Saturday 5 August 2017

മകനെ നഷ്ടപ്പെട്ട പിതാവ്

നല്ല കഥ  (9)



                                മൂസാ നബി(അ) ഒരിക്കൽ അല്ലാഹു വിനോടു 'നിന്റെ ഇഷ്ടദാസന്മാരിൽ ഒരാളെ കാണിച്ചു തരണമേ' എന്നു പ്രാർത്ഥിച്ചു.' ആ പർവ്വതത്തിന്റെ ചുവരിലേക്കു പോവുക. താങ്കൾ അന്വേക്ഷിച്ചത് അവിടെ കാണാം'. എന്നു മറുപടികിട്ടി.മൂസാ നബി(അ) മലഞ്ചെരുവിൽ ചെന്നു. വിശാലമായ ഒരു ഗുഹ കണ്ടപ്പോൾ അതിൽ കടന്നു. ഭൂമിക്കടിയിൽ ഒരു വീടുപോലെ തോന്നിച്ചു ആ ഗഹ്വരം. കുഷ്ഠരോഗം ബാധിച്ചു മാംസക്കഷ്ണം പോലെ ഒരു മനുഷ്യൻ അവിടെ കിടന്നിരുന്നു.

                                മൂസാ നബി (അ) പറഞ്ഞു: "യാ വലിയ്യല്ലാഹ്! അങ്ങയ്ക്ക് അല്ലാഹുവിന്റെ സമാധാനമുണ്ടായിരിക്കട്ടെ. അദ്ദേഹം പ്രത്യഭിവാദ്യം ചെയ്തു.: "അല്ലാഹുവുമായി സംസാരിക്കാൻ ഭാഗ്യം ലഭിച്ചവരെ ,അങ്ങയ്ക്കും ആ സമാധാനം ഉണ്ടായിരിക്കട്ടെ.
ആശ്ചര്യത്തോടെ മൂസാ നബി (അ) ചോദിച്ചു : "അങ്ങയ്ക്കെങ്ങനെ എന്നെ മനസ്സിലായി?" അദ്ദേഹം പറഞ്ഞു: "ഈയവസ്ഥയിൽ എന്നെ ഒരാളും സന്ദർശിക്കില്ല. ദിവസങ്ങളായി അങ്ങയുമായി ഒരു മിച്ച് കൂടാൻ ഒരവസരം നൽകണമേയന്ന്  അല്ലാഹു വിനോടു ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അല്ലാഹു അത് സ്വീകരിച്ചിരിക്കുന്നു."
മൂസാ നബി(അ) ചോദിച്ചു: "ആരാണ് അങ്ങയെ ശുശ്രൂഷിക്കുന്നത്?" അദ്ദേഹം പറഞ്ഞു: എനിക്കൊരു മകനുണ്ട് അവൻ എന്നും മലഞ്ചെരുവിൽ പോയി ഒരു തരം കാരക്ക കൊണ്ട് വരും. അതു കൊണ്ടാണ് ഞാൻ നോമ്പ് തുറക്കാറുള്ളത്.

                          മൂസാ നബി(അ) ആ കുട്ടിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം വഴി പറഞ്ഞു കൊടുത്തു.മൂസാ നബി (അ) കുട്ടിയെ കാണാൻ പുറപ്പെട്ടു. ദൂരെ നിന്നു നബി കണ്ടു; നല്ല സുന്ദരനായ ഒരാൺകുട്ടി! മൂസാ നബിക്ക് അൽഭുതം തോന്നി. അറിയാതെ അദ്ദേഹം പറഞ്ഞു: സ്രഷ്ടാക്കളിൽ ഏറ്റവും നന്നായി സൃഷ്ടിക്കുന്ന അല്ലാഹു എത്ര അനുഗ്രഹ പൂർണ്ണൻ! പക്ഷേ മൂസാ നബി(അ) ചിന്തിച്ചു നിൽക്കെ പെട്ടെന്ന് ഒരു വന്യ ജീവി കുതിച്ചു വന്ന് ആ കുട്ടിയെ അക്രമിച്ചു കൊന്നു.!
മൂസാ നബി(അ) അല്ലാഹുവിലേക്കു കൈയുയർത്തി : ഇലാഹീ നിന്റെ ഔലിയാക്കളിൽ ഒരു മഹാൻ ഗുരുതരാവസ്ഥയിൽ കിടക്കുന്നു. അദ്ദേഹത്തിന്റെ ഏക ആശ്രമായ ഈ കുട്ടി ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നുവല്ലോ.?

                     അല്ലാഹു മൂസാ നബി(അ) മിനു സന്ദേശമയച്ചു: കുട്ടിയുടെ പിതാവിനടുത്തു ചെന്ന് അദ്ദേഹത്തിന്റെ ക്ഷമയും വിധിയിലുള്ള സംതൃപ്തിയും നേരിൽ കാണുക. മൂസാ നബി (അ) മടങ്ങിച്ചെന്നു അദ്ദേഹത്തോടു മകനു സംഭവിച്ച ദുരന്തത്തെക്കുറിച്ചു പറഞ്ഞു.
അദ്ദേഹം പുഞ്ചിരി തൂകുന്നതാണു കണ്ടത്. അദ്ദേഹത്തിന്റെ ഇരുകരങ്ങളും വാനിലേക്കുയർന്നു: ഇലാഹീ.. നീയാണ് കുട്ടിയെ എനിക്കു നൽകിയത്. എന്റെ ശേഷവും അവൻ ജീവിക്കണമെന്നാണു ഞാൻ കരുതിയത്. അവൻ എന്നെ വിട്ടുപിരിഞ്ഞ സ്ഥിതിക്കു സാംഷ്ടാംഗത്തിലായിരിക്കെ എന്നെയും നീ സ്വീകരിക്കണേ... പറഞ്ഞു തീർന്നതും അദ്ദേഹം സുജൂദിൽ വീണു.മൂസാ നബി(അ) അദ്ദേഹത്തെ വിളിച്ചു നോക്കി .പൂർണ്ണമായും നിശ്ചയമായി കഴിഞ്ഞിരുന്നു.


(നവാദിർ പേ: 83 )

2 comments:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...