ജവ്വാലത്തുൽ മആരിഫ് (320)
ഇമാം അബ്ദുൽ വഹാബ് ശഅറാനി
(റ) പറയുന്നു: പാരത്രിക വിജയത്തിനു വേണ്ടിയാണ് ഓരോ പ്രവർത്തനവും ഭാര്യാഭർതൃബന്ധം അതിൽ
നിന്ന് ഒഴിവല്ല. ആ പരിശുദ്ധ ബന്ധസമയത്ത് ഇണകൾ ഏതവസ്ഥയിലാണോ ,ചിന്തയിലാണോ ആ അവസ്ഥയിലും ചിന്തയിലുമായിരിക്കും പിറക്കുന്ന കുട്ടിയും
ആ സമയത്ത് ദുൻയവിയായ ചിന്തയാണെങ്കിൽ കുട്ടി ദുൻയവിയായ കുട്ടിയായിരിക്കും. ആത്മീയായ
ചിന്തയാണെങ്കിൽ കുട്ടി ആത്മീയവുമാകും. ഇങ്ങനെ നമ്മുടെ
സ്ഖലന സമയത്തെ വിചാരം പോലെയായാവും കുട്ടിയുടെ ഭാവി.
അതിനാൽ പവിത്ര ബന്ധ സമയത്തിനു
മുമ്പ് ഒരു വീണ്ടുവിചാരം കൂടിയേ തീരു. ഇണകളുടെ പരിപൂർണ്ണമായ തൗബക്കു ശേഷമുള്ള ബന്ധം
നല്ലവരായ കുട്ടികൾക്കു ജന്മം നൽകും.അവർ സൽസ്വഭാവികളുമായിരിക്കും.
( അൽ ബഹ്റു ൽ
മൗറൂദ് 175-201)
No comments:
Post a Comment