Monday 14 August 2017

നല്ല ചിന്ത (30)

നല്ല ചിന്ത (21)

പറക്കുന്നതിനിടയിൽ ഒരു മരക്കൊമ്പിൽ നിമിഷനേരത്തേക്കു വന്നിരുന്ന് പാടുന്ന പറവയുടെ അവസ്ഥ പോലയാണ് ഭൂമിയിൽ മനുഷ്യന്റെ ജീവിതം".
 
Ç അല്ലാമാ മുഹമ്മദ് ഇഖ്ബാൽ

( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ 05 )

നല്ല ചിന്ത  (22)

" നല്ല സുഹൃത്തുക്കൾ ആരോഗ്യ സ്ഥിതി
പോലെയാണ്. നഷ്ടപ്പെടുമ്പോഴേ
അതിന്റെ വില മനസ്സിലാവൂ. ".
 
Ç ചാൾസ് കോൾട്ടൻ

( ബാലരമ ഡൈജസ്റ്റ 2014 ഫെബ്രുവരി 01 )

നല്ല ചിന്ത  (23)
  
"ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്".
 
Ç മരീസ മേയർ (CEO Yahoo)

( ബാലരമ ഡൈജസ്റ്റ 2014 ഫെബ്രുവരി 01 )

നല്ല ചിന്ത  (48)

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ ) റിപ്പോർട്ട് ചെയ്യുന്നു..

 ഒരാൾ ചോദിച്ചു..?

റസൂലേ.... അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും വലിയ തിന്മയേതാണ്...
നബി(സ) : "നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് പങ്കുകാരനുണ്ടെന്ന വാദം..

ആഗതൻ വീണ്ടും ചോദിച്ചു... പിന്നെയേതാണ്..
നബി(സ) : ദാരിദ്രം ഭയന്ന് കൊണ്ട് നിന്റെ സന്താനത്തെ കൊല്ലുക ..

അദ്ദേഹം മൂന്നാം തവണയും ചോദിച്ചു..
പിന്നെയേതാണ്...
നബി(സ) നിന്റെ  അയൽവാസിയുടെ ഭാര്യയെ വ്യഭിചരിക്കുക..

(ബുഖാരി ഹദീസ് നമ്പർ: 4477  )

നല്ല ചിന്ത  (38)

" നിങ്ങൾ  അറിവു നേടുക. അറിവു നേടാൻ നിങ്ങൾ അച്ചടക്കവും ക്ഷമയും പഠിക്കുക".

Ç ഉമർ(റ)
(ഇസ്ലാമിക് ഡൈജസ്റ്റ  486 )

നല്ല ചിന്ത  (50)
  
" കുറേപ്പേരെ എന്നും കബളിപ്പിക്കാം. എല്ലാവരേയും കുറേക്കാലം കബളിപ്പിക്കാം പക്ഷേ എല്ലാവരേയും എന്നും കബളിപ്പിക്കുക അസാധ്യം. "

Ç എബ്രഹാം ലിങ്കൻ

( LDC റാങ്ക് ഫയൽ പേ:400)

നല്ല ചിന്ത  (26)

" സ്നേഹമുള്ളിടത്തേ ജീവിതതമുള്ളൂ. വെറുപ്പ് നാശത്തിലേക്കേ നയിക്കൂ.".
 
Ç ഗാന്ധിജി

( ബാലരമ ഡൈജസ്റ്റ 2014 ഫെബ്രുവരി 01 )

നല്ല ചിന്ത  (27)

" ആവശ്യമില്ലാത്തത് നീ സംസാരിക്കരുത്.കാരണം നീ ഒരു വാക്ക് സംസാരിച്ചാൽ അത് നിന്നെ ഉടമയാക്കും. അതിനെ ഉടമയാക്കാൻ നിനക്കാവില്ല."
 
Ç ഇമാം ശാഫി (റ)

( തഹ് ദീബുൽ അസ്മാഇ വല്ലുഗാത്ത് 1/54 )

നല്ല ചിന്ത  (28)
  
" റിസ്ക് എടുക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ റിസ്ക്".
 
Ç മാർക്ക് സുക്കർബർഗ്
( ഫേസ്ബുക്ക് സ്ഥാപകൻ )

( ബാലരമ ഡൈജസ്റ്റ 2014 ഫെബ്രുവരി 01 )

നല്ല ചിന്ത  (29)
  
" കുട്ടികളുടെ തലച്ചോറിലേക്ക് വിജ്ഞാനം അടിച്ചു കയറ്റുന്നതല്ല അധ്യാപനം".
 
