Friday, 2 June 2017

യാചകനെ അവഗണിച്ചാലുള്ള ദുരന്തം

നല്ല കഥ  (3)

 ഇമാം ഇബ്നു ഖല്ലിക്കാൻ വിവരക്കുന്നതിങ്ങനെ:-പൂർവ്വികരിലൊരാൾ തന്റെ ഭാര്യയോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. അയാളുടെ മുന്നിൽ പൊരിച്ച കോഴിയുണ്ട്. അപ്പോൾ ഒരു യാചകൻ കയറി വന്നു. യാചകനെ അയാൾ ആട്ടിപ്പുറത്താക്കി. ഒന്നും കൊടുത്തില്ല. സുഖലോലുപനും ധിക്കാരിയുമായിരുന്നു അയാൾ.
    പിന്നീട് ആ ദാമ്പത്യ ബന്ധം തകർന്നു. അയാളുടെ സമ്പത്ത് നശിച്ചു. അയാളുടെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു.
       കാലങ്ങൾക്കു ശേഷം ഒരു ദിനം ആ സ്ത്രീയും രണ്ടാം ഭർത്താവും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്; അവരുടെ മുന്നിൽ പൊരിച്ച കോഴിയുണ്ട്. മുമ്പത്തെ അതേ രംഗം.
      അപ്പോഴതാ ഒരു യാചകൻ കയറി വരുന്നു. ഭർത്താവ് ഭാര്യയോട്  ആ കോഴി മാംസം യാചകന് കൊടുക്കാൻ പറഞ്ഞു. അവൾ അപ്രകാരം ഭക്ഷണവുമായി യാചകനെ സമീപിച്ചപ്പോൾ ഞെട്ടിപ്പോയി. അത് അവളുടെ മുൻ  ഭർത്താവായിരുന്നു. അന്നൊരിക്കൽ യാചകനെ ആട്ടിയോടിച്ച മനുഷ്യൻ..!
     അവൾ ആ വാർത്ത തന്റെ രണ്ടാം ഭർത്താവിനെ അറിയിച്ചപ്പോൾ അയാൾ പറഞ്ഞു: അന്ന് അയാൾ ആട്ടിയോടിച്ച ആ യാചകൻ ഞാനായിരുന്നു!

   അയാൾക്ക് അന്നുണ്ടായ സമ്പത്ത് മാത്രമല്ല ഭാര്യയെയും അല്ലാഹു എനിക്ക് നൽകിയിരിക്കുന്നു. അയാളുടെ നന്ദികേടുകൊണ്ടാണങ്ങനെ സംഭവിച്ചത്.

(തർജുമതുൽ ഹൈതം, മിർഖാത്ത്: 8/132 )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...