Tuesday 30 May 2017

വിഷപ്പ് മാറിയ ഫാത്വിമ ബീവി (റ)

നല്ല കഥ (20 )

    ഇംറാനുബ്നു ഹുസൈൻ (റ) ൽ നിന്നു നിവേദനം: നബിﷺ യുടെ കൂടെ ഞാനുള്ളപ്പോൾ ഫാത്വിമ (റ) വന്ന് നബിﷺയുടെ മുമ്പിൽ നിന്നു. വിഷപ്പിന്റെ കാഠിന്യത്താൽ മഹതിയുടെ മുഖത്തു നിന്ന് രക്തത്തിന്റെ നിറം പോയി മഞ്ഞവർണ്ണമായി മാറിയിരിക്കുന്നു. അത് ശ്രദ്ധയിൽ പെട്ടപ്പോൾ നബിﷺ മഹതിയെ അടുത്തേക്ക് നിർത്തി മഹതിയുടെ നെഞ്ചിൽ തിരുകൈ വെച്ച് ഇപ്രകാരം പ്രാർത്ഥിച്ചു
: " വിഷന്നവർക്ക് വയറു നിറക്കുന്നവനും താഴ്ന്ന വരെ ഉയർത്തുന്നവനുമായ അല്ലാഹുവേ മുഹമ്മദ് നബിﷺ ന്റെ പുത്രി ഫാത്വിമ (റ) യെ നീ ഉയർത്തണമേ.."

    ഇംറാൻ (റ) പറയുന്നു: ഉടനെ മഹതിയുടെ മുഖത്തേക്കു നോക്കിയപ്പോൾ മഞ്ഞവർണ്ണം പോയി രക്തത്തിന്റെ നിറം വന്നിരുന്നു.

പിന്നീട് മഹതിയോട് അന്വേക്ഷിച്ചപ്പോൾ അതിനു ശേഷം എനിക്ക് വിഷപ്പുണ്ടായിട്ടില്ലെന്ന് മഹതി പറഞ്ഞു.
👉 ഹിജാബിന്റെ ആയത്ത് അവതരിക്കുന്നതിന് മുമ്പാണ് ഇംറാൻ (റ) ഫാത്വിമ (റ) യെ കണ്ടത്.

( ദലാഇലുന്നുബുവ്വ : 6/266 )

👏 ഫാത്തിമ ബീവി (റ) വഫാത്തായ മാസമാണല്ലോ റമളാൻ ഒരു ഫാത്തിഹ ഓതി ഹദ് യ ചെയ്യുമല്ലോ..😊

-----------------------©----------------------    
     ✨  അറിവ് . ✨ 
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
📞8547227715
 ------------------------------------------------------
ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.
🌍 follow us
https://m.facebook.com/അറിവ്-വാട്സപ്പ്-ഗ്രൂപ്പ്-194235600927571/

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...