Tuesday 30 May 2017

ജവ്വാലത്തുൽ മആരിഫ് (44)


ജവ്വാലത്തുൽ മആരിഫ് (44)


·         റമളാൻ നോമ്പ് ഹിജ്‌റ 2 ആം വർഷം ശഅബാനിലാണ് നോമ്പ് നിർബന്ധമാക്കിയത്.

1.           നോമ്പിന്റെ ഫർളുകൾ

1.      നിയ്യത്ത്

മനസ്സിൽ പറയൽ നിർബന്ധം, ഉച്ചരിക്കൽ അനിവാര്യമെല്ലെങ്കിലും സുന്നത്ത്.

നിയ്യത്ത്ചുരുങ്ങിയ രൂപം:-

نويت صوم رمضان

പൂർണ രൂപം:-

نويت صوم غد عن اداء فرض رمضان هذه السنة لله تعالی

2.      നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് പിടിച്ച് നിൽക്കുക

2.           നോമ്പ് മുറിയുന്ന കാര്യങ്ങൾ

Ç സം യോഗം  ചെയ്യുക.

Ç ഹസ്ഥ മൈഥുനം നടത്തുക.

Ç മന: പൂർവ്വം ഛർദ്ദി ഉണ്ടാക്കുക

Ç ഉൾവശം എന്ന് പറയാവുന്നിടത്തേക്ക് വല്ലതും പ്രവേശിക്കുക.

( മലവിസർജ്ജനം പോലോത്തവ രാത്രിയാക്കലാണ് സൂക്ഷ്മത എന്ന് ഖാളീ ഹുസൈൻ (റ) പറഞ്ഞിട്ടുണ്ട് )

3.           കറാഹത്തുകൾ

Ø  കാരണം കൂടാതെ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുക.
Ø  വായിലിട്ട് വല്ലതും ചവക്കുക
Ø  സുഗന്ധം ഉപയോഗിക്കുക
Ø  വെള്ളത്തിൽ മുങ്ങുക
Ø  വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും അമിതത്വം ചെയ്യുക
Ø  ആവശ്യമില്ലാതെ ഭക്ഷണം രുചിച്ച് നോക്കുക

ജവ്വാലത്തുൽ മആരിഫ് (45)

4.           സുന്നത്തുകൾ

§      രാത്രിയുടെ അവസാന പകുതിയിൽ അത്താഴം കഴിക്കുക (വിശപ്പില്ലെങ്കിലും അത്താഴം സുന്നത്ത് )

§      രാത്രിയിൽ നിന്നും 50 ഖുർആൻ സൂക്തം ഓതാനുള്ള സമയം അവശേഷിപ്പിക്കുന്നതുവരെ അത്താഴം പിന്തിപ്പിക്കുക (അത്താഴത്തിന് ഈത്തപ്പഴം കഴിക്കൽ സുന്നത്താണ് )

§      പ്രഭാതത്തിന് മുമ്പ് വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവുക.

§      അത്താഴ സമയത്ത് സുഗന്ധം ഉപയോഗിക്കുക.

§      പകൽ സുറുമയിടുന്നതും സുഗന്ധവും ഒഴിവാക്കുക.

§      പരദൂഷണം,കളവ്, ചീത്തപറയൽ, പോലുള്ള എല്ലാ നിഷിദ്ധ കാര്യങ്ങളിൽ നിന്നും ശരീരത്തെ തടഞ്ഞുവെക്കുക.

§      ദേഹച്ഛയെയും സംശയാസ്പദമായ കാര്യങ്ങളെയും ഒഴിവാക്കുക.

§      ഓത്തും, ധർമ്മവും, ഇഅതികാഫും, മറ്റു നല്ല കാര്യങ്ങളും വർധിപ്പിക്കുക.

§      ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക, മൂന്നണ്ണം കൊണ്ടാവൽ ഉത്തമം.

§      ദേഹച്ഛയെയും സംശയാസ്പദമായ കാര്യങ്ങളും ഒഴിവാക്കുക.

§      നോമ്പ് തുറന്ന ഉടനെ :-

اللهم لك صمت وعلى رزقك أفطرت ذهب الظمأ وابتلت العروق وثبت الأجر إن شاء الله
പറയുക.

