1.
പ്രസവിച്ച ഉടനെ ചെയ്യേണ്ട കാര്യങ്ങൾ
2.
നിഫാസ് പ്രസവ രക്തം
3.
കുട്ടിയുടെ വലതു ചെവിയിൽ സൂറത്തുൽ ഖദ്റ് ( إنا أنزلناه...) ഓതുന്നതിന്റെ നേട്ടമെന്ത്.......?
4.
കുട്ടിയുടെ ചെവിയിൽ വാങ്ക് വിളിക്കുന്നവൻ പുരുഷനാവണമെന്ന നിയമമുണ്ടൊ..?
5.
അഖീഖത്ത് ഒന്നിലധികം കുട്ടികൾക്ക് വേണ്ടി പോത്ത്, കാള തുടങ്ങിയ മൃഗത്തെ അറുത്താൽ മതിയാകുമോ
6.
അഖീഖയുടെ മഹത്വം എന്താണ്
7.
ആരാണ് കുട്ടിക്ക് പേരിടേണ്ടത് ...?
8.
ഒരു കുടുംബത്തിലെ മക്കൾക്കെല്ലാം പരസ്പര സാദൃശ്യമുള്ള പേരുകൾ സ്വീകരിക്കാൻ പറ്റുമോ...?
9.
മുഹമ്മദ് എന്ന് പേരിടുന്നതിന്റെ ശ്രേഷ്ഠതകൾ
10. സ്വർണ്ണം പുരുഷന് ധരിക്കൽ ഇസ്ലാം
ഹറാം ആക്കിയിട്ടുണ്ട്.ചെറു പ്രായത്തിൽ ആൺ കുട്ടികൾ സ്വർണ്ണം ധരിക്കുന്നതിന്റെ ഇസ്ലാമിക
വിധി എന്ത് ?
ജവ്വാലത്തുൽ മആരിഫ് (35)
പ്രസവിച്ച
ഉടനെ ചെയ്യേണ്ട കാര്യങ്ങൾ
Ø വലത് ചെവിയിൽ വാങ്ക് വിളിക്കുക.
Ø വലത് ചെവിയിൽ ആലു ഇംറാൻ- 36 ആം ആയത്ത് ഓതുക.
Ø വലത് ചെവിയിൽ സൂറത്ത് ഇഖ്ലാസ് ഓതുക.
Ø വലത് ചെവിയിൽ സുറത്തുൽ ഖദ്റ് ഓതുക.
Ø ഇടത് ചെവിയിൽ ഇഖാമത്ത് വിളിക്കുക.
Ø കുട്ടിയുടെ വായിൽ മധുരം നൽകുക.
(തുഹ്ഫ ശർവാനി സഹിതം 9/376, നിഹായ 8/172, ഇആനത്ത് 2/338-39)
ജവ്വാലത്തുൽ മആരിഫ് (25)
നിഫാസ്
പ്രസവ രക്തം
പ്രസവത്തിലൂടെ ഗർഭാശയം
പൂർണമായും ഒഴിവായ ശേഷം 15 ദിവസം തികയുന്നതിനു മുമ്പായി സ്ത്രീയുടെ ഗർഭാശയത്തിൽ നിന്ന്
വരുന്ന രക്തമാണ് 'നിഫാസ്' അഥവാ പ്രസവ രക്തം
നാപ്പോളി
.
(നാൽപത്
ദിവസം കഴിഞ്ഞുള്ള കുളി)
ª
പ്രസവം കഴിഞ്ഞ് രക്തസ്രാവമല്ലെങ്കിലും
രക്തം നിലച്ചാലും പ്രസവം നിമിത്തമായ കുളിയും മറ്റു ആരാധന കർമ്മങ്ങളും ഉപേക്ഷിച്ച് 40 ദിവസം കാത്തിരിക്കുന്നത്
കടുത്ത തെറ്റാണ്.
ª
പ്രസവാനന്തരം രക്തം
സ്രവിക്കുന്നില്ലെങ്കിലും രക്തം നിലച്ചാലും ഉടനെ തന്നെ കുളിച്ചു ശുദ്ധി വരുത്തി നിസ്കാരാദി കർമ്മങ്ങൾ നിർവഹിക്കൽ
നിർബന്ധമാണ്..
പ്രസവ രക്ത
പരിധി
ü ഏറ്റവും കുറഞ്ഞത് 1 സെക്കന്റ്
ü സാധാരണ 40 ദിവസം
ü കൂടിയാൽ 60 ദിവസം
(ഫത്ഹുൽ മുഈൻ, ഇസ്ലാമിക വിശ്വാസ കോശം വാള്യം 3 പേജ്: 559 )
സംശയ നിവാരണം ( 109 )
?
കുട്ടിയുടെ
വലതു ചെവിയിൽ സൂറത്തുൽ ഖദ്റ് ( إنا أنزلناه...)
ഓതുന്നതിന്റെ നേട്ടമെന്ത്.......
