Thursday, 27 July 2017

വൻ കുറ്റങ്ങൾ

ജവ്വാലത്തുൽ മആരിഫ് (160)


 വൻകുറ്റങ്ങൾ നിരവധിയുണ്ട്. വിശ്രുത ശാഫിഈ പണ്ഡിതനായ ഇമാം അഹ്മദ് ബ്നു ഹജറുൽ ഹൈതമി അദ്ദേഹത്തിന്റെ അസ്സവാചിർ എന്ന ഗ്രന്ഥത്തിൽ 467 ഓളം വൻകുറ്റങ്ങൾ പറഞ്ഞിട്ടുണ്ട് അവയിൽ നിന്നും പ്രധാനപ്പെട്ടവ...


1.      ജനങ്ങളുടെ പ്രശംസക്ക് വേണ്ടി സത്കർമ്മങ്ങൾ ചെയ്യൽ.
2.      കോപം, അസൂയ, പക, അഹങ്കാരം, ഉൾനാട്യം, പൊങ്ങച്ചംഎന്നിവ വച്ചു പുലർത്തുക..
3.      ചതിയും കാപട്യവും.
4.      സമ്പന്നരെ പ്രത്യേകമായി പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
5.      ദരിദ്രരെ അവഗണിച്ച് പരിഹസിക്കുക.
6.      ചെയ്യാത്ത കാര്യത്തിന് പ്രശംസ ഇഷ്ടപ്പെടുക.
7.      സ്വന്തം ന്യൂനതകൾ പരിഹരിക്കാതെ മറ്റുള്ളവരുടെ ന്യൂനതകളിൽ ശ്രദ്ധിച്ച് വ്യാപൃതനാവുക.
8.      ഭൗതിക ജീവിതത്തെ ലക്ഷ്യമാക്കി പ്രവൃത്തിക്കുക.
9.      മുസ്ലിം സഹോദരതെ സംബന്ധിച്ചു തെറ്റിദ്ധാരണ വെച്ചു പുലർത്തുക.
10.   കുറ്റകരമായ കാര്യത്തിൽ സന്തോഷിക്കുകയോ അതിൽ നിരന്തരമാവുകയോ ചെയ്യുക.
11.  അല്ലാഹു വിന്റെ അനുഗ്രഹത്തെക്കുറിച്ചു നിരാശപ്പെടുക.
12.  അറിയുന്ന വിവരം വെളിപ്പെടുത്തേണ്ട സമയത്തു മറച്ചു വെക്കുക.
13.  മതപണ്ഡിതന്മാരെ കയ്യൊഴിക്കുകയും അവരെ നിന്ദിക്കുകയും ചെയ്യുക.
14.  ദുരാചാരം നടപ്പിൽ വരുത്തുക.
15.  നബി(സ) യുടെ പേര് കേൾക്കുമ്പോൾ കളിയിലും വിനോദത്തിലും മുഴുകി സ്വലാത്ത് ഉപേക്ഷിക്കുക.
16.  നാണയങ്ങൾ നശിപ്പിക്കുകയോ, വ്യാജനാണയങ്ങൾ അടിക്കുകയോ ചെയ്യുക..
17.  വഴിയിൽ വിസർജ്ജനം നടത്തുക.
18.  അനിവാര്യമില്ലാതെ ഔറത്ത് വെളിപ്പെടുത്തുക.
19.  ആർത്തവ - നിഫാസ് കാരിയെ സംഭോഗം നടത്തുക.
20.  ദുശ്ശകുനം നോക്കി യാത്ര ഉപേക്ഷിക്കുക.
21.  അകാരണമായി ജുമഅ ഉപേക്ഷിക്കുകയോ, ജുമഅക്ക് വൈകിയെത്തി നേരത്തെ വന്നവരുടെ പിരടികൾ ചാടിക്കടന്ന് അവർക്കു വിഷമമുണ്ടാക്കുകയോ ചെയ്യുക..
22.  പുരുഷൻ പട്ടുവസ്ത്രമോ സ്വർണ്ണാഭരണമോ മോതിരമല്ലാത്ത വെള്ളിയാഭരണമോ ധരിക്കുക..
23.  വസ്ത്രം നെരിയാണിക് താഴെ  താഴ്ത്തി ഉടുക്കുക.
24.  യുദ്ധാവശ്യത്തിനല്ലാതെ താടിക്കോ, മുടിക്കോ കറുപ്പു വർണ്ണം കൊടുക്കുക.
25.  സക്കാത്ത് ഉപേക്ഷിക്കുകയോ അകാരണമായി പിന്തിക്കുകയോ ചെയ്യുക.
26.  ദരിദ്രനായ തന്റെ കടക്കാരനെ കടം വീട്ടാൻ നിർബന്ധിക്കുക.
27.  ഉപദ്രവകരമായ വിധം ധർമ്മം ചോദിക്കുക.
28.  ചെയ്ത ഗുണത്തിന് നന്ദികേട് കാണിക്കുക.
29.  അകാരണമായി നഷ്ടപ്പെടുത്തിയ റമളാൻ വ്രതം നോറ്റുവീടാതെ പിന്തിക്കുക.*
30.  അകാരണമായി ഹജജ് ഉപേക്ഷിക്കുക.
31.  ഹജ്ജിലോ, ഉംറയിലോ സംഭോഗം നടത്തുക.
32.  ഹറമിൽ വെച്ച് കുറ്റകൃത്യം നടത്തുക
33.  ജീവികളുടെ അവയവം വെട്ടിമുറിച്ച് വൈകൃതം വരുത്തുക.
34.  ലഹരി പദാർത്ഥം ഭക്ഷിക്കുക.
