Tuesday 30 May 2017

നബിﷺ യുടെ തൃക്കരം കൊണ്ട് ഹൗളുൽ കൗസർ നൽനൽകുന്നവർ

നല്ല കഥ  (1)

അന്ത്യനാളിൽ ഈ സമുദായത്തിലെ ഒരു പണ്ഡിതൻ അല്ലാഹുവിനു മുമ്പിൽ വരും. അപ്പോൾ അല്ലാഹു ജിബ്രീൽ (അ) നെ വിളിച്ചു പറയും .ഇദ്ദേഹത്തെ മുഹമ്മദ് നബി അടുക്കൽ കൊണ്ടു പോകുക. നബി യുടെ അടുക്കൽ എത്തുമ്പോൾ അവിടുന്ന് ഹൗളുൽ കൗസർ വിതരണം ചെയ്യുകയായിരിക്കും. പണ്ഡിതനെ കാണുമ്പോൾ തിരു നബി അവിടുത്തെ തിരുകരങ്ങളിൽ നിന്നു തന്നെ അദ്ദേഹത്തിനു ഹൗളുൽ കൗസർ നൽകും. ജനങ്ങൾ ചോദിക്കും എല്ലാവർക്കും ഹൗളുൽ കൗസർ കപ്പുകളുപയോഗിച്ചല്ലേ നൽകിയത് പക്ഷേ ഇദ്ദേഹത്തിനു മാത്രം അങ്ങയുടെ തൃക്കരങ്ങളിൽ നൽകാൻ കാരണം. മറുപടി: ' ജനങ്ങൾ കച്ചവടങ്ങളിൽ മുഴുകുമ്പോൾ ഇദ്ദേഹം ഇൽമിൽ മുഴുകുകയായിരുന്നു.

അദ്ദേഹം സ്വിറാത്ത് പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ താഴ്ഭാഗത്തു നിന്ന് ജനങ്ങൾ വിളിച്ചു പറയും. ഹേ, ഞങ്ങളെ സഹായിക്കണേ, നിങ്ങൾ ആരാണ്..? ഞാൻ നിങ്ങളുടെ കൂട്ടുകാരനാണ്. അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു അവരെ രക്ഷപ്പെടുത്തും.


( കിത്താബുന്ന വാദിർ പേ: 162 )

അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുൽഹസുഹൈൽ പോത്താംകണ്ടം [KASARGOD]
8547227715 (അഡ്മിൻ)
sulhasuhail715@gmailcom

1 comment:

  1. ഹൗളുല് കൗസറിന്റെ അടുത്തെത്തുന്ന ആദ്യ 5 പേര് ആരാണ്?

    ReplyDelete

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...