Wednesday 6 February 2019

സഹോദരനോട് ഉപദേശിക്കുന്നതിൽ അവന്റെ കുറവുകൾ പറയേണ്ടതായി വരുമ്പോൾ അതിൽ അവന്റെ മനസ്സിന് പ്രയാസമുണ്ടാകും. അപ്പോൾ അത് സാഹോദര്യത്തിന്റെ കടമയിൽ പ്പെട്ടതായിത്തീരുന്നത് എങ്ങനെയാണ്.


സംശയ നിവാരണം (213)

     സഹോദരനോട് ഉപദേശിക്കുന്നതിൽ അവന്റെ കുറവുകൾ പറയേണ്ടതായി വരുമ്പോൾ അതിൽ അവന്റെ മനസ്സിന് പ്രയാസമുണ്ടാകും. അപ്പോൾ അത് സാഹോദര്യത്തിന്റെ കടമയിൽ പ്പെട്ടതായിത്തീരുന്നത് എങ്ങനെയാണ്.?


                                                       Related image
നീ മനസ്സിലാക്കണം;നിന്റെ സഹോദരൻ സ്വന്തമായി അറിയുന്ന അവന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോൾ മാത്രമേ അവന് പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാകുകയുള്ളൂ.
അവൻ അറിയാത്ത കുറവുകളെ പറ്റി അവനോട് ഓർമ്മപ്പെടുത്തുന്നത് അവനോടുള്ള കൃപയാണ്, അത് ബുദ്ധിമാന്മാരുടെ ഹൃദയങ്ങളെ ആകർഷിക്കുന്നതുമാണ്.വിഡ്ഢികൾക്ക് അതു കൊണ്ടുണ്ടാകുന്ന വെറുപ്പ് ഗൗനിക്കേണ്ടതില്ല..
കാരണം നീ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റായ കാര്യങ്ങൾ നിന്നോ, നിന്റെ നിന്ദ്യമായ സ്വഭാവങ്ങളിൽ നിന്നോ,നീ രക്ഷപ്പെടാൻ വേണ്ടി ആ കാര്യം ഓർമിപ്പിക്കുവാൻ നിന്റെ വസ്ത്രത്തിന്റെ അടിഭാഗത്ത് നിന്നെ നശിപ്പിക്കുവാൻ ഉദ്ദേശിച്ചിരിക്കുന്ന പാമ്പു തേളുകളെക്കുറിച്ച് നിന്നെ ഉണർത്തുന്നവനെപ്പോലയാണ്.അപ്പോൾ നീ അവനെ വെറുക്കുകയാണെങ്കിൽ നിന്റെ വിഡ്ഡിത്തം എത്ര കഠിനമായതാണ്..
(ചോദ്യവും ഉത്തരവും - ഇഹ് യാഉലു മുദ്ദീൻ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...