35.  പന്നിമാംസം ഭക്ഷിക്കുക.
36.  ജീവിയെ തീയിട്ടു കരിക്കുക..
37.  പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുക.
38.  മാതാവിന്റെയും വക തരിവത്താത്ത കുട്ടിയുടെയും ഇടക്ക് വിട്ട് പിരിക്കുക.
39.  കടം നൽകുന്നവൻ വല്ല ഗുണവും ലഭ്യമാകും വിധം കടം കൊടുക്കുക.
40.  കഴിവുണ്ടായിരിക്കെ കടം വീട്ടാതിരിക്കുക.
41.  അനാഥയുടെ ധനം ഭക്ഷിക്കുക.
42.  ഹറാമായ കാര്യത്തിൽ ധനം ചിലവഴിക്കുക.
43.  ഏഷണി പറയുക / കേട്ടംഗീകരിക്കുകയോ ചെയ്യുക.
44.  അയൽക്കാരനെ ഉപദ്രവിക്കുക
45.  പൊങ്ങച്ചത്തിനു കെട്ടിടം നിർമ്മിക്കുക.
46.  അന്ധനെ വഴിതെറ്റിക്കുക.
47.  ഷെയറുകാരൻ തന്റെ പങ്കാളിയെ വഞ്ചിക്കുക
48.  രോഗി താൻ വീട്ടാനുള്ള കടങ്ങൾ തുറന്നു പറയാതിരിക്കുക
49.  തൊഴിലാളിയുടെ വേതനം തടയുകയോ, പിന്തിക്കുകയോ ചെയ്യുക.
50.  റോഡുകളിൽ നിന്ന് മറ്റുള്ളവരെ തടയുക.
51.  അനിഷ്ടകരമായ ചീത്തപ്പേരുകൾ വിളിക്കുക.
52.  ഒരു മുസ്ലിമിനെക്കുറിച്ച് വ്യാജം പറയുക
53.  വിവാഹ പ്രായമായ പെൺകുട്ടിയെ ഉചിതനായ ഭർത്താവിന് വിവാഹം ചെയ്ത് കൊടുക്കാൻ അവളുടെ രക്ഷിതാവ് വിസമ്മതിക്കുക.
54.  ഒരു സ്ത്രീ മുത്വലാഖ് ചൊല്ലിയ ഭർത്താവിന് അവളെ വീണ്ടും ഹലാലാക്കി കൊടുക്കുന്നതിന് മറ്റൊരാൾ വിവാഹം കഴിക്കുക.
55.  ഒരാൾ തന്റെ ഭാര്യയെ പിൻദ്വാരത്തിൽ സംഭോഗം നടത്തുക.
56.  ജീവനുള്ള ഒരു വസ്തുവിന്റെ രൂപം നിർമിക്കുക.
57.  ക്ഷണിക്കാത്ത സദ്യക്കു പോയി ആഹാരം കഴിക്കുക.
58.  ഒരു സ്ത്രീ സുഗന്ധം പൂശി കൊണ്ട് തന്റെ വീട്ടിൽ നിന്നും പുറത്തു പോകുക.
59.  നിരപരാധിയായ വ്യക്തിയെ വ്യഭിചാരാരോപണം നടത്തുക.
60.  മാതാപിതാക്കളെ ശകാരിക്കുക.
61.  ഒരു സ്ത്രീ കുടുംബത്തിൽ വ്യഭിചാരം മുഖേനെയോ മറ്റൊ ഒരു അന്യസന്താനത്തെ കടത്തിക്കൂട്ടുക.
62.  കുടുംബ ബന്ധം വിച്ഛേദിക്കുക.
63.  മൃഗത്തെ ശിക്ഷിക്കുക.
64.  ആത്മഹത്യ ചെയ്യുക.
65.  ഒരു മുസ്ലിമിനു നേരെ ആയുധം ചൂണ്ടുക.
66.  സിഹ്റു ചെയ്യുകയോ, ചെയ്പ്പിക്കുകയോ ചെയ്യുക.
67.  ഒരു മുസ്ലിമിനെ കാഫിർ എന്ന് വിളിക്കുക.
68.  വ്യഭിചാരമോ, സംഭോഗമോ നടത്തുക.
69.  മോഷണം നടത്തുക.
70.  ഒരു മുസ്ലിമിന്റെ സലാം മടക്കാതിരിക്കുക.
71.  മുസ്ലിംകളുടെ രഹസ്യം ശത്രുക്കൾക്ക് അറിയിച്ച് കൊടുക്കുക.
72.  വ്യാജ സത്യം പറയുക
73.  നേർച്ച വീട്ടാതിരിക്കുക.
74.  അസത്യവാദിയെ സഹായിക്കുക.
75.  കൈക്കൂലി വാങ്ങുക.
76.  ചൂതാട്ടം നടത്തുക.
77.  ചെറുദോഷം പതിവാക്കുക.
78.  സ്വഹാബത്തിൽ വല്ല വ്യക്തിയെയും ശകാരിക്കുക.
79.  വൻ ദോഷം ചെയ്തിട്ട് തൗബ നടത്താതിരിക്കുക.
80.  സ്വത്ത് വിഭജനത്തിൽ അനീതി കാണിക്കുക.


(  അസ്സവാചിർ, മതപരിത്യാഗം ഭവിഷ്യത്തുകളും കാരണങ്ങളും കോടമ്പുഴ ബാവ മുസ്ലിയാർ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...