Wednesday 12 July 2017

ഏപ്രിൽ ഫൂൾ അഥവാ ലോക വിഡ്‌ഢിദിനം.




 ഇതിന്റെ ഉത്ഭവം അജ്ഞാതമാണെന്ന് മലയാളം എൻസൈക്ലോപീഡിയ (1/268)യും അഖില വിജ്ഞാനകോശം (1/195), സർവ്വവിജ്ഞാനകോശവും (5/389) വ്യക്തമാക്കുന്നു...

ഫ്രാൻസിലെ രാജാവായിരുന്ന ചാറൽസ് ഒമ്പതാമനാണ് ഈ ആചാരത്തിനു കാരണക്കാരൻ എന്നു പറയപ്പെടുന്നു.

1564 മാർച്ച് മാസത്തിൽ തീനും കുടിയും കഴിഞ്ഞിരിക്കുമ്പോൾ ചാറൽസ് രാജാവിനു ഒരു കിറുക്കു തോന്നി. പുതുവത്സരം ഏപ്രിൽ ഒന്നിനു തുടങ്ങിയാലെന്താ...?ഉടനെ വിളംബരം ചെയ്തു പ്രജാസഞ്ചയം രാജ ശാസന അനുസരിച്ചു. ഏപ്രിൽ ഒന്നാം തിയ്യതി രാജകൽപന മാനിച്ചുകൊണ്ട് ബന്ധുമിത്രാതികൾക്ക് ചില സാങ്കൽപിക സമ്മാനങ്ങൾ അയച്ചുകൊടുത്തു.വെറും പായ്ക്കറ്റുകൾ മാത്രം.

( മലയാള മനോരമ, സൺഡേ സപ്ലിമെന്റ്, 1979 ഏപ്രിൽ 1 )

വ്യാജത്തേക്കാൾ റസൂലുല്ലാഹി (സ)ക്ക് ഏറ്റവും ദേഷ്യമുള്ള മറ്റൊരു ദു:സ്വഭാവമുണ്ടായിരുന്നില്ല. വല്ല വ്യക്തിയും വ്യാജം പറഞ്ഞതായി അറിഞ്ഞാൽ അയാൾ അതിൽ നിന്ന് ഖേദപൂർവ്വം പിൻ വാങ്ങിയെന്നറിയുന്നതുവരെ അവിടുത്തെ തിരുമനസ്സിൽ നിന്ന് അവൻ പുറത്താകുമായിരുന്നു.(അഹ്മദ് ,ബസ്സാർ )...

"വല്ല വ്യക്തിയും ഒരു കുട്ടിയോട് "വരൂ ഇതാ നിനക്കു ഞാൻ തരാം" എന്നു പറഞ്ഞിട്ട് അവൻ ആകുട്ടിക്ക് ഒന്നും നൽകിയില്ലെങ്കിൽ അതൊരു വ്യാജമാകുന്നു."
(അഹ്മദ്).

നബി(സ) പറയുന്നു: "ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി സംസാരിച്ചു നുണ പറയുന്നവന് വൻ നാശം; അവനു മഹാനാശം; അവനു ഭയങ്കരനാശം; "
(അബൂദാവൂദ്, തുർമുദി,ബൈഹഖി, നസാഈ)


[ കളിയും വിനോദവും പേജ്: 125-28]

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...