Sunday, 18 June 2017

ഏഷണിക്കാരന്റെ പ്രാർത്ഥന

നല്ല കഥ (12)



കഅബ് ബ്നു അഹ് ബാർ (റ) പറയുന്നു: മൂസാ നബി (അ) കാലത്തു ശക്തമായ വരൾച്ചയും ക്ഷാമവും നേരിട്ടു.മൂസ നബി (അ) ബനൂ ഇസ്റാ ഇല്യരെ സംഘടിപ്പിച്ചു.മഴക്കും ക്ഷേമ കാര്യങ്ങൾക്കും വേണ്ടി ദുആ ചെയ്തു. പക്ഷേ, അവർക്കു മഴ ലഭിച്ചില്ല. മൂന്നു പ്രാവശ്യം മൂസാ നബി ഇതാവർത്തിച്ചു. ഫലമുണ്ടായില്ല.

അവസാനം നബിക്കു ദിവ്യസന്ദേശം ലഭിച്ചു. "മൂസാ നബി, താങ്കളുടെ കൂട്ടത്തിൽ ഒരു ഏഷണിക്കാരനുണ്ട്. ജനങ്ങൾക്കിടയിൽ അയാൾ ഏഷണി കൂട്ടുന്നു.ജനങ്ങൾ പറയാൻ മടിക്കുന്ന കാര്യങ്ങൾ അവൻ പറഞ്ഞു നടക്കുന്നു. അവൻ കൂട്ടത്തിലുള്ള കാലത്തോളം താങ്കളുടെയും അനുയായികളുടെയും പ്രാർത്ഥന സ്വീകരിക്കപ്പെടുകയില്ല".

മൂസാ നബി അല്ലാഹു വിനോടു പറഞ്ഞു.: "തമ്പുരാനേ, അവൻ ആരാണെന്നു ഞങ്ങൾക്കു വ്യക്തമാക്കിത്തന്നാലും എങ്കിൽ ഞങ്ങളുടെ സംഘത്തിൽ നിന്നവനെ പുറത്താക്കുന്നതാണ് ".

മൂസാ നബി(അ) ബനൂ ഇസ്റാഈല്യരോട് ഏഷണി ഉപേക്ഷിക്കാനും അല്ലാഹുവിനോട് തൗബ ചെയ്യാനും ആവശ്യപ്പെട്ടു. എല്ലാവരും തൗബ ചെയ്തു. അപ്പോഴവർക്കു സുലഭമായി മഴ ലഭിച്ചു.
   

( ഇത് ഹാഫ് 5/ 45 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...