Wednesday 28 June 2017

ഇമാം ബുഖാരി(റ)

ജവ്വാലത്തുൽ മആരിഫ് (95)



പൂർണ്ണ നാമം: മുഹമ്മദ് ബ്നു ഇസ്മാഇലുബ്നു ഇബ്രാഹിമുബ്നുൽ മുഗീറത്തുൽ ജുഅഫി (റ)

ജനനം: 194 ശവ്വാൽ 13 ജുമുഅക്കു ശേഷം.

വഫാത്ത്: ഹിജ്റ 256 ചെറിയ പെരുന്നാൾ രാവിൽ ശനിയാഴ്ച്ച രാത്രി ഇശാഇന്റെ സമയത്ത് വഫാത്തായി.

മഖ്ബറ :സമർഖന്തിലെ ഖർതനക്ക് പ്രദേശത്ത്.

പ്രസിദ്ധമായ ബുഖാരി ഹദീസ് ഗ്രന്ഥം വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രബലമായ ഗ്രന്ഥം. 16 കൊല്ലം കൊണ്ട് അതിന്റെ രചന പൂർത്തിയാക്കി.

ഫരബരി (റ) പറയുന്നു: "ഇമാം ബുഖാരി (റ) നബി(സ) യുടെ പിന്നിൽ നടക്കുന്നതായി ഞാൻ സ്വപ്നം കണ്ടു. നബി(സ) ഒരു സ്ഥലത്തു നിന്ന് കാലുയർത്തുമ്പോൾ ഇമാം തന്റെ കാൽ അവിടെ വെക്കും".

(ഇസ്ലാമിക വിശ്വാസകോശം 4/ 280 )


മഹാനവർകൾ വഫാത്തായ മാസമാണിത് അവരുടെ പേരിൽ ഒരു ഫാത്തിഹ ഓതി ഹദ് യ ചെയ്യുക.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...