Friday 2 June 2017

വെള്ളിയാഴ്ച്ച യിലെ ചില മഹത്വങ്ങളും ദിക്റുകളും

ജവ്വാലത്തുൽ മആരിഫ് (164)

ജവ്വാലത്തുൽ മആരിഫ് (164)

أستغفر الله الذي لا إله إلا هو الحي القيوم وأتوب إليه

1.      വെള്ളിയാഴ്ച്ച ളുഹാക്ക് മുമ്പ് മുകളിൽ പറഞ്ഞത് 3 പ്രാവശ്യം പറഞ്ഞാൽ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്

 ( കിതാബ് ഇബ്നു സുന്നി )

2.      അബു ഹുറൈറ(റ) വിൽ നിന്ന് നിവേദനം നബി തങ്ങൾ പറഞ്ഞു:
വെള്ളിയാഴ്ച്ച രാത്രി സൂറത്ത് യാസീൻ, ഹാമിം ദുഖാൻ എന്നിവ ഓതിയാൽ പാപങ്ങൾ പൊറുത്തവനായി നേരം വെളുക്കുന്നതാണ്.

3.      വെള്ളിയാഴ്ച്ച ദിവസം സൂറത്തുൽ കഹ്ഫ് ഓതിയാൽ 1000 ദീനാർ സ്വദഖ ചെയ്തവനെ പോലെയാണ്.

( ഖസാഇസുൽ അയ്യാം വൽ അശ്ഹുർ പേ: 143  )

ജവ്വാലത്തുൽ മആരിഫ് (171)

4.      ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം 70 പ്രാവശ്യം ചൊല്ലിയാൽ

اَلَلَّهُمَّ أَغْنِنِي بِفَضْلِكَ عَمَنْ سِوَاكْ وَبِحَلاَلِكَ عَنْ حَرَامِكْ

അടുത്ത 2 ജുമഅക്ക് മുമ്പ് ഐശ്വര്യവാനായി തീരുന്നതാണ്.

5.      ഇബ്നു അബ്ബാസ്(റ) വിൽ നിന്നും നിവേദനം: നബി(സ) പറയുന്നു..
ജുമഅ നിർവഹിച്ച ശേഷം

سُبْحَانَ الَلّهِ الْعَظِيمْ وَبِحَمْدِه

100 പ്രാവശ്യം ചൊല്ലിയാൽ അവന്റെ 1 ലക്ഷം പാപവും മാതാപിതാക്കളുടെ 24,000 പാപവും പൊറുക്കപ്പെടുന്നതാണ്..

( ഖസാഇസുൽ അയ്യാം വൽ അശ്ഹുർ പേ: 143  )

ജവ്വാലത്തുൽ മആരിഫ് (193)

6.      വെള്ളിയാഴ്ച്ചയിലെ സുബ്ഹി ന് പ്രത്യേക ശ്രേഷ്ടതയുണ്ട്..

വെള്ളിയാഴ്ച്ച ജമാഅത്തായി നിർവ്വഹിക്കപ്പെടുന്ന സുബ്ഹി നേക്കാൾ അല്ലാഹുവിങ്കൽ ശ്രേഷ്ടകരമായ മറ്റൊരു നിസ്ക്കാരവുമില്ല.. നിങ്ങളാരെങ്കിലും അതിൽ പങ്ക് കൊണ്ടാൽ അവന് പൊറുക്കപ്പെടാതിരിക്കുമെന്ന് ഞാൻ കരുതുന്നില്ല..

ഹദീസ് - തബ്റാനി)

7.      നഖം വെട്ടൽ

ആയിശ (റ) ൽ നിന്ന് നിവേദനം:
" വല്ലവനും വെള്ളിയാഴ്ച്ച നഖം വെട്ടുകയാണങ്കിൽ അടുത്ത വെള്ളിയാഴ്ച്ച വരെ യാതൊരനിഷ്ട സംഭവങ്ങളും അവന് നേരിടേണ്ടി വരുന്ന തല്ല."

(ഹദീസ് - ബൈഹഖി )

സഈദുബ്നു മൻസൂർ (റ) ഉദ്ധരിക്കുന്നു:
" ആരെങ്കിലും വെള്ളിയാഴ്ച്ച നഖം വെട്ടിയാൽ അല്ലാഹു അവനിൽ നിന്ന് രോഗത്തെ അകറ്റുകയും രോഗശമനം പ്രദാനം ചെയ്യുന്നതുമാണ്".

( ഖസാഇസുൽ അയ്യാം വൽ അശ്ഹുർ പേ: 143  )

ജവ്വാലത്തുൽ മആരിഫ് (200)

إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً
 وَلاَ أَقْوَى عَلىَ نَارِ الْجَحِيْم
فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي
فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ

8.      അബ്ദുൽ വഹാബ് ശഅറാനി (റ) പറയുന്നു: ഈ ബൈത്ത് എല്ലാ വെള്ളിയാഴ്ച്ച ദിവസവും ചൊല്ലിയാൽ മുസ്ലിമായി മരിക്കുന്നതാണ്.
( ചിലർ ജുമഅക്ക് ശേഷം 5 തവണ ചൊല്ലണം എന്ന് പറഞ്ഞിട്ടുണ്ട് )

( ഖസാഇസുൽ അയ്യാം വൽ അശ്ഹുർ പേ: 146 )
                            
ജവ്വാലത്തുൽ മആരിഫ് (208)

9.      സൂറത്തുൽ കഹ്ഫ്

ഖാലിദ് ബ്നു മഅദാൻ (റ) പറയുന്നു: " ആരെങ്കിലും ഇമാം പുറപ്പെടുന്നതിന് മുമ്പ് സൂറത്തുൽ കഹ്ഫ് ഓതിയാൽ അടുത്ത ജുമുഅ: വരെയുള്ള പാപങ്ങൾ പൊറുക്കപ്പെടുകയും ബൈത്തുൽ അതീഖ് (കഅബ ) വരെ അത് കാരണമായുള്ള പ്രകാശം വ്യാപിക്കുന്നതുമാണ് ".

