Monday 29 May 2017

*റമളാൻ ടൈം ടേബിൾ *


റമളാൻ ടൈം ടേബിൾ 



അത്താഴം: വിശപ്പില്ലെങ്കിലും ഒരു ഇറക്ക് വെള്ളമെങ്കിലും കുടിക്കുക, ഈത്തപ്പഴം ഒന്നെങ്കിലും കഴിക്കുക, സുഗന്ധം പൂശുക.
സുബ്ഹിക്ക് മുമ്പായി ചുരുങ്ങിയത് 2 റക്അത്ത് തഹജ്ജുദ് നിസ്കരിക്കുക.

സുബ്ഹി: സുബ്ഹി നിസ്ക്കാര പ്രാർത്ഥനക്ക് ശേഷം ഒരു ജുസ്അ ഖുർആൻ ഓതിയ ശേഷം അസ്മാഉൽ ഹുസ്ന ചൊല്ലി കഴിയുന്നത്ര പ്രാർത്ഥിക്കുക. വിർദു ലത്വീഫ് ഓതാൻ കഴിയുന്നവർ ഓതുക.സൂര്യൻ ഉദിക്കാൻ സമയം ഉണ്ടെങ്കിൽ അറിയുന്ന ദിക്റുകൾ ഉരുവിടുക.

*🕘 ളുഹ*: 9 - 10 മണിക്കുള്ളിൽ ചുരുങ്ങിയത് 2 റക്അത്ത് ളുഹ നിസ്കരിക്കുക.

*🕧 ളുഹർ* : ളുഹ്റിനു ശേഷമുള്ള റവാത്തിബ് നിസ്ക്കാര ശേഷം  അര ജുസ്അ (10 Page ) ഖുർആൻ ഓതുക.

*🕓 അസർ:* നിസ്ക്കാര ശേഷം  അര ജുസ്അ (11 Page ) ഖുർആൻ ഓതുക.
കഴിയുന്നവർ വിർദ് ലത്വീഫ് ഒതുക.

*🕡 നോമ്പ് മുറി:* ബാങ്ക് കൊടുക്കുന്നത് വരെ തസ്ബീഹ് ഉരുവിടുക , കുട്ടികളേയും ശീലിപ്പിക്കുക.
 3 ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിക്കുക,

*നോമ്പ് തുറന്നയുടനെ*

اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْت

വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ

_ذَهَبَ الظَمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْاَجْرُ اِنْ شَاءَ اللّه۞ اَللَّهُمَّ اِنِّي اَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْئٍ اَنْ تَغْفِرَلِي۞_

*🕖മഗ് രിബ്: റവാത്തിബ് നിസ്ക്കാര ശേഷം അവ്വാബീൻ ചുരുങ്ങിയത്  2 റക് അത്ത് നിസ്ക്കാര ശേഷം

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ بِعَدَدِ كُلِّ حَرْفٍ جَرَى بِهِ القَلَمُ

 ഈ സ്വലാത്ത് 10 പ്രാവശ്യം ചൊല്ലുക
ശേഷം സൂറത്ത് യാസീൻ, വാഖിഅ, മുൽക്, സൂറത്ത് ളുഹക്ക് ശേഷമുള്ള ചെറിയ 20 സൂറത്തുകൾ ഓതുക..

*🕗 ഇശാഅ*:  തറാവീഹ്, വിത്റ് ന് ശേഷം ദുആ ചെയ്ത ശേഷം
അറിവ് PDF PDF 11 ൽ പറഞ്ഞ ദിക്റുകൾ ഓരോന്നും ചുരുങ്ങിയത് 10 വീതം ചൊല്ലി,
7 ഫാത്തിഹ ഓതുക..
നബിﷺ തങ്ങളിക്ക്, ബദ് രീങ്ങളിലേക്ക്, കുടുംബത്തിൽ നിന്ന് മരണപ്പെട്ടവരിലേക്ക്, പ്രവാചകന്മാരിലേക്ക് , ഔലിയാക്കന്മാരിലേക്ക്, പണ്ഡിതരിലേക്ക് യഥാക്രമം ഹദ് യ ചെയ്ത് ദുആ ചെയ്യുക.

ശ്രദ്ധിക്കാൻ
👉 ഇത് ആർക്കും ചെയ്യാൻ പറ്റുന്ന ലളിതമായ ടൈംടേബിളാണ്. നിങ്ങളുടെ കഴിവിനനുസരിച്ച് ഇബാദത്തുകൾ വർധിപ്പിക്കുക..

*Special*

  • വെള്ളിയാഴ്ച്ച രാവിൽ സ്വലാത്ത് PDF 35PDF 44PDF 59 ൽ ചൊല്ലാൻ കഴിയുന്നവ പരമാവധി ചൊല്ലുക PDF 47ലെ കാര്യങ്ങളും ചൊല്ലുക..
  •  രാത്രിയിൽ കുളിക്കുക
  • ഉറങ്ങും മുമ്പായി സുറുമ ഇടുക

🙌 വ്യാഴം / വെള്ളി നഖം വെട്ടുക.

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും അറിവ് അംഗങ്ങളേയും ഗുരുവര്യന്മാരേയും ഉൾപ്പെടുത്തുക

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...