സജ്ദയുടെ ആയത്ത് പാരായണം ചെയ്തയാൾക്കും അതു ശ്രവിച്ചയാൾക്കും മാത്രമായി സുന്നത്തുള്ള
സുജൂദ്...
സുജൂദ് മാത്രം ഉദ്ദേശിച്ച് നിസ്കാരത്തിലോ
കറാഹത്തുള്ള സമയത്തോ ഖുർആൻ പാരായണം ഹറാമാണ്. നിസ്കാരം ബാത്വിലാവുകയും ചെയ്യും..
ശർത്വുകൾ
ü അശുദ്ധിയിൽ നിന്നും ശുദ്ധിയാകുക.
ü സ്ഥലം, വസ്ത്രം, ശരീരം എന്നിവ നജസിൽ നിന്നും ശുദ്ധികരിക്കുക.
ü ഔറത്ത് മറക്കുക
ü ആയത്തിൽ നിന്നും വിരമിക്കുക.
ü ഖിബ്‌ലക്കു മുന്നിടുക.
ü ആയത്ത് തീർത്തും ഓതുക, അല്ലെങ്കിൽ തീർത്തും ശ്രവിക്കുക.
ü ആയത്തോതിയതു മയ്യിത്ത് നിസ്കാരത്തിലാകാതിരിക്കുക. ഓതുന്നത് നിയമ വിധേയവും
സോദ്ദേശ്യവുമാകുക.
ü ഓത്ത് നിരന്തരവും തീർത്തും ഒരാളിൽ നിന്നുമാവുക.
ü ആയത്തോതി തീർന്നതിനും സുജൂദിനും ഇടയിൽ വലിയ ഇടവേളയില്ലാതിരിക്കുക.
ഫർളുകൾ
നിസ്കാരത്തിനു പുറത്താണെങ്കിൽ 4 ഫർളുകളാണ്..
1. നിയ്യത്ത്
2. തക്ബീറത്തുൽ ഇഹ്റാം
3. ഒരു സുജൂദ് നിർവഹിക്കുക.
4. സലാം വീട്ടുക.
സുന്നത്തുകൾ
Ø നിസ്കാര ത്തിലല്ലെങ്കിൽ നിയ്യത്ത് ഉച്ചരിക്കുക.
Ø തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്ത് ചുമലിനു നേരെ ഉയർത്തുക.
Ø സുജൂദിലേക്കു കുനിയുമ്പോഴും അതുകഴിഞ്ഞുയരുമ്പോഴും കൈ ഉയർത്താതെ
തക്ബീർ ചൊല്ലുക.
Ø സലാമിനു വേണ്ടി ഇരിക്കുക.
സുജൂദിൽ ....
ﺳَﺠَﺪَ ﻭَﺟْﻬِﻲَ ﻟِﻠَّﺬِﻱ ﺧَﻠَﻘَﻪُ , ﻭَ ﺷَﻖَّ ﺳَﻤْﻌَﻪُ ﻭَ ﺑَﺼَﺮَﻩُ ﺑﺤَﻮْﻟِﻪِ
ﻭَ ﻗُﻮَﺗِﻪِ , ﻓَﺘَﺒَﺎﺭَﻙَ
ﺍﻟﻠﻪُ ﺃَﺣْﺴَﻦُ ﺍﻟﺨَﺎﻟِﻘِﻴﻦَ
എന്ന് ചൊല്ലുക..
കറാഹത്തുകളും ബാത്വിലാകുന്ന കാര്യങ്ങളും നിസ്കാരത്തിലേതുപോലെ
തന്നെ
( ഫത്ഹുൽ മുഈൻ, ഖുലാസ 1/104,105 )
അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം
8547227715 (അഡ്മിൻ)
sulhasuhail715@gmailcom
No comments:
Post a Comment