വലതു ചെവിയിൽ സൂറത്ത്
ഖദ്റ് ഓതിയാൽ ആയുഷ്കാലം മുഴുവനും വ്യഭിചാരത്തിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് അശൈഖ്
ദൈറബി(റ) എന്ന വരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
( ബാജൂരി 2/572, ഇആനത്ത് 2/338)
സംശയ നിവാരണം (227)
?
കുട്ടിയുടെ
ചെവിയിൽ വാങ്ക് വിളിക്കുന്നവൻ പുരുഷനാവണമെന്ന
നിയമമുണ്ടൊ..?
ഇല്ല, പെണ്ണിനുമാവാം.
കുട്ടിക്ക് ബറകത്ത്
ലഭിക്കുക എന്നതാണ് ഇവിടെ ഉദ്ദേശ്യം. അത് പെണ്ണ് വിളിച്ചാലും ലഭിക്കുന്നതാണ്. എങ്കിലും
കുട്ടിയുടെ ചെവിയിൽ വാങ്ക് വിളിക്കുന്നവൻ പുരുഷൻ തന്നെയാകണമെന്നും ഇല്ലെങ്കിൽ സുന്നത്തു
ലഭിക്കില്ലെന്നും ചില ഇമാമുകൾക്ക് അഭിപ്രായമുണ്ട്.
ഇതു പരിഗണിച്ച് കുഞ്ഞിന്റെ ചെവിയിലെ വാങ്കിനും പുരുഷൻ തന്നെയാണ് നല്ലത്.
( ശർവാനി 9/376, 1/461, മൗഹിബ 4/720, ശബ്റാമല്ലിസി 8/172 )
സംശയ നിവാരണം ( 97 )
?
അഖീഖത്ത്
ഒന്നിലധികം കുട്ടികൾക്ക് വേണ്ടി പോത്ത്, കാള തുടങ്ങിയ മൃഗത്തെ
അറുത്താൽ മതിയാകുമോ. ...?
മതിയാകും ,മാട്, ഒട്ടകം എന്നീ മൃഗത്തെ
ഏഴു കുട്ടികൾക്ക് വരെ മതിയാവുന്നതാണ്.
( ശർവാനി 9/371)
സംശയ നിവാരണം (233)
?
അഖീഖയുടെ
മഹത്വം എന്താണ്
ജനിക്കുമ്പോൾ തന്നെ
പിശാച് കുട്ടിയെ തന്റെ വലയിലാക്കി നന്മ ചെയ്യാനുള്ള കുട്ടിയുടെ പ്രകൃതിയെ തടഞ്ഞു നിർത്തും.
പിശാചിന്റെ പ്രസ്തുത ബന്ധനത്തിൽ നിന്നും കുട്ടിയെ
രക്ഷിക്കാനുള്ള മാർഗ്ഗമാണ് അഖീഖത്ത്.
സജജനങ്ങൾക്കും പ്രായപൂർത്തിയാകും
മുമ്പ് മരണപ്പെട്ട കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കു വേണ്ടി അന്ത്യനാളിൽ ശുപാർശ
ചെയ്യാനുള്ള യോഗ്യതയുണ്ടാകും.എന്നാൽ അഖീഖ നിർവഹിക്കപ്പെടാത്തവർക്ക് പ്രസ്തുത ശുപാർശക്കുള്ള
അനുമതി ലഭിക്കില്ല എന്ന് 'അൽ ഗുലാമു മുർതഹനുൻ ബി അഖീഖതിഹി' എന്ന ഹദീസ് വ്യാഖ്യാനിച്ച്
ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) പറഞ്ഞിട്ടുണ്ട്..
( തുഹ്ഫ ശർവാനി സഹിതം 9/369, മുഗ്നി 4/369, മൗഹിബ 4/702, നിഹായ ശബ്റാമല്ലിസി സഹിതം 8/168 )
സംശയ നിവാരണം ( 98 )
ആരാണ് കുട്ടിക്ക്
പേരിടേണ്ടത് ...?
കുട്ടിക്ക് പേര് വിളിക്കാനുള്ള അവകാശം രക്ഷിതാവിനാണ്.
രക്ഷിതാവിന്റെ സമ്മതമില്ലാതെ മറ്റൊരാൾ പേര് വിളിച്ചാൽ അത് പരിഗണിക്കപ്പെടുന്നതല്ല.
രക്ഷിതാവിന് മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ്.
സംശയ നിവാരണം ( 185 )
?
ഒരു കുടുംബത്തിലെ
മക്കൾക്കെല്ലാം പരസ്പര
സാദൃശ്യമുള്ള പേരുകൾ സ്വീകരിക്കാൻ പറ്റുമോ...?
ചില ദമ്പതികൾ തങ്ങളുടെ
എല്ലാ മക്കളുടേയും പേരുകൾ പരസ്പരം സാദൃശ്യമുള്ളവയാവണമെന്ന് നിർബന്ധം കാണിക്കാറുണ്ട്.
ഉദാഹരണത്തിന് :-
അസ്ഹൽ, സഹ് ല്, സുഹൈൽ, മുസ്ഹൽ, തസ്ഹീൽ, മുസ്ഹിൽ, സഹ്
ലത്,
തസ്ഹിലത്, സുഹൈലത്, സുഹൂലത്.
