ജവ്വാലത്തുൽ മആരിഫ് (79)
1.
തക്ബീർ
പെരുന്നാളിന്റെ തലേദിവസം സൂര്യാസ്തമയം
മുതലാണ് തക്ബീറിന്റെ സമയം ആരംഭിക്കുന്നത്.
( തുഹ്ഫ 3/ 51, നിഹായ 2/397)
പെരുന്നാൾ നിസ്കരിക്കുന്നയാൾ
തക്ബീറത്തുൽ ഇഹ്റാമിലെ റാഅ ഉച്ചരിക്കുകയൊ, നിസ്കരിക്കാത്തവന്
ളുഹ്റാവുകയോ ചെയ്താൽതക്ബീറിന്റെ സമയം *അവസാനിക്കുന്നതാണ്.*
( നിഹായ 2 /398 )
വീടുകൾ, പള്ളികൾ, അങ്ങാടികൾ തുടങ്ങിയ സംസാരം കറാഹത്തില്ലാത്ത മുഴുവൻ സ്ഥലങ്ങളിലും
സന്ദർഭങ്ങളിലും തക്ബീർ ചൊല്ലൽ സുന്നത്താണ്.
( തുഹ്ഫ 3/51, മുഗ് നി 1/426)
2. പെരുന്നാൾ
രാത്രി
പെരുന്നാൾ രാത്രികളെ
ഇബാദത്തുകളെ കൊണ്ട് പ്രത്യേകം സജീവമാക്കൽ സുന്നത്താണ്.
( ശർവാനി 3/51, മുഗ് നി 1/426 )
പ്രാർത്ഥനക്ക് ഉത്തരം
ലഭിക്കുന്ന പ്രത്യേക അഞ്ച് രാത്രികളിൽപ്പെട്ടതാണ്.
( നിഹായ 2/397, ശർവാനി 3/51 )
രണ്ട് പെരുന്നാൾ രാത്രികളെ
ഇബാദത്ത് കൊണ്ട് ആരെങ്കിലും ധന്യമാക്കിയാൽ ഭൗതികതയുടെ
അധിപ്രസരത്തിൽപ്പെട്ട് പരലോകത്തെക്കുറിച്ച് ചിന്തനഷ്ടപ്പെടുക, ഈമാൻ നഷ്ടപ്പെടുക, അന്ത്യനാളിലുള്ള ഭീകരതകൊണ്ട്
ആരും ആരെയും തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാവുക ഇത്തരം അപകടങ്ങളിൽപ്പെടാതെ
അവനെ അല്ലാഹു സംരക്ഷിക്കും.
( നിഹായ 2/397, കുർദി 2/85, ജമൽ 2/101 )
ജവ്വാലത്തുൽ മആരിഫ് (81)
3. പെരുന്നാൾ
ആശംസ
പെരുന്നാൾ ആശംസകൾ
ആർപ്പിക്കൽ സുന്നത്ത്.
( തർശീഹ് 96, ശർവാനി 3/56, നിഹായ 2/401)
ശവ്വാൽ പിറവി മുതൽ
ചെറിയ പെരുന്നാൾ മഗ്രിബ് വരെയാണ് ആശംസയർപ്പിക്കേണ്ട സമയം.
(ബു ശ്റൽ കരീം
2/18, ശർവാനി 3/56 )
4.
ആശംസ വാചകം.
തഖബ്ബലല്ലാഹു മിന്നാ
വമിൻകാ
( ശർവാനി 3/56, ജമൽ 2/105)
ആശംസ അർപ്പിക്കുന്നവരോട്
തിരിച്ചും ആശംസ പറയൽ സുന്നത്താണ്.
تقبل الله منكم أحياكم الله لأمثاله كل عام وأنتم بخير
( ശർവാനി 3/56, ജമൽ 2/105 )
പുരുഷൻ പുരുഷനുമായും സ്ത്രീയും
സ്ത്രീയുമായും കാണാനും തൊടാനും പറ്റുന്ന മഹ്റമോ ഭാര്യ ഭർത്താക്കളോ ആയ ആണും പെണ്ണും
തമ്മിലും ഹസ്തദാനം സുന്നത്താണ്.
( ശർവാനി 3/56, )
ഹസ്തദാനത്തിന് ശേഷം
സ്വന്തം കൈ ചുംബിക്കൽ സുന്നത്താണെന്ന് ഇബ്നു ഹജർ
(റ) പറഞ്ഞിട്ടുണ്ട്.