Ç പ്ലേറ്റോ

( ബാലരമ ഡൈജസ്റ്റ 2014 ഫെബ്രുവരി 01 )

നല്ല ചിന്ത (30)

" നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങളുടെ തന്നെയെന്നു കരുതുന്ന കാലമാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം."

Ç ആൽബട്ട് എല്ലിസ്

( ബാലരമ ഡൈജസ്റ്റ 2014 ഫെബ്രുവരി 01 )

നല്ല ചിന്ത  (31)

" പുകഴ്ത്തുവന് സുഹൃത്തുക്കളെ ലഭിക്കുന്നു. സത്യം പറയുന്നവന് എതിരാളികളെയും.!."
Ç  
Ç ജോർജ് ഹെർബർട്ട്

( ബാലരമ ഡൈജസ്റ്റ 2014 ഫെബ്രുവരി 01 )

നല്ല ചിന്ത  (32)
  
" നിങ്ങൾ നിങ്ങളുടെ വീടുകൾ അല്ലാത്തതിലേക്ക് അവരോട് സമ്മതം ആവശ്യപ്പെടാതെയും, അവർക്ക് സലാം ചൊല്ലാതെയും പ്രവേശിക്കരുത് ."
 
Ç വിശുദ്ധ ഖുർആൻ

നല്ല ചിന്ത (33)
  
" പാവങ്ങളെ ക്ഷണിക്കാതെ ധനികരെ ക്ഷണിച്ച് നൽകുന്ന സദ്യയാണ് ഏറ്റവും നീചമായ സദ്യ"
 
Ç പ്രവാചകൻ മുഹമ്മദ് നബി (സ)

( ബുഖാരി 4779 )

നല്ല ചിന്ത  (34)

" അന്യർ പറയുന്ന അഹിത കാര്യങ്ങളിൽ നിന്നാണ് നമുക്ക് നമ്മെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിക്കുക. സ്വയം വിലിരുത്താൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. നമ്മെ പറ്റി പറയുന്ന നല്ല കാര്യങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നതേയുള്ളൂ.."
 
Ç നോർമൻ വിൻസന്റ് പീൽ

( ബാലരമ ഡൈജസ്റ്റ 2014 ഫെബ്രുവരി 01 )

നല്ല ചിന്ത  (35)

"വിശ്വാസമില്ലായ്മയാണ് വെല്ലുവിളികളെ നേരിടാൻ ആളുകൾ ഭയക്കുന്നതിന് കാരണം. ഞാൻ എന്നിൽ പൂർണമായും വിശ്വസിക്കുന്നു ."
 
Ç മുഹമ്മദ് അലി

( ബാലരമ ഡൈജസ്റ്റ 2016 ജുലൈ 02 )

നല്ല ചിന്ത  (36)

"സ്നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളുമില്ലാത്ത മരം പോലയാണ് ."
 
Ç ഖലീൽ ജിബ്രാൻ

( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ  05 )

നല്ല ചിന്ത  (37)

"ഞാൻ പരിചയപ്പെടുന്ന ഓരോരുത്തരുടെയും നല്ല വശങ്ങളെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.മന:പ്രയാസം ഒഴിവാക്കാൻ ഇത് എന്നെ സഹായിക്കുന്നു ."
 
Ç റുഡ്യാർഡ് കിപ്ലിംഗ്

( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ  05 )

നല്ല ചിന്ത  (39)

"സ്വാതന്ത്രത്തിനപ്പുറം, പണത്തെയും സുഖ സൗകര്യങ്ങളെയും മോഹിക്കുന്നവർക്ക് സ്വാതന്ത്രം പോലും നഷ്ടപ്പെടും ."
 