പേരുകളിൽ ദുരർത്ഥമില്ലെങ്കിൽ
ഈ രീതി സ്വീകരിക്കുന്നതിൽ പ്രശ്നമില്ല.അലിയ്യ് (റ) ഫാത്വിമ (റ) എന്നിവരുടെ മൂന്ന് മക്കളുടെ
പേര് ഹസൻ, ഹുസൈൻ, മുഹ്സിൻ എന്നിങ്ങനെ
ആയിരുന്നു..
(ഫത്ഹുൽ ബാരി 7 / 443)
ശ്രദ്ധിക്കാൻ ഇങ്ങനെ
നാമകരണം ചെയ്യുമ്പോൾ പേരിന് ദുരർത്ഥം വരുന്നത്
ശ്രദ്ധിക്കണം
ഉദാഹരണത്തിന്..
ഹാനിയ,റാനിയ, ജാനിയ, ഫാനിയ
ഇതിൽ ജാനിയ (കുറ്റം ചെയ്തവൾ ), ഫാനിയ (നശിച്ചവൾ
) എന്നർത്ഥമാണ്..
( നാമകരണ നിയമങ്ങൾ പേജ്: 66)
ജവ്വാലത്തുൽ മആരിഫ് (106)
മുഹമ്മദ്
എന്ന് പേരിടുന്നതിന്റെ ശ്രേഷ്ഠതകൾ
നുബൈത്ത്ബ്നു ശുറൈത്
(റ) വിൽ നിന്ന് നിവേദനം: നബി മുസ്തഫ (സ) പ്രസ്താവിച്ചു: അല്ലാഹു (സു) പറഞ്ഞിരിക്കുന്നു:
ഓ (നബിയേ) എന്റെ പ്രതാപവും മാഹാത്മ്യവും തന്നെയാണ് സത്യം ,താങ്കളുടെ നാമത്തിൽ
പേര് സ്വീകരിച്ച ഒരുത്തനേയും ഞാൻ നരകത്തിൽ (ഇട്ടു കൊണ്ട്
) ശിക്ഷിക്കുകയില്ല.
(അബുനുഐമ് - മുസ് നദുൽ ഫിർദൗസ് ലി അബീ മൻസ്വൂരിനി ദൈലമി
)
അബീ ഉമാമ(റ) വിൽ നിന്ന്
നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ്
എന്ന് പേരിടുകയും ചെയ്താൽ അവനും അവന്റെ കുട്ടിയും സ്വർഗ്ഗത്തിലാകുന്നതാണ്.
( ദൈലമി )
വാസിലതു ബ്നുൽ അസ്ഖ്വഅ
(റ) വിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: വല്ലവനും മൂന്ന് മക്കൾ പ്രസവിക്കപ്പെട്ടിട്ടും
അവരിൽ ഒരാൾക്ക് പോലും അവൻ മുഹമ്മദ് എന്ന് നാമകരണം ചെയ്തുമില്ലെങ്കിൽ
അവൻ വിവരക്കേടാണ് ചെയ്തത്.
( മുസ്നദുൽ ഹാരിസിബ്നു അബീസലമ )
അബുഹുറൈറ (റ) വിൽ
നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതർ (സ) പറഞ്ഞു :
എന്റെ പേരുള്ള (വ്യക്തിയുള്ള) ഒരു വീട്ടിലും ദാരിദ്രമുണ്ടാകുന്നതല്ല.
( ശർഹുസ്സ്വലാത്തിൽ മിശ്ശീശിയ്യ: ലിസ്സയ്യിദിൽ ബക് രി )
മുഹമ്മദ് എന്ന് പേരുള്ളവർ
എഴുന്നേറ്റ് സ്വർഗ്ഗത്തിൽ പ്രവേശിക്കട്ടെ "
എന്ന് അന്ത്യനാളിൽ വിളിച്ച് പറയും...
( കിതാബുൽ ഖസ്വാഇസ്സ് ലിബ്നി സബ്അ )
അബൂറാഫിഅ (റ) നിന്ന്:
തിരുമേനി പറഞ്ഞതായി നിവേദനം: നിങ്ങൾ ( മക്കൾക്ക് ) മുഹമ്മദ് എന്ന് നാമകരണം ചെയ്താൽ
പിന്നീട് നിങ്ങളവനെ
അടിക്കുകയോ (നല്ല ആവശ്യങ്ങളിൽ നിന്ന് ) തടയുകയോ ചെയ്യരുത്.
( ബസ്സാർ -മിർഖാത്ത്
4/599 )
സംശയ നിവാരണം ( 51 )
?
സ്വർണ്ണം
പുരുഷന് ധരിക്കൽ ഇസ്ലാം ഹറാം ആക്കിയിട്ടുണ്ട്.ചെറു പ്രായത്തിൽ
ആൺ കുട്ടികൾ സ്വർണ്ണം ധരിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ?
അനുവദനീയം
(ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി പേജ്: 156 )
No comments:
Post a Comment