കഥ 🕸*
(54 )
51.
അടിമ എവിടെയാണെങ്കിലും ഭക്ഷണം റെഡി..?
സുലൈമാൻ നബി (അ) കടൽ തീരത്തു
നിസ്കാരത്തിലായിരുന്നു. അപ്പോൾ ഒരു ഉറുമ്പ് തവളയുടെ പുറത്ത് കയറി കടൽ യാത്ര
ചെയുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു. സമുദ്ര യാത്ര കഴിഞ്ഞു ഉറുമ്പ്
കരയിലെത്തിയപ്പോൾ നബി (അ) കാര്യം
അന്വേഷിച്ചു. ഉറുമ്പ് പ്രതിവതിച്ചു : പ്രവാചകരേ, കടലിന്റെ മധ്യത്തിൽ ഒരു കരിമ്പാറയുണ്ട് പാറയുടെ നടുവിൽ ഒരു
പുഴു താമസിക്കുന്നു. അടിമ എവിടെയാണെങ്കിലും ഭക്ഷണം നൽകുന്നവനാണ് അല്ലാഹു. ഞാൻ
വഴിയാണ് ഈ പുഴുവിന് അല്ലാഹു ഭക്ഷണം എത്തിക്കുന്നത് . ഇതിനായി അല്ലാഹു നിയോഗിച്ച
ഒരു മലക്ക് തവളയുടെ രൂപത്തിൽ എല്ലാ ദിവസവും അവിടെ പ്രത്യക്ഷപ്പെടുന്നു.
ഭക്ഷണവുമായെത്തുന്ന ഉറുമ്പിനെ രണ്ടു നേരം പുഴുവിന്റെ അരികിൽ എത്തിക്കുന്നതും
തിരിച്ചു കൊണ്ടുവരുന്നതും ഈ തവള യാണ്
( നുത്വ് ഖുൽ മഫ്ഹൂം :49)
No comments:
Post a Comment