( ഹദീസ് ബൈഹഖി )

10.  ജുമുഅ നിസ്ക്കാരം

"ഒരു ജുമുഅ നിസ്ക്കാരം അടുത്ത ജൂമുഅ വരെയുള്ള വൻകുറ്റങ്ങളല്ലാത്ത പാപങ്ങൾ പൊറുക്കപ്പെടുവാൻ കാരണമാണ്. "

( ഹദീസ് - ഇബ്നുമാജ )

ജവ്വാലത്തുൽ മആരിഫ് (216)

11.  സൂറത്തുൽ യാസീൻ

നബി () തങ്ങൾ പറയുന്നു: "വെള്ളിയാഴ്ച്ച രാത്രി വല്ലവനും യാസീൻ ഓതിയാൽ അവന് ദോഷം പൊറുക്കുന്നതാണ്".

 ( ഹദീസ് ബൈഹഖി )

12.  സൂറത്ത് ആലു ഇംറാൻ

നബി പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു:
"ആരെങ്കിലും വെള്ളിയാഴ്ച്ച ആലു ഇംറാൻ സൂറത്ത് ഓതിയാൽ അല്ലാഹുവും മലക്കുകളും സൂര്യസ്തമയം വരെ അവന്റെ മേൽ സ്വലാത്ത് ചൊല്ലുന്നതാണ്.

( ഹദീസ് - ത്വബ്റാനി )

ജവ്വാലത്തുൽ മആരിഫ് (226)

13.  പാപമോചനം തേടുക.

اَسْتَغْفِرُ اللَّهَ الَّذِى لاَ إِلَهَ إِلاّ هُوَ الْحَيُّ الْقَيُّومُ وَاَتُوبُ إِلَيْهِ

എന്ന്  വെള്ളിയാഴ്ച്ച സുബ്ഹി നിസ്ക്കാരത്തിന് മുമ്പ് 3പ്രാവശ്യംപറയുകയാണങ്കിൽ സമുദ്രത്തിലെ നുരയേക്കാൾ കൂടുതലാണെങ്കിലും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് നബി തങ്ങൾ പറഞ്ഞതായി അനസ് (റ) നിവേദനം ചെയ്തിട്ടുണ്ട്.

( ഹദീസ് ത്വബ്റാനി )

ജവ്വാലത്തുൽ മആരിഫ് (235)

14.  ദാനധർമ്മത്തിന് ഇരട്ടിഫലം

കഅബ് (റ) പറയുന്നു: "ജുമുഅ ദിവസത്തിലെ ദാനധർമ്മം ഇരട്ടിയായ പ്രതിഫലത്തിന്നർഹമായതാണ്.

( നൂറു ലം ഹത്തി ഫി ഖസാഇ സുൽ ജുമഅ )

15.  സ്വർഗ്ഗം ലഭിക്കാൻ

നബി പറയുന്നു : വല്ലവനും ജുമുഅ നിസ്ക്കാരത്തിൽ പങ്കെടുക്കുകയും അന്ന് പകൽ നോമ്പനുഷ്ഠിക്കുകയും രോഗിയെ സന്ദർശിക്കുകയും "ജനാസ" സംസ്കരണത്തിലും വിവാഹത്തിലും പങ്കെടുക്കുകയും ചെയ്താൽ അവന് സ്വർഗ്ഗം ഉറപ്പായി.

( ഹദീസ് ത്വബ്റാനി )

ജവ്വാലത്തുൽ മആരിഫ് (238)

لاَ إِلهَ إِلاَّ أَنْتَ ياَ حَنَّانُ ياَمَنَّانُ ياَبَدِيعَ السَّمَاوَاتِ وَالاْرْضِ ياَذَا الْجَلَالِ وَالِإكْرَامْ

നബി പറയുകയുണ്ടായി :വെള്ളിയാഴ്ച്ച ദിവസം ആരെങ്കിലും മുകളിൽ പറഞ്ഞ  പ്രകാരം ഉരുവിടുകയാണങ്കിൽ, അവന്റെ എല്ലാ ഉദ്ദേശവും സഫലീകൃതമാവുന്നതാണ്.

( നൂറു ലം ഹത്തി ഫി ഖസാഇ സുൽ ജുമഅ )

ജവ്വാലത്തുൽ മആരിഫ് (244)

16.  ഖബർ സിയാറത്ത്

നബി പ്രസ്താവിക്കുകയുണ്ടായി: ആരെങ്കിലും എല്ലാ വെള്ളിയാഴ്ച്ചയും തന്റെ മാതാപിതാക്കളുടെയും അവരിൽ ഒരാളുടെ യോ ഖബർ സന്ദർശിക്കുകയാണെങ്കിൽ അവന് പൊറുക്കപ്പെടുകയും പുണ്യാത്മാവായി രേഖപ്പെടുത്തുന്നതുമാണ്.

( ഹദീസ് - ത്വബ്‌റാനി, തുർമുദി )
അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം 
8547227715 (അഡ്മിൻ)
sulhasuhail715@gmailcom




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഗുരുവര്യന്മാരേയും കുടുംബത്തേയും അറിവ് ഗ്രൂപ്പ് അംഗങ്ങളേയും ഉൾപ്പെടുത്തുക..  ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകമായി പ്രാർത്ഥിക്കുക.....


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...