Thursday 6 July 2017

ആടും രോഗ സന്ദർശകനും

നല്ല കഥ (6)



കൂഫക്കാരനായ സുലൈമാൻ അഅശമി എന്ന മഹാൻ പറയുന്നു. എന്റെ ഒരാടിന് രോഗം ബാധിച്ചു. അപ്പോൾ മഹാനായ ഖൈതമ എന്നവർ രാവിലെയും വൈകുന്നേരവും ആടിനെ സന്ദർശിച്ചു കൊണ്ട് എന്നോട് ചോദിക്കും: അത് വേണ്ട വിധം പുല്ല് തിന്നോ..? അതിന്റെ പാൽ നഷ്ടപ്പെട്ടതു മുതൽക്ക് കുട്ടികളുടെ ക്ഷമ എങ്ങനെയുണ്ട്...? ഇങ്ങനെ ചോദിക്കുക മാത്രമല്ല, ഞാനിരിക്കാറുള്ള വിരിപ്പിന് താഴെ വല്ലതും വെച്ചതിനു ശേഷമാണ് അദ്ദേഹം പോവുക. അങ്ങനെ ആടിന് രോഗം ബാധിച്ച വകയിൽ അദ്ദേഹത്തിന്റെ ഔദാര്യമായി 300 ദീനാറിലധികം വരുന്ന സംഖ്യ എനിക്ക് ലഭ്യമായി. എന്റെ ആടിനു രോഗം സുഖപ്പെട്ടില്ലെങ്കിൽ നന്നായേനേ എന്നു ഞാൻ ആഗ്രഹിച്ചു പോയി.

ഹി 80 ൽ നിര്യാതനായ ഖൈതമ എന്നവർ ഉദാരമതിയും സദ് വൃത്തനുമായിരുന്നു.


( ഇഹ് യാ, ഇത് ഹാഫ് 8/187 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...