Sunday 4 June 2017

മൈലാഞ്ചി

ജവ്വാലത്തുൽ മആരിഫ് (80)   
      
 മൈലാഞ്ചി



പുരുഷന്    

ചികിത്സ പോലുള്ള കാരണങ്ങളില്ലാതെ പുരുഷൻ കൈകാലുകളിൽ മൈലാഞ്ചിയിടുന്നത് ഹറാമാണ്.

( ഫത്ഹുൽമുഈൻ 119, തുഹ്ഫ 4 /59 )

സ്ത്രീകൾക്ക്   

3. നിയമങ്ങൾ.

ഹറാം.

ഭർത്താവ് മരിച്ച കാരണത്താൽ ഇദ്ദയിലുള്ള സ്ത്രീ ഇദ്ദ തീരും വരെ മൈലാഞ്ചിയിടൽ ഹറാം... ഭർതൃമതിയല്ലാത്ത സ്ത്രീകളും ,ഭർതൃമതിയായ സ്ത്രീകൾ ഭർത്താവിന്റെ സമ്മതമോ പൊരുത്തമോ ഇല്ലാതെയും മൈലാഞ്ചി കൊണ്ട് ചിത്ര പണി നടത്തൽ ഹറാം....

(ഇആനത്ത് 2/340, തുഹ്ഫ -ശർവാനി 4/59, കുർദി 2/309  )

സുന്നത്ത്.

ഹജ്ജ് ഉംറ എന്നിവയുടെ ഇഹ്റാം ഉദ്ദേശിക്കുന്ന ഏത് സ്ത്രീകൾക്കും ഇഹ്റാമിന് വേണ്ടി ഇരുകൈകളിലും മുഖത്തും മൈലാഞ്ചിയിടലും, ഭർത്താവ് നിലവിലുള്ള സ്ത്രീകൾ ഏത് സമയത്തും ചിത്രപ്പണിയില്ലാതെ മുൻകൈയിലും കാൽപാദത്തിലും മൊത്തമായി മൈലാഞ്ചിയിടലും സുന്നത്താണ്.

(ഫത്ഹുൽ മുഈൻ 219, ഇ ആനത്ത് 2/340, കുർദി 2/309, ശർവാനി 2/128, തുഹ്ഫ4/59 )

കറാഹത്ത്.

അവിവാഹിതയും ,വിധവയും ഇഹ്റാമിന് വേണ്ടിയല്ലാതെ മൈലാഞ്ചിയിടൽ കറാഹത്താണ്.* ഭർതൃമതിയായ സ്ത്രീകൾ ഭർത്താവിന്റെ സമ്മതത്തോടെ മൈലാഞ്ചി കൊണ്ട് ചിത്രപ്പണിയും മറ്റും നടത്തൽ കറാഹത്താണ്.


( ഫത്ഹുൽ മുഈൻ 119, ശർവാനി 2 / 128, ഇആനത്ത് 2/ 340 )


അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം 
8547227715 (അഡ്മിൻ)
sulhasuhail715@gmailcom

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...