Sunday, 11 June 2017

ഖത്മുൽ ഖുർആൻ കഴിഞ്ഞാൽ ചെയ്യേണ്ട കാര്യവും പ്രാർത്ഥനയും

ജവ്വാലത്തുൽ മആരിഫ് (328)


💫ഖുർആൻ ഖത്തം തീർന്നാൽ
ചെയ്യേണ്ട കാര്യങ്ങൾ
     

 സദ്യ നൽകുക

 വിശുദ്ധ ഖുർആൻ പൂർണമായും ഓതിക്കഴിയുന്നതാണ് ഖത്മ്. ഖത് മ് ചെയ്യുമ്പോൾ പ്രത്യേകം സദ്യ ഒരുക്കൽ സുന്നത്താണ്.

( ഫത്ഹുൽ മുഈൻ പേ: 381, ഖുലാസ vol: 3 )

ü  ഖുർആൻ ഖത്തം തീർന്നാൽ ദുആ ചെയ്യൽ ശക്തമായ സുന്നത്തണെന്ന്  ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു.

Ø  ഒരു ഖത്തം തീർന്നാൽ വീണ്ടും തുടങ്ങി വെക്കൽ സുന്നത്ത്.

നബി ചെയ്തിരുന്നത്

       ഉബയ്യ് ബ്നു കഅബ് (റ) ൽ നിന്ന് നിവേദനം: നബി സൂറത്ത് നാസ് ഓതിയാൽ ഫാത്തിഹയും അൽ ബഖറയിൽ നിന്ന് 5 ആയത്തുകളും ഓതി ഖത്മിന്റെ ദുആ ചെയ്യാറുണ്ടായിരുന്നു.

( മുഖ്ത്വസറുൽ ബയാൻ ഫി തജ് വീദുൽ ഖുർആൻ പേ: 77 )

വല്ലവനും ഖുർആൻ പാരായണം ചെയ്ത് പ്രാർത്ഥിച്ചാൽ നാലായിരം മലക്കുകൾ അവന്റെ പ്രാർത്ഥനയ്ക്ക് ആമീൻ പറയുമെന്ന് ഹുമൈദ് (റ) നെ ഉദ്ധരിച്ച് ഇമാം ദാരിമി (റ) മുസ്നദിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം
8547227715 (അഡ്മിൻ)

sulhasuhail715@gmailcom

1 comment:

  1. ഞാൻ നോക്കി ഓതി ദുആയും നടത്തി എനിക്ക് ഉപകരപെട്ട്, അല് ഹംദുലില്ലാഹ്‌

    ReplyDelete

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...