(ഫത്ഹുൽ മുഈൻ, ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി പേജ്: 195)


എന്നിവ റമളാനിൽ പരമാവധി ചെയ്യാൻ ശ്രമിക്കുക സുന്നത്തിന് ഫർളിന്റെ കൂലിയാണന്നോർക്കുവല്ലോ

ജവ്വാലത്തുൽ മആരിഫ് (47)

5.           രോഗിയും ഗർഭണിയും

ª      വാർധക്യം, ശമന പ്രതീക്ഷയില്ലാത്ത രോഗം പോലുള്ളവ ഒഴിവാകുമെന്ന് പ്രതീക്ഷയില്ലാത്ത പ്രതിബന്ധങ്ങളാൽ നോമ്പ് ഒഴിവാക്കുന്നവന് അപ്പോൾ കഴിവുണ്ടെങ്കിൽ ഒരു നോമ്പിന് ഒരു മുദ്ദ് (675 ഗ്രാം) എന്ന തോതിൽ ദാനം നിർബന്ധമാണ്.

ª      പിന്നീട് നോൽക്കാൻ കഴിഞ്ഞാൽ പോലും അതവൻ ഖളാഅ വീട്ടൽ നിർബന്ധമില്ല. കാരണം അവന് നോമ്പ് നിർദേശിക്കപ്പെടാത്തവനാണ്.

ª      കുട്ടിയുടെ പ്രയാസം ഭയന്ന് നോമ്പുപേക്ഷിച്ച ഗർഭണിയും മുലയൂട്ടുന്നവളും ഖളാഅ വീട്ടുന്നതിന് പുറമെ മുദ്ദ് നൽകലും നിർബന്ധമാണ്.

ª      ഖളാഅ വീട്ടാനുള്ളവൻ കാരണമില്ലാതെ അടുത്ത വർഷം റമളാൻ വരെ അതു പിന്തിച്ചാൽ ഓരോ നോമ്പിനും ഒരു മുദ്ദ് വീതം നൽകൽ നിർബന്ധമാണ്. കൊല്ലം വർധിക്കുന്നതനുസരിച്ച് മുദ്ദ് വർധിക്കും


6.           ശ്രദ്ധിക്കേണ്ട ചില മസ്അലകൾ

G  അബദ്ധത്തിൽ റമളാൻ നോമ്പ് മുറിച്ചാൽ, രാത്രി നിയ്യത്ത് മറന്നാൽ ഇംസാക്ക് നിർബന്ധമാണ്.

G  ഈ അവസ്ഥയിൽ സംയോഗം ചെയ്താൽ കഫ്ഫാറത്ത് വേണ്ടതില്ലെങ്കിലും അവൻ കുറ്റക്കാരനാകും.

G  പകൽ യാത്ര കഴിഞ്ഞെത്തുകയൊ, അസുഖം ഭേദമാവുകയോ, ആർത്തവം കഴിഞ്ഞ് ശുദ്ധിയാവുകയോ ചെയ്താൽ ഇംസാക്ക് സുന്നത്താണ്.

G  ഇംസാക്ക് -  നോമ്പ് മുറിയുന്ന കാര്യങ്ങൾ ഒഴിവാക്കൽ

(ഫത്ഹുൽ മുഈൻ -ബാബു സൗം)


ജവ്വാലത്തുൽ മആരിഫ് (47)

7.           നോമ്പുകാരകന്റെ കുളി

« വലിയ അശുദ്ധിയെ തുടർന്നുള്ള കുളി പോലുള്ളവ നിർവഹിക്കുമ്പോൾ മുങ്ങികുളിക്കാതിരുന്നാൽ യാദൃശ്ചികമായി വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ് മുറിയില്ല.

« ജനാബത്ത് കുളിക്കുന്നതിനിടെ ചെവി കഴുകുമ്പോൾ വെള്ളം അകത്തേക്ക് കടന്നാലും മുറിയില്ല.

« നജസായ വായ നന്നായി കഴുകിയപ്പോൾ ഉള്ളിലേക്ക് വെള്ളം കടന്നു പോയാലും പ്രശ്നമില്ല.

« മുങ്ങി കുളിച്ചപ്പോഴാണ് വെള്ളം അകത്ത് കടന്നതെങ്കിൽ നോമ്പ് മുറിയും.

8.           കഫ്ഫാറത്ത്

റമളാൻ നോമ്പ് സം യോഗം കൊണ്ട് നശിപ്പിച്ച് നോമ്പു സംബന്ധമായി കുറ്റവാളിയായവൻ വളാഅ വീട്ടുന്ന തോടുകൂടി കഫാറത്തും നൽകണം

കഫ്ഫാറത്ത് പുരുഷന് മാത്രമേ നിർബന്ധമുള്ളൂ.. സ്ത്രീയും ഖളാഅ വീട്ടണം.

 നഷ്ടമായ നോമ്പിന്റെ എണ്ണത്തിനനുസരിച്ച് കഫ്ഫാറത്ത് വർധിക്കും.

