Monday, 26 June 2017

മുഖ സൗന്ദര്യം വര്ദ്ധിപ്പിയ്ക്കാന്

11.   ആരോഗ്യം


Ø  മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്, വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുനത് നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത്പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില് കഴുകി കളയുക .

Ø  മുഖത്തെ അമിതരോമങ്ങള് കളയാന്, ചെറുപയര്പൊടി പാലില് ചാലിച്ചു ചെറുനാരങ്ങ നീര് ചേര്ത്ത് മുഖത്ത് പുരട്ടുക .

Ø  ഒരു നല്ല നാടന് ഫേസ് പായ്ക്ക് :-ഒരു ടീസ്പൂണ് തേന്, ഒരു ടീസ്പൂണ് കാരറ്റ് നീര്, അര ടീസ്പൂണ് വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള് എന്നിവ പാലില് മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണികൂര് മുമ്പ് മുഖത്ത് ഇടണം .

Ø  മുഖത്തെ ചുളിവുകള് മാറ്റാന് ,കടുകും ,ശംഖു പുഷ്പത്തിന്റെ ഇലയും ചേര്ത്ത് അരച്ച്, പാലില് ചലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില് ചെയ്താല് മതി .

Ø  മുഖ സൌന്ദര്യത്തിനു ,ഉലുവ, ഒലിവ് ഓയിലില് അരച്ച് ചേര്ത്ത്, മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക .


No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...