( ബിഗ്യ 46)
ജവ്വാലത്തുൽ മആരിഫ് (82)
5. പെരുന്നാൾ
കുളി
പെരുന്നാളിന് വേണ്ടി
കുളിക്കൽ സുന്നത്താണ്.
(ഖുലാസ, തുഹ്ഫ 3/48)
നിയ്യത്ത്
ചെറിയ പെരുന്നാളിന്റെ
സുന്നത്തായ കുളിയെ ഞാൻ കരുതി.
(തുഹ്ഫ 2/468)
സമയം
പെരുന്നാൾ ദിവസത്തെ
അർദ്ധരാത്രി മുതൽ പെരുന്നാൾ ദിനത്തിലെ സൂര്യസ്തമയം വരെയാണ്.സുബ്ഹിക്ക് ശേഷം കുളിക്കലാണ്
ഏറ്റവും ഉത്തമം..
(നി ഹായ 2/392, ശർവാനി 3/47)
പെരുന്നാളിന്റെ കുളി
നഷ്ടപ്പെട്ടവന് അത് ഖളാഅ വീട്ടൽ സുന്നത്തുണ്ട്.
(ഫത്ഹുൽ മുഈൻ
142, ശർവാനി 2 / 466)
പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർക്കും കുളി
സുന്നത്തുണ്ട്.
(തുഹ്ഫ 2/465)
ആർത്തവകാരിക്കും
നിഫാസ്കാരിക്കും പ്രസ്തുത കുളി സുന്നത്തുണ്ട്.
(ശർവാനി 3/47)
നിർബന്ധ കുളിയോടപ്പം പെരുന്നാളിന്റെ കുളിയെ
കരുതിയാൽ മതിയാകും. രണ്ടും കരുതിയാൽ രണ്ടിന്റെ കൂലി ലഭിക്കും.എന്നാൽ
നിർബന്ധ കുളി നിർവഹിച്ച ശേഷം പെരുന്നാളിന്റെ കുളി നിർവഹിക്കലാണ് ഏറ്റവും ഉത്തമം.
( തുഹ്ഫ ശർവാനി
സഹിതം 2 / 285,286 )
വകതരിവ് എത്താത്ത
കുട്ടിയെ കുളിപ്പിക്കൽ രക്ഷിതാവിന് സുന്നത്തുണ്ട്
( ജമൽ 2 /98 )
ജവ്വാലത്തുൽ മആരിഫ് (83)
6. പെരുന്നാളും
- സുഗന്ധം
പെരുന്നാളിന് പുരുഷന്മാർക്ക്
സുഗന്ധമുപയോഗിക്കൽ സുന്നത്താണ്.
( തുഹ്ഫ 3/45)
സ്ത്രീകൾ വീട്ടിൽ
തന്നെ ആകുമ്പോൾ സുന്നത്താണ്. പുറത്തിറങ്ങുമ്പോൾ കറാഹത്തുമാണ്.
(നിഹായ ശബ്റാമല്ലിസി
സഹിതം 2 /393, മുഗ്നി 1/424, ശർവാനി 3/47 )
7. പെരുന്നാളും
ഭംഗിയും
പെരുന്നാളിന് ഭംഗിയാകൽ
സുന്നത്താണ്.
(തുഹ്ഫ 3/47, നിഹായ 2/393 )
ഭംഗിയാകേണ്ട
രൂപം.
Ç കൈകാലുകളിലെ നഖം വെട്ടുക
Ç കക്ഷ രോമം ഗുഹ്യ രോമം
കളയുക
Ç മീശ വെട്ടുക.
Ç മൂക്കിലെ രോമം വെട്ടുക
Ç ശരീരത്തിലെ അഴുക്കുകളും
ദുർഗന്ധങ്ങളും നീക്കുക.
Ç മിസ് വാക്ക് ചെയ്യുക.
Ç പുതുവസ്ത്രം ധരിക്കുക.
(തുഹ്ഫ ശർവാനി
സഹിതം 3/47, നിഹായ 2/393, ബുശ്റൽ കരീം
2/10,18)
ആർത്തവ
നിഫാസ്കാരികൾക്ക്
§
ശരീരത്തിലെ അഴുക്കുകളും ദുർഗന്ധങ്ങളും
നീക്കുക.
