ്ങളിലും സന്ദർഭങ്ങളിലും തക്ബീർ ചൊല്ലൽ സുന്നത്താണ്.
( തുഹ്ഫ 3/51, മുഗ് നി 1/426 )
ഉള്ഹിയ്യത്ത് അറുക്കാൻ
പറ്റുന്ന മൃഗങ്ങളെ കാണുമ്പോഴൊക്കെ ദുൽഹിജജ
1 മുതൽ 10 വരെ തക്ബീർ സുന്നത്താണ്.
( നിഹായ 2/400, ഫത്ഹുൽ മുഈൻ
110 )
2.
പെരുന്നാൾ രാത്രി
പെരുന്നാൾ രാത്രികളെ
ഇബാദത്തുകളെ കൊണ്ട് പ്രത്യേകം സജീവമാക്കൽ സുന്നത്താണ്.
( ശർവാനി 3/51, മുഗ് നി 1/426 )
പ്രാർത്ഥനക്ക് ഉത്തരം
ലഭിക്കുന്ന പ്രത്യേക അഞ്ച് രാത്രികളിൽപ്പെട്ടതാണ്.
( നിഹായ 2/397, ശർവാനി 3/51 )
രണ്ട് പെരുന്നാൾ രാത്രികളെ
ഇബാദത്ത് കൊണ്ട് ആരെങ്കിലും ധന്യമാക്കിയാൽ ഭൗതികതയുടെ
അധിപ്രസരത്തിൽപ്പെട്ട് പരലോകത്തെക്കുറിച്ച് ചിന്തനഷ്ടപ്പെടുക, ഈമാൻ നഷ്ടപ്പെടുക, അന്ത്യനാളിലുള്ള ഭീകരതകൊണ്ട്
ആരും ആരെയും തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാവുക ഇത്തരം അപകടങ്ങളിൽപ്പെടാതെ
അവനെ അല്ലാഹു സംരക്ഷിക്കും.
( നിഹായ 2/397, കുർദി 2/85, ജമൽ 2/101 )
ജവ്വാലത്തുൽ മആരിഫ് (81)
3.
പെരുന്നാൾ ആശംസ
പെരുന്നാൾ ആശംസകൾ
ആർപ്പിക്കൽ സുന്നത്ത്.
( തർശീഹ് 96, ശർവാനി 3/56, നിഹായ 2/401)
അറഫ ദിവസത്തിന്റെ
സുബ്ഹി മുതൽ ദുൽഹിജജ 13 ന്റെ മഗ് രിബ് വരെ സമയം..
(ബു ശ്റൽ കരീം
2/18, ശർവാനി 3/56 )
4.
ആശംസ വാചകം.
തഖബ്ബലല്ലാഹു മിന്നാ
വമിൻകാ
( ശർവാനി 3/56, ജമൽ 2/105)
ആശംസ അർപ്പിക്കുന്നവരോട്
തിരിച്ചും ആശംസ പറയൽ സുന്നത്താണ്.
تقبل الله منكم أحياكم الله لأمثاله كل عام وأنتم بخير
( ശർവാനി 3/56, ജമൽ 2/105 )
പുരുഷൻ പുരുഷനുമായും സ്ത്രീയും
സ്ത്രീയുമായും കാണാനും തൊടാനും പറ്റുന്ന മഹ്റമോ ഭാര്യ ഭർത്താക്കളോ ആയ ആണും പെണ്ണും
തമ്മിലും ഹസ്തദാനം സുന്നത്താണ്.
( ശർവാനി 3/56, )
ഹസ്തദാനത്തിന് ശേഷം
സ്വന്തം കൈ ചുംബിക്കൽ സുന്നത്താണെന്ന് ഇബ്നു ഹജർ
(റ) പറഞ്ഞിട്ടുണ്ട്.
( ബിഗ്യ 46)
ജവ്വാലത്തുൽ മആരിഫ് (82)
5.