Ç സോമർസെറ്റ് മോം

( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ  05 )

നല്ല ചിന്ത  (40)
  
അംറുബ്നു ശുഐബ് (റ) ഉദ്ധരിക്കുന്നു: *നബി(സ)തങ്ങൾ* ഒരിക്കൽ പറഞ്ഞു:

 " നീ പഴം വാങ്ങുന്നുവെങ്കിൽ അത് അയൽവാസിക്കും കൊടുക്കണം പറ്റില്ലെങ്കിൽ അവർ കാണാതെ വീട്ടിൽ കടത്തണം. നിന്റെ കൊച്ചു കുട്ടികൾ അതുമായി പുറത്തിറങ്ങാതെ നോക്കണം. അയൽവാസിയുടെ മക്കൾ അതു കണ്ട് ശാഠ്യം പിടിക്കാൻ ഹേതുവാകും.അതിന് ഇടവരുത്തരുത്"

( ത്വബ്റാനി ,നമ്മുടെ മക്കൾ പേജ്: 81 )

നല്ല ചിന്ത  (41)
  
"നിങ്ങൾ മക്കൾക്ക് 3 കാര്യങ്ങൾ പ്രത്യേകം പഠിപ്പിക്കുക. ഒന്ന്, സ്വന്തം നബിയോടുള്ള സ്നേഹം, രണ്ട് നബികുടുംബത്തോടുള്ള സ്നേഹം, മൂന്ന് ഖുർആൻ പാരായണം"

( ത്വബ്റാനി[ ഹദീസ് ] ,നമ്മുടെ മക്കൾ പേജ്: 77 )

നല്ല ചിന്ത  (42)

" വലിയ സഹോദരൻ പിതാവിന്റെ സ്ഥാനത്താകുന്നു"

( ത്വബ്റാനി[ ഹദീസ് ] ,നമ്മുടെ മക്കൾ പേജ്: 81 )

നല്ല ചിന്ത  (43)

"സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിനു തുല്യമാണ് ."_
 
Ç ഗാന്ധിജി

( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ  05 )

നല്ല ചിന്ത (44)

നബി(സ) പറയുന്നു:

 "ഒരു കുട്ടി ഖുർആൻ പഠിച്ചു. അതനുസരിച്ചു ജീവിച്ചു. എന്നാൽ അവന്റെ മാതാപിതാക്കൾക്ക് അതു കാരണം പ്രകാശത്തിന്റെ ഒരു കിരീടം അണിയിക്കപ്പെടുന്നതാണ്. അതിന്റെ വെളിച്ചം സൂര്യനെ വരെ വെല്ലും. മാത്രവുമല്ല, അവർക്ക് രണ്ട് പുത്തൻ വസ്ത്രങ്ങളും കിട്ടും ; ദുൻയാവിനെക്കാൾ വിലമതിക്കുന്ന രണ്ടെണ്ണം ഈ ഘട്ടത്തിൽ മാതാപിതാക്കൾ ചോദിച്ചു പോകും;
"ഇതൊക്കെ ഞങ്ങൾക്ക് അണിയിക്കാൻ കാരണമെന്താണ്..?
നിങ്ങളുടെ മക്കൾ ഖുർആൻ പഠിച്ചത് കൊണ്ടു തന്നെ. അവർക്ക് മറുപടി കിട്ടും. "

( ഹാകിം[ ഹദീസ് ] ,നമ്മുടെ മക്കൾ പേജ്: 79 )

നല്ല ചിന്ത  (45)

നബി(സ) പറയുന്നു:

"ഹാജിക്കും അവൻ പാപമോചനം അർത്ഥിച്ചവർക്കും ദോഷങ്ങൾ പൊറുക്കപ്പെടും. "

( ബസ്സാർ ത്വബ്റാനി : മജ്മഅ 3/211, ഹജ്ജ് മബ്റൂർ പേ: 8 )

നല്ല ചിന്ത (46)

" വ്യക്തികളെപ്പറ്റി ചിന്തിക്കാതെ ആശയങ്ങളെ പറ്റി ചിന്തിക്കുക. "_

Ç മേരി ക്യൂറി

( LDC റാങ്ക് ഫയൽ പേ: 400)

നല്ല ചിന്ത  (47)

" സൗന്ദര്യം കണ്ട് വിവാഹം കഴിക്കുന്നത് പെയിന്റ് കണ്ട് വീടു വാങ്ങുന്നത് പോലെയാണ്. "

Ç FRANCIS QUARLES

(അൽഇർഫാൻ 2010)

നല്ല ചിന്ത  (49)

" കുട്ടികളിൽ നിന്ന് നല്ല സ്വഭാവവും സതുത്യർഹമായ പ്രവർത്തനങ്ങളും പ്രത്യക്ഷപ്പെടാൻ അവരെ ആദരിക്കുകയും സന്തോഷിപ്പിക്കുകയും സമ്മാനം നൽകുകയും വേണം. "  ( ഇഹ് യ 3/73 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...