Wednesday 6 February 2019

16. പാമ്പിന് വർഷത്തിൽ ഏതാനും തവണ ആഹാരം കഴിച്ചാൽ മതി.എന്നാൽ ,ആടിന് എല്ലാ ദിവസവും ആഹാരം കഴിക്കണം എന്തുകൊണ്ട്....?


സംശയ നിവാരണം (217)

പാമ്പിന് വർഷത്തിൽ ഏതാനും തവണ ആഹാരം കഴിച്ചാൽ മതി.എന്നാൽ ,ആടിന് എല്ലാ ദിവസവും ആഹാരം കഴിക്കണം എന്തുകൊണ്ട്....?

                     Image result for snake food


 ശരീര പ്രകൃതിയുടെ വ്യത്യാസമാണ് ഇതിനു കാരണം..
പാമ്പുകൾക്ക് ജീവിക്കാൻ കുറച്ച് ഊർജം മതി. അതു കൊണ്ടു തന്നെ വയറ്റിലെത്തുന്ന ആഹാരം മെല്ലെ ദഹിപ്പിച്ച് ഊർജം കുറേശ്ശെയായി ഉപയോഗിച്ചാൽ മതി.. മാത്രമല്ല വയറ്റിലെത്തുന്ന ഇരയുടെ പല്ലും നഖവും വരെ ദഹിപ്പിച്ച് ഊർജമാക്കാൻ പാമ്പുകൾക്ക് കഴിയും..
ആട്, മാൻ തുടങ്ങിയ ജന്തുക്കൾക്ക് കൂടുതൽ ഊർജം ആവശ്യമാണ്. മാത്രമല്ല കിട്ടുന്ന ആഹാരം മുഴുവൻ ദഹിപ്പിച്ച് ഊർജമാക്കാനും ഇവയ്ക്ക് കഴിയില്ല. അതു കൊണ്ട് ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം കിട്ടാൻ എല്ലാ ദിവസവും വയറുനിറയെ ഭക്ഷണം കഴിക്കണം.
(2015 സെപ്തംബർ 26)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...