¨      വിശ്വാസിയായ അടിമയെ മോചിപ്പിക്കുക. കഴിയില്ലെങ്കിൽ

¨      2 മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കുക.
കഴിയില്ലെങ്കിൽ

¨      60 ഫഖീർ / മസ്ഖീ നിന് ഒരാൾക്ക് ഒരു മുദ്ദ് (675 ഗ്രാം ) നാട്ടിലെ മുഖ്യ ഭക്ഷണം ധാനം  ചെയ്യുക

ഇവയെല്ലാം ചെയ്യുന്നത് കഫ്ഫാറത്ത് എന്ന നിയ്യത്തോടെയാകണം

(ഫത്ഹുൽ മുഈൻ -ബാബു സൗം)

ജവ്വാലത്തുൽ മആരിഫ് (47)

9.             തറാവീഹ്.

 20 റക്അത്ത്..

ഹസൻ (റ) വിൽ നിന്ന് നിവേദനം : നിശ്ചയം ഉമർ(റ) ജനങ്ങളെ ഉബയ്യുബ്നു കഅബ (റ)ന്റെ നേതൃത്വത്തിൽ തറാവീഹ് നി വേണ്ടി സംഘടിപ്പിച്ചപ്പോൾ 20 റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്
(അബൂദാവൂദ് 2 / 202)

സമയം.

ഇശാ നിസ്കാരത്തിൽ നിന്ന് വിരമിച്ചത് മുതൽ ഫജ്റ് ഉദിക്കുന്നത് വരെ.. നീണ്ടു നിൽക്കുന്നത്.
(ശറഹുൽ മുഹദ്ദബ് 3 /526)

നിയ്യത്ത്.

ഇമാം നവവി(റ) പറയുന്നു: എല്ലാ 2 റക്അത്തിലും നിയ്യത്ത് നിർബന്ധമാണ്.

(മജ് മൂഅ 3/526)

ഓരോ 2 റക്അത്തിലും നിസ്കാരത്തിന്റെ ആരംഭത്തിൽ തറാവീഹ 2 റക്അത്ത് നിസ്കാരത്തെ (ഇമാമിന്റെ കൂടെ... ഇമാമിന്റെ കൂടെയാണെങ്കിൽ ) ഞാൻ നിർവഹിക്കുന്നു.. എന്ന് കരുതുക...
(ഇആനത്ത് 1/265)

ജവ്വാലത്തുൽ മആരിഫ് (51)

10.     വിത്റ്.


 റക്അത്ത്.

ചുരുങ്ങിയത് 1 റക്അത്ത്
 പൂർണതയിൽ ചുരുങ്ങിയത് 3റക്അത്ത്.
പിന്നീട് 5,7, 9 എന്നിങ്ങനെയും അധികരിച്ചാൽ 11 റക്അത്ത്

ഒരു റക്അത്തിൻമേൽ പതിവാക്കൽ കറാഹത്താകുന്നു.

സമയം.

ഇശാ നിസ്കാരത്തിൽ നിന്ന് വിരമിച്ചത് മുതൽ ഫജ്റ് ഉദിക്കുന്നത് വരെ.


സൂറത്ത്

 3 റക്അത്ത് നിസ്ക്കരിക്കുന്നവൻ
ഒന്നാമത്തെ റക്അത്തിൽ സബ്ബിഹിസ്മയും രണ്ടാമത്തേതിൽ കാഫിറൂനയും മൂന്നാമത്തേതിൽ ഇഖ്ലാസും മുഅവ്വിദത്തെനിയും ഓതൽ സുന്നത്താണ്.
3 നേക്കാൾ കൂടുതൽ നിസ്കരിക്കുന്നവൻ....

മേൽ പറഞ്ഞ സൂറത്തുകളെ അവസാനത്തെ 3 റക്അത്തിൽ ഓതലാണ് സുന്നത്ത്....

വിത്റിനു ശേഷം...

سبحان الملك القدوس

എന്ന് 3 പ്രാവശ്യം പറയലും 3 മത്തേത് ഉറക്കെ പറയലും സുന്നത്താണ്.

(ഫത്ഹുൽ മുഈൻ, ഖുലാസ, മുഗ്നി )

 റമളാനിൽ മാത്രമേ വിത്റ് ജമാഅത്ത് സുന്നത്തുള്ളൂ.

(ഖുലാസ Vol 1) 
അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
(അഡ്മിൻ) സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം   
sulhasuhail715@gmailcom
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഗുരുവര്യന്മാരേയും കുടുംബത്തേയും അറിവ് ഗ്രൂപ്പ് അംഗങ്ങളേയും ഉൾപ്പെടുത്തുക..  ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകമായി പ്രാർത്ഥിക്കുക.....
കഴിഞ്ഞ പോസ്റ്റുകൾക്ക് ബന്ധപ്പെടുക.

https://m.facebook.com/അറിവ്-വാട്സപ്പ്-ഗ്രൂപ്പ്-194235600927571

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...