നല്ല
കഥ (11)
ഈസാ നബി (അ) നടന്നുകൊണ്ടിരിക്കെ
ഒരു മല പ്രകാശിക്കുന്നതായി ദൃഷ്ടിയിൽപ്പെട്ടു. ആ പർവ്വതത്തിന് സംസാരിക്കാനുള്ള കഴിവിന്
വേണ്ടി റബ്ബിനോട് ചോദിച്ചു. തദവസരം പർവ്വതം ചോദിച്ചു : താങ്കൾക്ക് എന്താണ് എന്നിൽ നിന്ന്
അറിയേണ്ടത്. എന്ത് രഹസ്യമാ നിന്റെയുള്ളിൽ ഉള്ളത് ഈസാ (അ) മറുപടി പറഞ്ഞു. എന്റെയുള്ളിൽ
ഒരു ഭക്തൻ വസിക്കുന്നുണ്ട്. ആ വ്യക്തിയെ മലയിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ റബ്ബിനോട്
പ്രാർത്ഥിച്ചു. ഉടനടി പർവ്വതം പിളരുകയും ഒരു വൃദ്ധനകത്തുനിന്ന് വരുകയും ചെയ്തു. ഞാൻ
മൂസാ നബിയുടെ കാലക്കാരനാണെന്നും അന്ത്യപ്രവാചകന്റെ ജനതയിൽ ചേർത്ത് മരിപ്പിക്കാൻ പ്രാർത്ഥിക്കുകയും
അതിനുള്ള ഉത്തരമായി 600 വർഷമായി ഇബാദത്ത് ചെയ്ത്
ഇവിടെ കഴിഞ്ഞ് കൂടുന്നു എന്നദ്ദേഹം ഈസാ നബിയോടു പറഞ്ഞു. ഈ വ്യക്തിയേക്കാൾ ശ്രേഷ്ടനായ
ആരെങ്കിലും ഉണ്ടോ എന്ന് ഈസാ നബി റബ്ബിനോടു ചോദിച്ചപ്പോൾ മുഹമ്മദ് നബിﷺയുടെ ഉമ്മത്തിൽ പെട്ട വല്ല
വ്യക്തിയും റജബ് മാസത്തിൽ ഒരു നോമ്പെടുത്താൽ അവൻ 600 വർഷം അമൽ ചെയ്ത വ്യക്തിയേക്കാൾ ശ്രേഷ്ടവനാണ് എന്ന് അല്ലാഹു പറഞ്ഞു.
( നുസ് ഹത്ത്
പേ: 131 )
No comments:
Post a Comment