Sunday, 11 June 2017

റമളാൻ 17 ബദ്ർ ദിനം

ജവ്വാലത്തുൽ മആരിഫ് (65)


ബദർ ശുഹദാഇ


ജിബ്രീൽ (അ) നബി(സ) യുടെ സന്നിധിയിൽ ചെന്നു ചോദിച്ചു. നിങ്ങൾക്കിടയിൽ ബദ്രീങ്ങളുടെ പദവി എന്താണ്..? പ്രവാചകൻ (സ) പറഞ്ഞു: അവർ മുസ്ലിംകളിൽ ഏറ്റവും ശ്രേഷ്ഠരാണ്. അതിൽ പങ്കെടുത്ത മലക്കുകൾ അവരുടെ കൂട്ടത്തിലും ശ്രേഷ്ഠരാണ്.

(ദലാഇലുന്നുബുവ്വ: 3 /152, ഫത്ഹുൽ ബാരി 7/313)

വല്ല വ്യക്തിയും സ്വന്തം ശരീരത്തിന്റേയോ വീടിന്റേയോ ചരക്കുകളുടേയോ കാവലിനു വേണ്ടി ബദ്രീങ്ങളുടെ നാമങ്ങൾ എഴുതി വെച്ചാൽ അല്ലാഹു അതു മുഖേന സർവ്വ വിപത്തുകളിൽ നിന്നും വിഷമങ്ങളിൽ നിന്നും അവന് മുക്തി നൽകുന്നതാണ്.

( മസ്ഹഫുൽ ഖലാ ഇഖ്  സയ്യിദ് മുഹമ്മദ് ഫിഖ്ഖി (റ) )

ബദർ ശുഹദാഇന്റെ. പേര്

 ബദ്രീങ്ങളു നാമങ്ങൾ പാരായണം ചെയ്യപ്പെട്ട സ്ഥലത്തുവെച്ച് നടത്തപ്പെടുന്ന ദുആക്ക് ഉത്തരം ലഭിക്കുന്നതാണ്

(അള് ദിയ്യ: മുഹമ്മദ് ബ്നു അസ്അദ്(റ)
ബദ്രീങ്ങളുടെ നാമം ചൊല്ലി ദഫ്മുട്ടി ക്കൊണ്ടിരിക്കുന്ന പെൺകുട്ടികൾ നബി(സ)യെ കണ്ടപ്പോൾ അതിൽ നിന്നും പിൻമാറി. പ്രവാചകൻ (സ) യുടെ മദ്ഹ് കാവ്യങ്ങളിലേക്ക് അവർ പ്രവേശിപ്പിച്ചപ്പോൾ നേരത്തെ ചൊല്ലിയ അസ്മാഉൽ ബദ്ർ ചൊല്ലാൻ പ്രവാചകൻ (സ) നിർദേശിച്ചതായി ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു.

(ഫത്ഹുൽ ബാരി 9/16)

ബദ്രീങ്ങളുടെ പേരിൽ ഒരു ഫാത്തിഹയെങ്കിലും ഓതി ഹദ് യ ചെയ്യുക


അബ്ദുൽ സലാം ശാമിൽ ഇർഫാനി എഴുതിയ ബദർ ചരിത്രം Download ചെയ്യാൻ ഇതിൽ click ചെയ്യുക

           TO BADAR MOLID PDF ഇതിൽ click ചെയ്യുക




No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...