പെരുന്നാൾ കുളി
പെരുന്നാളിന് വേണ്ടി
കുളിക്കൽ സുന്നത്താണ്.
(ഖുലാസ, തുഹ്ഫ 3/48)
നിയ്യത്ത്
ബലി പെരുന്നാളിന്റെ
സുന്നത്തായ കുളിയെ ഞാൻ കരുതി.
(തുഹ്ഫ 2/468)
സമയം
പെരുന്നാൾ ദിവസത്തെ
അർദ്ധരാത്രി മുതൽ പെരുന്നാൾ ദിനത്തിലെ സൂര്യസ്തമയം വരെയാണ്.സുബ്ഹിക്ക് ശേഷം കുളിക്കലാണ്
ഏറ്റവും ഉത്തമം..
(നി ഹായ 2/392, ശർവാനി 3/47)
പെരുന്നാളിന്റെ കുളി
നഷ്ടപ്പെട്ടവന് അത് ഖളാഅ വീട്ടൽ സുന്നത്തുണ്ട്.
(ഫത്ഹുൽ മുഈൻ
142, ശർവാനി 2 / 466)
പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർക്കും കുളി
സുന്നത്തുണ്ട്.
(തുഹ്ഫ 2/465)
ആർത്തവകാരിക്കും
നിഫാസ്കാരിക്കും പ്രസ്തുത കുളി സുന്നത്തുണ്ട്.
(ശർവാനി 3/47)
നിർബന്ധ കുളിയോടപ്പം പെരുന്നാളിന്റെ കുളിയെ
കരുതിയാൽ മതിയാകും. രണ്ടും കരുതിയാൽ രണ്ടിന്റെ കൂലി ലഭിക്കും.എന്നാൽ
നിർബന്ധ കുളി നിർവഹിച്ച ശേഷം പെരുന്നാളിന്റെ കുളി നിർവഹിക്കലാണ് ഏറ്റവും ഉത്തമം.
( തുഹ്ഫ ശർവാനി
സഹിതം 2 / 285,286 )
വകതരിവ് എത്താത്ത
കുട്ടിയെ കുളിപ്പിക്കൽ രക്ഷിതാവിന് സുന്നത്തുണ്ട്
( ജമൽ 2 /98 )
ജവ്വാലത്തുൽ മആരിഫ് (83)
6.
പെരുന്നാളും - സുഗന്ധം
പെരുന്നാളിന് പുരുഷന്മാർക്ക്
സുഗന്ധമുപയോഗിക്കൽ സുന്നത്താണ്.
( തുഹ്ഫ 3/45)
സ്ത്രീകൾ വീട്ടിൽ
തന്നെ ആകുമ്പോൾ സുന്നത്താണ്. പുറത്തിറങ്ങുമ്പോൾ കറാഹത്തുമാണ്.
(നിഹായ ശബ്റാമല്ലിസി
സഹിതം 2 /393, മുഗ്നി 1/424, ശർവാനി 3/47 )
7.
പെരുന്നാളും ഭംഗിയും
പെരുന്നാളിന് ഭംഗിയാകൽ
സുന്നത്താണ്.
(തുഹ്ഫ 3/47, നിഹായ 2/393 )
ഭംഗിയാകേണ്ട
രൂപം.
Ç കൈകാലുകളിലെ നഖം വെട്ടുക
Ç കക്ഷ രോമം ഗുഹ്യ രോമം
കളയുക
Ç മീശ വെട്ടുക.
Ç മൂക്കിലെ രോമം വെട്ടുക
Ç ശരീരത്തിലെ അഴുക്കുകളും
ദുർഗന്ധങ്ങളും നീക്കുക.
Ç മിസ് വാക്ക് ചെയ്യുക.
Ç പുതുവസ്ത്രം ധരിക്കുക.
