Thursday 8 June 2017

പെൺകുട്ടിയുടെ കറാമത്ത്

ജവ്വാലത്തുൽ മആരിഫ് (144)
(സ്വലാത്ത് ഭാഗം 8)

ശൈഖ് സുലൈമാനുൽ ജസൂലി() ഒരു വഴിക്ക് യാത്ര പുറപ്പെട്ടു... വഴിയിൽ അംഗശുദ്ധി വരുത്താനായി ഒരു കിണറിനരികെ ചെന്നു.. പക്ഷേ വെള്ളം വളരെ താഴ്ചയിലാണ്.. വെള്ളം കോരിയെടുക്കാൻ കയറും പാത്രവുമില്ല.. എന്തു ചെയ്യും... അതാ കുറച്ചകലെ ഒരു പെൺകുട്ടി.. രംഗം വീക്ഷിച്ച് കൊണ്ടിരിക്കുന്നു.🗣 അവൾ അടുത്ത് വന്നു ചോദിച്ചു. താങ്കൾ ആരാണ്.. അദ്ദേഹം പറഞ്ഞു. ഞാൻ മുഹമ്മദ് സുലൈമാനുൽ ജസൂലി.താങ്കൾ നല്ല മനുഷ്യനാണെന്ന് ജനങ്ങളൊക്കെ പുകഴ്ത്തി പറയുന്നുണ്ടല്ലോ.. എന്നിട്ടും കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണോ.. ഇത്രയും പറഞ്ഞ് പെൺകുട്ടി കിണറ്റിലേക്ക് തുപ്പി.അൽഭുതം. വെള്ളം മുകളിലേക്ക് ഉയർന്നു വന്നു. അദ്ദേഹം സന്തോഷത്തോടെ അംഗശുദ്ധി വരുത്തി...

അൽഭുതത്തോടെ ശൈഖ് ജസൂലി ചോദിച്ചു.. മഹത്തായ കാര്യത്തിന് നിനക്കെങ്ങനെ സാധിച്ചു....

പെൺകുട്ടി പറഞ്ഞു... ഞാൻ തിരുനബിയുടെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുന്നവളാണ്  അതുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊരു ഉന്നത സ്ഥാനം ലഭിച്ചത്..

  സമയം ശൈഖ് ജസൂലി ശപഥം ചെയ്തു. ഒരു സ്വലാത്ത് ഗ്രന്ഥം രചിക്കണമെന്ന്. അങ്ങനെയാണ് വിശ്രുതമായ ദലായിലുൽ ഖൈറാത്ത് എന്ന സ്വലാത്ത് ഗ്രന്ഥം പ്രകാശിതമായത്...
                                       

( തിരുദർശനം പേ: 21 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...