§
മിസ് വാക്ക് ചെയ്യുക.
§
പുതുവസ്ത്രം ധരിക്കുക.
§
എന്നിവ സുന്നത്താണ്.
(തുഹ്ഫ 1/284, ശർവാനി 3/40 )
നഖം വെട്ടലും മറ്റു
കാര്യങ്ങൾക്കും അറിവ് ഗ്രൂപ്പിൽ വന്ന ജവ്വാലത്തുൽമആരിഫ് (69) / PDF 6 കാണുക..
വില
കൂടിയ ഭംഗിയുള്ള വെള്ള പുതുവസ്ത്രം ധരിക്കലാണ് സുന്നത്ത്
(തുഹ്ഫ ശർവാനി
സഹിതം 3/47,
2/474,475,നിഹായ 2/340,393 )
8. പുതുവസ്ത്രം
ധരിക്കുമ്പോൾ...
ﺍﻟﻠَّﻬُﻢَّ ﻟَﻚَ ﺍﻟْﺤَﻤْﺪُ ﺃَﻧْﺖَ ﻛَﺴَﻮْﺗَﻨِﻴﻪِ
ﺃَﺳْﺄَﻟُﻚَ ﻣِﻦْ ﺧَﻴْﺮِﻩِ ﻭَﺧَﻴْﺮِ ﻣَﺎ ﺻُﻨِﻊَ ﻟَﻪُ ﻭَﺃَﻋُﻮﺫُ ﺑِﻚَ ﻣِﻦْ ﺷَﺮِّﻩِ
ﻭَﺷَﺮِّ ﻣَﺎ ﺻُﻨِﻊَ ﻟَﻪ
എന്ന് ചൊല്ലൽ സുന്നത്താണ്..
( ഹദീസ് )
വസ്ത്രം ധരിക്കുമ്പോൾ വലത് ഭാഗം കൊണ്ട് തുടങ്ങൽ സുന്നത്താണ്..
(ഖുലാസ വാള്യം
1)
ജവ്വാലത്തുൽ മആരിഫ് (84)
9. പെരുന്നാൾ
പോക്കും വരവും
പെരുന്നാൾ നിസ്കാരത്തിന്
പുറപ്പെടേണ്ട ഉത്തമ സമയം അധിരാവിലെയാണ്.
( തുഹ്ഫ 3/44 )
രോഗസന്ദർന ത്തിനുള്ളത്
പോലെ പോയ വഴിയിലൂടെയല്ലാതെ തിരിച്ച് വരൽ, ദീർഘ വഴിയിലൂടെ പോകൽ എന്നിവ
പെരുന്നാൾ നിസ്കാരത്തിന് പോകുമ്പോൾ സുന്നത്താണ്.
(തുഹ്ഫ-ശർവാനി
സഹിതം 3/49, നിഹായ 2/395 )
നടക്കാൻ കഴിവുള്ളവർ
സമാധനത്തോടെ നടന്ന് പോകലാണ് വാഹനത്തിൽ പോകുന്നതിനേക്കാൾ ഉത്തമം. തിരിച്ചു വരുമ്പോൾ
എങ്ങനെയും വരാം..
( തുഹ്ഫ- ശർവാനി
സഹിതം 2 / 247,471 നിഹായ 2/396)
10. നിസ്കാരത്തിന്
മുമ്പ് ഭക്ഷണം
ചെറിയ പെരുന്നാൾ നിസ്കാരത്തിന്
മുമ്പായി എന്തെങ്കിലും കഴിക്കലും ,കഴിക്കുന്നത് കാരക്കയായിരിക്കലും
,അത് തന്നെ ഒറ്റയായിരിക്കലും
പ്രത്യേക സുന്നത്തുണ്ട്.
ഇനി വീട്ടിൽ വെച്ച്
കഴിക്കാൻ സൗകര്യപ്പെട്ടില്ലെങ്കിൽ വഴിയിൽ വെച്ചെങ്കിലും കഴിക്കൽ സുന്നത്താണ്.
(തുഹ്ഫ 3/49, നിഹായ ശബ്റാമല്ലിസിസഹിതം
2 /396, മുഗ് നി 1/425,426 )
ജവ്വാലത്തുൽ മആരിഫ് (85)
11. പെരുന്നാൾ
നിസ്കാരം
പെരുന്നാൾ നിസ്കാരം ശക്തമായ സുന്നത്തും ഉപേക്ഷിക്കൽ കറാഹത്തുമാണ്.