(തുഹ്ഫ ശർവാനി
സഹിതം 3/47, നിഹായ 2/393, ബുശ്റൽ കരീം
2/10,18)
ആർത്തവ
നിഫാസ്കാരികൾക്ക്
§
ശരീരത്തിലെ അഴുക്കുകളും ദുർഗന്ധങ്ങളും
നീക്കുക.
§
മിസ് വാക്ക് ചെയ്യുക.
§
പുതുവസ്ത്രം ധരിക്കുക.
§
എന്നിവ സുന്നത്താണ്.
(തുഹ്ഫ 1/284, ശർവാനി 3/40 )
നഖം വെട്ടലും മറ്റു
കാര്യങ്ങൾക്കും അറിവ് ഗ്രൂപ്പിൽ വന്ന ജവ്വാലത്തുൽമആരിഫ് (69) / PDF 6 കാണുക..
വില
കൂടിയ ഭംഗിയുള്ള വെള്ള പുതുവസ്ത്രം ധരിക്കലാണ് സുന്നത്ത്
(തുഹ്ഫ ശർവാനി
സഹിതം 3/47,
2/474,475,നിഹായ 2/340,393 )
8.
പുതുവസ്ത്രം ധരിക്കുമ്പോൾ..
എന്ന് ചൊല്ലൽ സുന്നത്താണ്..
( ഹദീസ് )
വസ്ത്രം ധരിക്കുമ്പോൾ വലത് ഭാഗം കൊണ്ട് തുടങ്ങൽ സുന്നത്താണ്..
(ഖുലാസ വാള്യം
1)
ജവ്വാലത്തുൽ മആരിഫ് (130)
9.
പെരുന്നാൾ പോക്കും
വരവും
പെരുന്നാൾ നിസ്കാരത്തിന്
പുറപ്പെടേണ്ട ഉത്തമ സമയം അധിരാവിലെയാണ്.
( തുഹ്ഫ 3/44 )
രോഗസന്ദർന ത്തിനുള്ളത് പോലെ പോയ വഴിയിലൂടെയല്ലാതെ തിരിച്ച് വരൽ, ദീർഘ വഴിയിലൂടെ പോകൽ എന്നിവ പെരുന്നാൾ നിസ്കാരത്തിന് പോകുമ്പോൾ
സുന്നത്താണ്.
(തുഹ്ഫ-ശർവാനി
സഹിതം 3/49, നിഹായ 2/395 )
നടക്കാൻ കഴിവുള്ളവർ
സമാധനത്തോടെ നടന്ന് പോകലാണ് വാഹനത്തിൽ പോകുന്നതിനേക്കാൾ ഉത്തമം. തിരിച്ചു വരുമ്പോൾ
എങ്ങനെയും വരാം.
( തുഹ്ഫ- ശർവാനി
സഹിതം 2 / 247,471 നിഹായ 2/396)
10.
നിസ്കാരത്തിന് മുമ്പ്
ഭക്ഷണം
ബലി പെരുന്നാൾ നിസ്കരിക്കുന്നത്
വരെ ഒന്നും തന്നെ കഴിക്കാതിരിക്കൽ സുന്നത്തും , കഴിക്കൽ കറാഹത്തുമാണ്
നിസ്കാര ശേഷം ആദ്യമായി കഴിക്കുന്നത് ഉള്ഹിയ്യത്തിന്റെ മാംസമായിരിക്കൽ
പ്രത്യേകം സുന്നത്തുണ്ട്.
(തുഹ്ഫ 3/49, നിഹായ ശബ്റാമല്ലിസിസഹിതം
2 /396, മുഗ് നി 1/425,426 )
ജവ്വാലത്തുൽ മആരിഫ് (131)
11.
പെരുന്നാൾ നിസ്കാരം
പെരുന്നാൾ നിസ്കാരം
ശക്തമായ സുന്നത്തും ഉപേക്ഷിക്കൽ കറാഹത്തുമാണ്.
( തുഹ്ഫ- ശർവാനി
സഹിതം 3/39, നിഹായ 2/385)
സമയം.
