Thursday 27 July 2017

14  നല്ല ചിന്ത

"കുറ്റം കണ്ടു പിടിക്കരുത്. പകരം പരിഹാരം കണ്ടെത്തൂ. പരാതി പറയാൻ ആർക്കും കഴിയും."
 
ഹെൻറി ഫോർഡ് [ഫോർഡ് മോട്ടോർ കമ്പനിയുടെ സ്ഥാപകൻ ]
( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ 05 )

15  നല്ല ചിന്ത
  
"എല്ലാ ജനങ്ങളെയും തൃപ്തിപ്പെടുത്താൻ നിനക്കാവില്ല. അതിനാൽ കർമവും ഉദ്ദേശ്യവും നിഷ്കളങ്കമാക്കുക"
 
ഇമാം ശാഫി (റ)

( തഹ് ദീബുൽ അസ്മാഇ വല്ലുഗാത്ത് )

16    നല്ല ചിന്ത

" പ്രയാസമുള്ള ജോലി ചെയ്യാൻ ഞാൻ ഏതെങ്കിലും മടിയനെ ഏൽപ്പിക്കും. കാരണം,അയാൾ അതിനൊരു എളുപ്പവഴി കണ്ടു പിടിക്കും."
 
ബിൽ ഗേറ്റ്സ് [ മൈക്രോസോഫ്റ്റ് സ്ഥാപകൻ ]
( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ 05 )

17.  നല്ല ചിന്ത

" തിരമാലകളെ എനിക്കിഷ്ടമാണ്. അതിന്റെ ഉയർച്ചതാഴ്ചകൾ കണ്ടില്ലേ.ഓരോ താഴ്ചയിൽ നിന്നും അത് ഉയർന്ന് വരാൻ ശ്രമിക്കുന്നു"._
 
 എ.പി.ജെ അബ്ദുൽ കലാം ആസാദ്

( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ 05 )

18. നല്ല ചിന്ത

" കോപത്തിനും😠 വെറുപ്പിനും😏 സന്തോഷം സൃഷ്ടിക്കാനാവില്ല, നശിപ്പിക്കാനേ കഴിയൂ
 
ജെ.ഹാമിംഗ്

( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ 05 )

19. നല്ല ചിന്ത

ഐഹിക ലോകത്തു വെച്ച് വിശപ്പിന്റെ മേൽ ക്ഷമിക്കൽ പരലോകത്തു വെച്ച് നരകത്തിന്റെ മേൽ ക്ഷമിക്കുന്നതിനേക്കാൾ ഉത്തമമാണ്.
 
 റാബിഅത്തുൽ അദവിയ്യ:(റ)

( ഇസ് ലാമിക വിശ്വാസ കോശം 7/619 )

20 . നല്ല ചിന്ത

" ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾക്കു വിധേയരാകാത്ത മനുഷ്യരില്ല. സ്വന്തം സാധ്യതയെക്കുറിച്ച് മനസ്സിലാക്കാത്തവരും കൃത്യമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമില്ലാത്തവരുമാണ് ഏറ്റവുമധികം പ്രതിബന്ധങ്ങൾക്കു വിധേയരാകുന്നത്. ".
 
 യൂജിൻ വില്യംസ്


( ബാലരമ ഡൈജസ്റ്റ 2014 ഏപ്രിൽ 05 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...