( തുഹ്ഫ- ശർവാനി
സഹിതം 3/39, നിഹായ 2/385)
സമയം.
പെരുന്നാൾ ദിനം സൂര്യോദയം
തുടങ്ങിയത് മുതൽ ളുഹ്ർ വരെയാണ് പെരുന്നാൾ നിസ്കാരത്തിന്റെ സമയം..
( തുഹ്ഫ3/40, നിഹായ 2/387)
ഉത്തമ
സമയം
സൂര്യൻ ഉദിച്ച് നമ്മുടെ
കാഴ്ച്ചയിൽ ഏഴ് മുഴം (18 മിനുട്ടും 48 സെക്കന്റും ) ഉയർന്നതിന്റെ ശേഷം നിസ്കരിക്കലാണ് ഉത്തമം .
( തുഹ്ഫ 3/40, ശറ്ഹുൽ ബാകൂ
റ 35 )
നിസ്കാര
രൂപം
നിയ്യത്ത്.
ചെറിയ പെരുന്നാൾ നിസ്കാരം
ഞാൻ നിസ്കരിക്കുന്നു ( ചുരുങ്ങിയ രൂപം)
ചെറിയ പെരുന്നാളിന്റെ
2 റക്അത്ത് സുന്നത്ത് നിസ്കാരം
ഖിബ്ലക്ക് മുന്നിട്ട് അല്ലാഹു തഅലക്ക് വേണ്ടി അദാ ആയി ഞാൻ നിസ്കരിക്കുന്നു..
ജമാഅത്തായി നിസ്കരിക്കുമ്പോൾ
ഇമാമോട് കൂടെ എന്ന് കരുതൽ നിർബന്ധമാണ്.
(തുഹ്ഫ 2/10, 11,12. ഫത്ഹുൽ മുഈൻ
49,50,120 )
തക്ബീർ.
2 റക്അത്തുള്ള ഈ നിസ്കാരത്തിൽ
ഒന്നാം റക്അത്തിൽ വജ്ജഹ്ത്തു കഴിഞ്ഞ് അഊദു ഓതുന്നതിനു മുമ്പായി 7 പ്രാവശ്യവും രണ്ടാം റക്അത്തിൽ
5 പ്രാവശ്യവും തക്ബീർ ചൊല്ലണം.
കൈകൾ ഉയർത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.
ഫാത്തിഹ ഓതി തുടങ്ങിയാൽ തക്ബീറിന്റെ അവസരം നഷ്ടപ്പെടും. രണ്ടാമത്തെ
റക്അത്തിൽ വീണ്ടെടുക്കാനും പറ്റില്ല..
(ഫത്ഹുൽമുഈൻ
)
തക്ബീറിന്റെ എണ്ണത്തിൽ
സംശയിച്ചാൽ ചുരുങ്ങിയത് കൊണ്ട് പിടിക്കുക.3 ഓ 4 ഓഎന്ന് സംശയിച്ചാൽ 3 കണക്കാക്കി ബാക്കി
പൂർത്തിയാക്കുക.
( മുഗ്നി 1/423, ബുശ്റൽ കരീം
2/18, ശർവാനി 3/41 )
ചൊല്ലേണ്ട തക്ബീർ.
سبحان الله والحمد لله
ولا إله إلا الله والله أكبر
(ഖുലാസ 112)
സൂറത്ത്.
ഒന്നാം റക്അത്തിൽ
ഖാഫ് അല്ലെങ്കിൽ സബ്ബിഹ്സ്മയും, രണ്ടാം റക്അത്തിൽ ഇഖ്തറബ അല്ലെങ്കിൽ ഗാശിയയും ഓതൽ സുന്നത്താണ്.
( ഖുലാസ 112, ശരവാനി 3/45 )
പുരുഷന്മാർ ജമാഅത്തായി
നിസ്കരിക്കുമ്പോൾ മാത്രമാണ് ഖുത്വുബ സുന്നത്ത്.
( തുഹ്ഫ 3/40)
അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം
8547227715 (അഡ്മിൻ)
sulhasuhail715@gmailcom
No comments:
Post a Comment