പെരുന്നാൾ ദിനം സൂര്യോദയം തുടങ്ങിയത് മുതൽ ളുഹ്ർ വരെയാണ് പെരുന്നാൾ
നിസ്കാരത്തിന്റെ സമയം.
( തുഹ്ഫ3/40, നിഹായ 2/387)
ഉത്തമ
സമയം.
സൂര്യൻ ഉദിച്ച് നമ്മുടെ
കാഴ്ച്ചയിൽ ഏഴ് മുഴം (18 മിനുട്ടും 48 സെക്കന്റും ) ഉയർന്നതിന്റെ ശേഷം നിസ്കരിക്കലാണ് ഉത്തമം .
( തുഹ്ഫ 3/40, ശറ്ഹുൽ ബാകൂ
റ 35 )
നിസ്കാര രൂപം
നിയ്യത്ത്
ബലി പെരുന്നാൾ നിസ്കാരം
ഞാൻ നിസ്കരിക്കുന്നു ( ചുരുങ്ങിയ രൂപം)
ബലി പെരുന്നാളിന്റെ
2 റക്അത്ത് സുന്നത്ത് നിസ്കാരം
ഖിബ്ലക്ക് മുന്നിട്ട് അല്ലാഹു തഅലക്ക് വേണ്ടി അദാ ആയി ഞാൻ നിസ്കരിക്കുന്നു..
ജമാഅത്തായി നിസ്കരിക്കുമ്പോൾ
ഇമാമോട് കൂടെ എന്ന് കരുതൽ നിർബന്ധമാണ്.
(തുഹ്ഫ 2/10, 11,12. ഫത്ഹുൽ മുഈൻ
49,50,120 )
തക്ബീർ.
2 റക്അത്തുള്ള ഈ നിസ്കാരത്തിൽ
ഒന്നാം റക്അത്തിൽ വജ്ജഹ്ത്തു കഴിഞ്ഞ്
അഊദു ഓതുന്നതിനു മുമ്പായി 7 പ്രാവശ്യവും രണ്ടാം റക്അത്തിൽ
5 പ്രാവശ്യവും തക്ബീർ ചൊല്ലണം.
കൈകൾ ഉയർത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.
ഫാത്തിഹ ഓതി തുടങ്ങിയാൽ
തക്ബീറിന്റെ അവസരം നഷ്ടപ്പെടും.രണ്ടാമത്തെ റക്അത്തിൽ വീണ്ടെടുക്കാനും പറ്റില്ല..
(ഫത്ഹുൽമുഈൻ )
തക്ബീറിന്റെ എണ്ണത്തിൽ
സംശയിച്ചാൽ ചുരുങ്ങിയത് കൊണ്ട് പിടിക്കുക.3 ഓ 4 ഓഎന്ന് സംശയിച്ചാൽ 3 കണക്കാക്കി ബാക്കി
പൂർത്തിയാക്കുക.
( മുഗ്നി 1/423, ബുശ്റൽ കരീം
2/18, ശർവാനി 3/41 )
ചൊല്ലേണ്ട തക്ബീർ.
سبحان الله والحمد لله ولا إله إلا الله
والله أكبر
(ഖുലാസ 112)
സൂറത്ത്.
ഒന്നാം റക്അത്തിൽ
ഖാഫ് അല്ലെങ്കിൽ സബ്ബിഹ്സ്മയും, രണ്ടാം റക്അത്തിൽ ഇഖ്തറബ അല്ലെങ്കിൽ ഗാശിയയും ഓതൽ സുന്നത്താണ്.
( ഖുലാസ 112, ശരവാനി 3/45 )
പുരുഷന്മാർ ജമാഅത്തായി
നിസ്കരിക്കുമ്പോൾ മാത്രമാണ് ഖുത്വുബ സുന്നത്ത്.
( തുഹ്ഫ 3/40)
അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി
പോത്താംകണ്ടം
8547227715 (അഡ്മിൻ)
No comments:
Post a Comment